Tuesday 19 June 2012

പെരുമഴക്കാലം

ഇക്കൊല്ലവും പതിവുപോലെ കാലവര്‍ഷം കേരളത്തില്‍ എത്തിക്കഴിഞ്ഞു. . ‍ര്‍ക്കിടകം പെയ്തൊഴിയുന്നതുവരെ ഇനി പെരുമഴക്കാലംഇവിടെ രാജസ്ഥാനില്‍  എത്തിപ്പെട്ട കാലം മുതല്‍ മിസ്സ്ചെയ്യുന്ന ഒന്നാണ് തോരാതെ പെയ്യുന്ന മഴ. ഇവിടുത്തെ മഴയ്ക്ക് മിനിട്ടുകളുടെ നീളമേ ഉണ്ടാവാറുള്ളൂ. മഴ ഒന്നാസ്വദിച്ചു വരുമ്പോഴേക്കും തീര്‍ന്നുപോയിരിക്കും.  കുട്ടിക്കാലത്തെ ചില മഴയോര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു.
  
ഞങ്ങളുടെ നാടിന്റെ തെക്കേയതിര്   അച്ചന്‍കോവിലാറും   വടക്കേയതിര് പമ്പയാറുമാണ്‌. വെള്ളപ്പൊക്കമുണ്ടാവുംപോള്‍    രണ്ടു നദികളിലെയും വെള്ളം പടിഞ്ഞാറെ പാടശേഖരങ്ങളില്കൂടി ഞങ്ങളുടെ മുന്നിലുള്ള ചെറിയ പുഴയിലെത്തുംആറുകവിഞ്ഞു ഇരുവശവുമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറും.  താഴ്ന്ന സ്ഥലങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറുമെന്നതിനാല്‍ ‍  വെള്ളത്തിന്റെ വരവ് തുടങ്ങുമ്പോള്‍ തന്നെ അവിടെയുള്ളവര്‍ ആടുമാടുകള്‍ ‍ സമേതം   ഞങ്ങളുടെ സ്കൂളിലേക്ക് താമസം മാറ്റും. പഠിത്തം ഇല്ലാത്തതിനാല്‍ സമയം ഞങ്ങള്‍ കുട്ടികള്‍ക്ക് അങ്ങേയറ്റം സന്തോഷമായിരിക്കും. എന്റെ വീടൊക്കെ കുറച്ചുകൂടി ഉയര്‍ന്ന സ്ഥലത്തായത് കൊണ്ട് ഒരു വെള്ളപ്പൊക്കത്തിനും   വീട് വിട്ടുപോകേണ്ടി വന്നിട്ടില്ലപക്ഷെ മുറ്റത്തിന് താഴെ വരെ വെള്ളം പൊങ്ങിക്കിടക്കും.   മുറ്റത്തിറങ്ങി നിന്ന് നോക്കിയാല്‍  ആറും വയലും   റോഡും കുളവും ഒന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വെള്ളപ്പരപ്പു മാത്രം.

പറമ്പിലുള്ള കൃഷിയൊക്കെ വെള്ളം കയറി നാശമാവും. വെള്ളം കയറിതുടങ്ങുമ്പോള്‍ തന്നെ ഒരുമാതിരി വിളവായ കപ്പയും, ചേനയും, ചേമ്പും കാച്ചിലുമൊക്കെ  മിക്കവാറും  വീട്ടുകാരും  പറിച്ചെടുക്കുംകുറെ ദിവസം പ്രാതലിനും ഊണിനുമൊക്കെ  ഇതിന്റെ പുഴുക്കും  കറികളുമാണ് സ്ഥിരം. മൂപ്പെത്താത്ത വിളകളായത്   കൊണ്ട് പുഴുക്കിനൊന്നും നൂറ് കാണില്ലകിരുകിരാന്നിരിക്കുംഅന്നൊക്കെ എത്ര കരഞ്ഞുവിളിച്ചാണ്  അത് കഴിച്ചിട്ടുള്ളത്‌.  ആകെയോരാശ്വാസം ഉള്ളത് കൂടിട്ടും വലയിട്ടുമൊക്കെ പിടിക്കുന്ന ആറ്റു മീനാണ്. അങ്ങോട്ടുമിങ്ങോട്ടും കൊടുത്തും വാങ്ങിച്ചുമൊക്കെ ജീവിക്കുന്ന അയല്വക്കങ്ങളായത്   കൊണ്ട് മിക്കദിവസവും മീന്‍ കിട്ടും.  വിറകൊക്കെ നനഞ്ഞുപോവുമെന്നതിനാല്‍  അടുക്കളക്കുള്ളില്‍ കണ്ണ് നീറുന്ന പുകയായിരിക്കും. ഓലമേഞ്ഞ  വീടുകളാണെങ്കില്‍  പനമ്പിന്റെ  സുഷിരങ്ങളില്‍ക്കൂടി പുകവലയങ്ങള്‍ ‍ പുറത്തേക്കു വരും. അമ്മ പുകയൂതി കണ്ണ് നീറ്റി കഷ്ടപ്പെട്ടുണ്ടാക്കുന്ന   ആഹാരസാധനങ്ങളാണ്  അന്ന്  നിന്ദിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നു.

