ഷഹാന വധകേസിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടണമെന്ന് തോന്നിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഏറി വരുന്നു. നമ്മുടെ നിയമ വ്യവസ്ഥയുടെ കഴിവ് കേടു കൊണ്ടു കുറ്റവാളികള്‍ രക്ഷപെടുന്നു. നിയമത്തിനും പോലീസിനും നമ്മുടെ പെണ്കുടട്ടികളെ സംരക്ഷിക്കാന്‍ പലപ്പോഴും കഴിയുന്നില്ല. വസ്ത്രധാരണത്തിലും മറ്റും പെണ്കുളട്ടികള് മോഡേണ്‍ ആവുന്നത് കൊണ്ടാണ് അക്രമം വര്ധിപക്കുന്നത് എന്ന് ഒരു പക്ഷം. ശരീരം മുഴുവന്‍ മൂടി പൊതിഞ്ഞു നടക്കാന്‍ ഇന്നത്തെ എത്ര കുട്ടികള്‍ തയ്യാറാവും? ജീന്സിനോപ്പം ഇറക്കമുള്ള ടോപ്പ് ഇട്ടാല്‍ മതിയെന്ന് അമ്മ പറഞ്ഞതിന് ആത്മഹത്യക്ക് ശ്രമിച്ച ഒരു കൌമാരക്കാരിയെ എനിക്കറിയാം.
ഇനി എന്റെ ജീവിതത്തിലെ ഒരനുഭവം പങ്കു വെയ്ക്കട്ടെ. ആര്ക്കെന്കിലും ഉപകാരപ്പെട്ടാലോ.
നാട്ടില്‍ നിന്നും മദ്ധ്യ പ്രദേശിലേക്ക് വരുമ്പോള്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഏതൊരു പെണ്‍കുട്ടിയെയും പോലെ ഞാനും ഒരു നാണം കുണുങ്ങിയായിരുന്നു. രണ്ടു മൂന്നാളെ ഒന്നിച്ചു കണ്ടാല്‍ പിന്നെ വാ തുറക്കില്ല. ജോലി കിട്ടി തനിയെ ബസ്സിലൊക്കെ പോവാന്‍ തുടങ്ങിയപ്പോഴും ആരെങ്കിലും പിന്നില്‍ നിന്നു തോണ്ടുകയും പിടിക്കുകയും ചെയ്താല്‍ കഴിവതും ഒതുങ്ങി മാറി നില്ക്കും. ഒന്നു തുറിച്ചു നോക്കി പേടിപ്പിക്കാന്‍ പോലും ഉള്ള ധൈര്യം അന്നെനിക്കില്ലായിരുന്നു. ഹോസ്റെലിലേക്ക് മാറിയതോടെയാണ് തനിയെ പുറത്തു പോവാനൊക്കെ പഠിച്ചത് തന്നെ. ആ ഹോസ്റെലും എന്റെ റൂം മേറ്റ് അനുവും എന്റെ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത രണ്ടു കാര്യങ്ങള്‍ ആണ്. അവള് എന്നെക്കാളും ബോള്ഡ്് ആയിരുന്നു.
ഒരിക്കല്‍ ഞാനും അനുവും ബാങ്ക് ടെസ്റ്റ് എഴുതിയിട്ട് ഭോപ്പാലില്‍ നിന്നും തിരിച്ചു വരികയായിരുന്നു. ഭോപ്പാല്‍ - ഇന്‍ഡോ ര്‍ ഏതാണ്ട് അഞ്ചു മണിക്കൂര്‍ ബസ് യാത്രയുണ്ട്. ഞങ്ങള്‍ ഒരു സെമി സ്ലീപ്പര്‍ ബസിലാണ് കയറിയത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ പിന്നില്‍ നിന്നും ശല്ല്യം തുടങ്ങി. രണ്ടു യുവാക്കളായിരുന്നു പിന്നിലിരുന്നത്. പാന്‍ ഒക്കെ ചവച്ച്, ഒരു തരം വഷളന്‍ നോട്ടവും സംസാരവും. മുടിയില്‍ പിടിക്കുക, തോളില്‍ കൈ വയ്ക്കുക, കഴുത്തില്‍ തലോടുക എന്നിങ്ങനെ പലവിധ ഉപദ്രവങ്ങളായി. അനു അവന്മാരെ നോക്കി പേടിപ്പിക്കുകയും ചീത്ത പറയുകയും ഒക്കെ ചെയ്തു. വലിയ പ്രയോജനമോന്നു ഉണ്ടായില്ല. അതൊരു പ്രൈവറ്റ് ബസ് ആയതുകൊണ്ട് ബസ്സിലെ ജീവനക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു. യാത്രക്കാരാകട്ടെ ഇവര്‍ ഞങ്ങളുടെ പെങ്ങന്മാരൊന്നും അല്ലല്ലോ എന്നൊരു നിര്വി്കാരതയോടെ മുഖം തിരിച്ചു. സ്ത്രീകള്‍ പോലും പ്രതികരിച്ചില്ല. ഞാന്‍ അനുവിനോട് "നമുക്കു വഴക്കുണ്ടാക്കണ്ട, കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചു മിണ്ടാതിരിക്കാം" എന്നൊക്കെ ഉപദേശിക്കുകയാണ്.കുറച്ചു കഴിഞ്ഞു അവളും ഒന്നും മിണ്ടാതെയായി. അവന്മാര് പൂര്‍വാധികം ഉത്സാഹത്തോടെ ഞങ്ങളോടുള്ള ശല്ല്യം തുടര്‍ന്ന്.