എന്റെ വീടിന്റെ തൊട്ടുമുന്നില്‍  വീതി കുറഞ്ഞ നാട്ടുവഴിയാണ്. ഇരുവശമുള്ള പുരയിടങ്ങള്‍ ‍ ഉയര്‍ന്ന നിരപ്പിലും വഴി തീരെ താഴ്ന്നുമായിരുന്നു.  പിന്നിലെ  പാടശേഖരങ്ങളില്‍ ‍ നിന്നുള്ള വെള്ളം  വഴിയിലൂടെ ശക്തിയായി  കുത്തിയൊലിച്ചു  മുന്നിലെ പുഴയില്‍ വന്നു വീഴും. വെള്ളം പൊങ്ങിക്കഴിഞ്ഞാല്‍ ‍ പിന്നെ   ഓരോ വീടും  ഒരു തുരുത്ത് പോലെയാണ്വീട്ടില്‍ അരിയും സാധനങ്ങളുമൊക്കെ എല്ലാവരും നേരത്തെ കരുതി വക്കും.     മുതിര്‍ന്ന ആണ്‍ കുട്ടികള്‍  ചങ്ങാടം  ഉണ്ടാക്കി കളിക്കും. ഞങ്ങള്‍ പെണ്കുട്ടികളെയൊന്നും  അവര്‍  അടുപ്പിക്കുക  പോലുമില്ല.  

ഞാന്‍ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയംസ്കൂള്‍ തുറന്നു അധികദിവസം ആവും മുന്പേ കനത്ത മഴ കാരണം അവധി കിട്ടിനാലുപാടും വെള്ളം  കയറിക്കിടക്കുന്നുഅച്ഛന്അന്ന് ബോംബെയിലാണ് ജോലി. വീട്ടില്‍ അമ്മയും അമ്മൂമ്മയും ഞങ്ങള്‍ രണ്ടു പെണ്കുട്ടികളും മാത്രം. ഇടവഴിക്കപ്പുറമുള്ള വീട്ടില്‍ അകന്ന ബന്ധത്തിലുള്ള അമ്മാവനും അമ്മായിയും മൂന്നു   കുട്ടികളുമാണ് താമസംഅമ്മാവന് മൈസൂരിലാണ് ജോലി. രണ്ടു മൂന്നു മാസം കൂടുമ്പോള്‍ വന്നു പോവും.  അമ്മാവന്റെ മക്കളും  ഞങ്ങളും തമ്മിലാണ് കൂട്ട്അവിടുത്തെ ഏറ്റവും ഇളയ സന്തതി വിനുക്കുട്ടന്‍  പ്രായത്തില്‍ ഞങ്ങളെക്കാളൊക്കെ തീരെ ഇളയതാണ്അന്നവന് കഷ്ടിച്ച് നാല് വയസു കാണും. ആള്‍ കുരുത്തക്കേടിന്റെ കാര്യത്തില്ഡോക്ടരേറ്റ് ഉള്ള കക്ഷി. അവനു കിട്ടുന്ന അടിക്ക്  തുല്യം  ഒറ്റ രൂപ  കൊടുത്തിരുന്നെങ്കില്‍ പ്രായത്തില്‍ തന്നെ ആളൊരു ലക്ഷാധിപതി ആയിരുന്നേനെപ്രായവ്യത്യാസവും   അവന്റെ കൈയ്യിലിരുപ്പും കാരണം ഞങ്ങള്‍ നാലുപേരും ഒരുഗ്രൂപ്പും അവന്‍ ഒറ്റയാള്‍ പട്ടാളവും ആയിരുന്നു.

മഴ തുടങ്ങിയാല്‍ പിന്നെ ദിവസങ്ങളോളം കറന്റ്  കാണുകയില്ല. പത്രം, പാല്‍ ഇതൊന്നും കിട്ടില്ല. വെള്ളം കയറിക്കിടക്കുന്നതിനാല്‍ അടുത്ത വീട്ടിലൊന്നും പോവാനും പറ്റില്ല. അങ്ങനെ ആകെ ബോറടിച്ചിരുന്ന സമയം. പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു അനിയത്തിയുമായി തെറ്റി. അവള്‍ക്ക്  ഒരു കിഴുക്കു കൊടുത്തതും "അമ്മേ" ന്നും പറഞ്ഞു കാറിക്കരഞ്ഞുകൊണ്ട്  അവള്‍ അടുക്കളയിലേക്കോടി.  അത് കണ്ടതും ഞാന്‍ മുറ്റത്തേക്ക് ചാടി. അല്ലെങ്കില്‍ തന്നെ "പുസ്തകം എടുത്തു വച്ച് വല്ലതും പഠിക്കെടീ"  എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം  പറയാനേ  അമ്മക്ക്  നേരമുള്ളൂ.  ഈ പഠിത്തമൊക്കെ എനിക്ക് മാത്രം ആപ്ലിക്കബിള്‍ ആണ്.  അവളോട്‌ അമ്മ പഠിക്കാന്‍  പറയില്ല.  ഈ ഇഷ്യൂ കാരണം ഇനി പുസ്തകം എടുക്കേണ്ടി വരുമല്ലോ  എന്നോര്‍ത്തപ്പോള്‍ ഞാന്‍ അകത്തേക്ക് കയറാതെ മുറ്റത്ത്‌ കറങ്ങി നടന്നു.  കുഞ്ഞു പരല്‍മീനുകളൊക്കെ  മുറ്റത്തിന്റെ  താഴെ വരെയൊക്കെ വന്നു നീന്തിക്കളിക്കുന്നു.  അമ്മാവന്റെ വീട്ടിലേക്കും നോക്കി കുറെനേരം നിന്നു അവിടുത്തെ  മൂത്ത കുട്ടി മീനുവും ഞാനും ഒരേ പ്രായമാണ്.  അവളെ കണ്ടാരുന്നെന്കില്‍ കാറിവിളിച്ചു വിശേഷം ചോദിക്കാമായിരുന്നു.
ഏതു നിമിഷത്തിലും പെയ്യാന്‍ ‍ തയ്യാറായി  മാനം ഇരുണ്ടു  കിടക്കുന്നു. മഴ ചാറി തുടങ്ങിയപ്പോള്‍ ‍  അകത്തേക്ക് കയറാന്‍ ‍  തുടങ്ങിയതായിരുന്നു ഞാന്‍‍.  അപ്പോഴാണ് കാഴ്ച കണ്ടത്അമ്മായിയുടെ അടുക്കള മൂലയ്ക്ക് സേഫ് ആയി  ഇരിക്കുന്ന വലിയ അലുമിയം ചരുവം  വെള്ളത്തില്‍ ‍ ഒഴുകിപ്പോവുന്നു. നെല്ല് പുഴുങ്ങാനുംകഞ്ഞിഅസ്ത്രംപായസം തുടങ്ങിയ എന്തും  ബള്‍ക്ക് ക്വാന്ടിറ്റിയില്‍  ഉണ്ടാക്കേണ്ടി വരുമ്പോള്‍ ‍  ഒക്കെ ചുറ്റുവട്ടത്തുള്ള   മുഴുവന്‍ ജനതയും ആശ്രയിക്കുന്ന  ചരുവമാണത്‌. അതെങ്ങനെ വെള്ളത്തില്‍ പോയി. ഇത്രയൊക്കെ ചിന്തിച്ചു വന്നപ്പോഴേക്കും ചരുവം  ആറ്റില്‍ എത്തിയിരുന്നു. അപ്പോഴാണ് അതില്‍  നിന്നൊരു കുഞ്ഞുതല പുറത്തു കണ്ടത്, ദൈവമേ വിനുക്കുട്ടന്‍‍. അവന്ആരും കാണാതെ ചരുവം എടുത്തു വെള്ളത്തിലിട്ട്  അതില്‍  കയറിപ്പറ്റിയതാണ്. ഞാന്‍ ‍ അമ്മയെ ഉറക്കെ വിളിച്ചു കൊണ്ട് അടുക്കളയിലേക്കോടി.  കാര്യം കേട്ടതും അമ്മയും അമ്മൂമ്മയും കരച്ചിലായി. അമ്മയും ഞാനും കൂടി അമ്മായിയെ ഇക്കരെ നിന്നു ഉറക്കെ വിളിച്ചു.  മഴയുടെ ആരവത്തില്‍ ആരും അത് കേട്ടില്ല
എന്നെ അവിടെ  നിര്‍ത്തിയിട്ട് അമ്മ നെഞ്ചൊപ്പം വെള്ളത്തിലിറങ്ങിഅമ്മായിയുടെ വീട്ടില്‍ പോയി  പറഞ്ഞിട്ട് വിശേഷമൊന്നുമില്ല. അവിടെ മുതിര്‍ന്ന   ആണുങ്ങളാരുമില്ല വെള്ളത്തില്‍ ചാടാന്‍‍. അമ്മ ജോയിച്ചായന്റെ  വീട്  ലക്ഷ്യമാക്കി നീങ്ങി/നീന്തിഅപ്പോഴേക്കും ചരുവം   കാണാമറയതെത്തിയിരുന്നു.  അമ്മ ഇങ്ങനെ വെള്ളത്തിലൂടെ പോവുന്നത് അകത്തുനിന്ന് കണ്ട്   എന്തോ ക്ലൂ കിട്ടിയ അമ്മായി പുറത്തിറങ്ങി നോക്കിയപ്പോള്‍ ‍ കണ്ടത് കരഞ്ഞു കൊണ്ട് നില്‍ക്കുന്ന എന്നെയാണ്. അല്ലേലും അമ്മായി അങ്ങനെയാണ്. വീട്ടിലെക്കാര്യം അറിഞ്ഞില്ലേലും നാട്ടിലെ കാര്യങ്ങളൊക്കെ വളരെ കൃത്യമായി നോട്ട് ചെയ്യും. കാര്യം അറിഞ്ഞതോടെ "അയ്യോ എന്റെ കുഞ്ഞു പോയേ" എന്നൊരു നിലവിളിയോടെ അമ്മായിയും വെള്ളത്തിലിറങ്ങി.
സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ജോയിച്ചായന്‍ ‍ കൂക്കി വിളിച്ചു ആളെക്കൂട്ടി ആറ്റില്‍ ചാടി. കുറച്ചുപേര്‍ കരയിലെ വെള്ളത്തില്‍ക്കൂടി ഓടി ചരുവത്തിനെ ഫോളോ ചെയ്തു. കൂക്കിവിളിയും ബഹളവും കേട്ട് ഇരുകരയിലുമുള്ള ആളുകളൊക്കെ ആ കോരിച്ചൊരിയുന്ന മഴയത്തും വെളിയില്‍ വന്നു. ആണുങ്ങള്‍ പലരും ആറ്റില്‍ ചാടി. അങ്ങനെ ഒരു കണക്കിന് ചരുവം പിടിച്ചു കരക്കടുപ്പിച്ചു. പാവം വിനുക്കുട്ടന്‍ ‍ കരഞ്ഞു തളര്‍ന്നു ഒച്ചപോലും പുറത്തുവരാത്തത്രയും അവശനിലയിലായിരുന്നു. ചരുവം ഒഴുക്കില്‍ ‍ പെട്ടപ്പോള്‍ ‍ തന്നെ ആശാന്റെ ആവേശമൊക്കെ തീര്‍ന്നിരുന്നു. എന്നാലും കൊടുക്കാനുള്ളത് അമ്മായി കയ്യോടെ ചാര്‍‍ത്തി കൊടുത്തു. അത് കഴിഞ്ഞ് എത്രയോ മഴയും വെള്ളപ്പൊക്കവും വന്നു. ചരുവത്തില്‍ ‍ ബോട്ടിങ്ങിന് പോയ കഥപറഞ്ഞ് ഇപ്പോഴും എല്ലാവരും അവനെ കളിയാക്കും.

13 comments:

Sreejith Sarangi said...

കാലവര്‍ഷത്തിന്റെ വിവരണം ആസ്വാദ്യകരമായി. അതിന്റെ കാര്യത്തില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. ഒരു തുള്ളിമഴയ്ക്കുവേണ്ടി കേഴുന്നവരാണ് പല നാട്ടുകാരും. ഒപ്പം 'ചരുവം കഥ' രസകരമായി പറഞ്ഞു.. ശ്രീ തക്കസമയത്ത് കണ്ടില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു...!

krishnakumar513 said...

വെള്ളപ്പൊക്ക കഥ നന്നായി ആസ്വദിച്ചു കേട്ടോ..

ajith said...

മഴക്കാലത്ത് പഴയ ഓര്‍മ്മകളൊക്കെ പൊടിതട്ടിയെടുക്കുകയാണല്ലേ..?

ശ്രീനന്ദ said...

ശ്രീ - ആദ്യത്തെ കമന്റിനു നന്ദി. ആയുസ്സിന്റെ ബലം എന്നൊക്കെ പറയില്ലേ, ചിലപ്പോള്‍ വേറെ ആരെങ്കിലും അവന്‍ ഒഴുകിപ്പോവുന്നത് കണ്ടേനെ.
കൃഷ്ണകുമാര്‍ - ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
അജിത്‌- ഇപ്പ്രാവശ്യം വെക്കേഷന് നാട്ടില്‍ വരാന്‍ പറ്റിയില്ല. അതിന്റെയൊരു സങ്കടവും ഉണ്ട്.

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഈ വഴിക്ക് ആദ്യമായി.താങ്കളുടെ ബ്ലോഗില്‍ പുതിയ ലിപി ആണോ..?

നല്ല എഴുത്ത്. വീണ്ടും വരാം ഈ വഴിക്ക്. ഞാന്‍ ഇവിടെ തൃശ്ശൂര്‍ പട്ടണത്തില്‍.

Unknown said...

keralathinnu poyale mazhayude vila ariyu...mazha ippol oru nashtabodham ayi thonni post vayichappol...

G.MANU said...

നനുത്ത മഴസ്മൃതി...

busybee said...

ഈ കനത്ത ഒരു മഴ ഇതുവരെ കിട്ടിയിട്ടില്ല.ഭാവിയില്‍ ഈ മഴയും നമുക്ക്‌ നഷ്ടപ്പെടുമോ?

Unknown said...

അവനു കിട്ടുന്ന അടിക്ക് തുല്യം ഒറ്റ രൂപ കൊടുത്തിരുന്നെങ്കില്‍ ‍ ആ പ്രായത്തില്‍ ‍ തന്നെ ആളൊരു ലക്ഷാധിപതി ആയിരുന്നേനെ.

കഥയിഷ്ടമായി.. എന്നിട്ടീചങ്ങാതി ഇപ്പോ എങ്ങിനെ ?

Unknown said...

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

Muralee Mukundan , ബിലാത്തിപട്ടണം said...

മഴയുടെ ഒരു വസന്തം
ശ്രീനന്ദ ഇവിടെ കൊണ്ടുവന്നിരിക്കുന്നൂ ..

Remya said...

kuttykkalam miss cheyunnu

സുധി അറയ്ക്കൽ said...

നല്ല ഓർമ്മകൾ.എങ്ങനെ ഇതൊക്കെ ഓർത്തിരിക്കുന്നെന്നാ അതിശയം!!!!!