ഒന്നൊന്നര മണിക്കൂര്‍ അങ്ങനെ പോയി. ചായ കുടിക്കാനും മറ്റുമായി ബസ് ഒരു ധാബയുടെ മുന്നില്‍ നിര്‍ത്തി. മിക്കവാറും എല്ലാവരും പുറത്തിറങ്ങി. ഞാനും അനുവും ബസില്‍ തന്നെയിരുന്നു. ഞങ്ങള്‍ ആകെ അസ്വസ്ഥരായിരുന്നു. ഇനിയുമുണ്ട് മൂന്നു നാല് മണിക്കൂര്‍. പെട്ടെന്ന അനു എന്നെ ഒരു കാഴ്ച കാണിച്ചു തന്നു. ഒരു തള്ള പന്നിയും കുറെ പന്നികുഞ്ഞുങ്ങളും ആ ദാബയുടെ പിറകില്‍ എന്തോ തിന്നുകയായിരുന്നു. ഒരു വലിയ പട്ടി ആ പന്നി കുഞ്ഞുങ്ങളുടെ നേരെ ചാടി വീണു. ഇതു വടക്കേയിന്ത്യയിലെ ഒരു സാധാരണ കാഴ്ചയാണ്. പട്ടിയെ കാണുമ്പോള്‍ തള്ള പന്നിയും കുഞ്ഞുങ്ങളും ഓടും, അവസാനം ഒരു കുഞ്ഞിനെ പട്ടി പിടിക്കും പിന്നെ അതിന്റെ ദീനരോദനം കേള്‍ക്കാം . അതിനെ കടിച്ചു കീറി തിന്നിട്ടു നായ പോകും. പക്ഷേ ഈ തള്ള പന്നി ഓടിയില്ല, അത് സര്വ്ശക്തിയും എടുത്തു നായക്ക് നേരെ പാഞ്ഞു ചെന്നു. നായ ചെറുത് നില്ക്കാന് നോക്കിയെന്കിലും ആ പന്നിക്ക് ഭയങ്കര കരുത്തായിരുന്നു. പല്ലും നഖവുമുള്ള ആ നായയെ ഇതൊന്നുമില്ലാത്ത ആ പാവം പെണ്പന്നി നേരിടുന്നത് ഞങ്ങള്‍ മാത്രമല്ല പുറത്തു നിന്ന യാത്രക്കാരും അല്ഭു തത്തോടെ നോക്കുന്നുണ്ടായിരുന്നു.
അവസാനം അതിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു നായ ജീവനും കൊണ്ടോടി. ആരോ ആ പട്ടിയെ കല്ല് പെറുക്കി എരിയുന്നുണ്ടായിരുന്നു. അന്ന് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിച്ചു. നമ്മളെ സംരക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം നമുക്കു തന്നെയാണ്. ആരെങ്കിലും രക്ഷിക്കണേ എന്ന് യാചിച്ചു പ്രതികരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. താന്‍ പാതി ചെയ്താലേ ബാകി പാതി ദൈവം തുണക്കൂ.
വീണ്ടും ബസ് പുറപ്പെട്ടു. ഇത്തവണ ഞാനും അനുവും പിന്നില്‍ നിന്നുള്ള ആക്രമണം വരാന്‍ കാത്തിരിക്കുകയായിരുന്നു. പിന്നില്‍ നിന്നും കൈ വന്നു അനുവിന്റെ തോളിലേക്ക് വീണതും ദുപ്പട്ടയില്‍ നിന്നും ഊരിയെടുത്ത സെഫ്ടിപിന് ഞങ്ങള്‍ ഒരുമിച്ചു ആ കൈയില്‍ കുത്തിയിറക്കി. ഒരു നിലവിളിയോടെ അവന് കൈ പിന്വെലിച്ചു. ചോര പൊടിയുന്നുണ്ടായിരുന്നു. അവന്മാര് ബഹളം വച്ചു ഞങ്ങളും വിട്ടു കൊടുത്തില്ല. ബസ് നിര്‍ത്തി. ഇത്തവണ യാത്രക്കാരില്‍ പലരും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തു. ഇവന്മാരെ ഇറക്കി വിട്ടില്ലെന്കില് ട്രാവല്‍ ഏജന്സിരയുടെ പേരില്‍ പോലീസ് കേസ് കൊടുക്കുമെന്നായി ഞങ്ങള്‍. അവസാനം അവന്മാരെ അവിടുന്ന് മാറ്റി ഡ്രൈവര്‍ ഇരിക്കുന്നതിന്റെ അടുത്ത് ഇരുത്തി. പുറകില്‍ ഒരു ഫാമിലിയെ ഇരുത്തി. പിന്നെ ഇന്‍ഡോര്‍ എത്തുന്നത് വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു. ഇറങ്ങി കഴിഞ്ഞു അവന്മാര് പ്രശ്നം ഉണ്ടാക്കുമോ എന്ന് ചെറിയ ടെന്ഷനന് ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
ദൈവം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ആടയാഭരണങ്ങളില്‍ പൊതിഞ്ഞ ഒരു രൂപം എന്നതിനെക്കാളും പ്രപഞ്ചത്തിനെ മുഴുവന്‍ നിയന്ത്രിക്കുന്ന അരൂപിയായ ഒരു ശക്തിയായി ദൈവത്തെ കാണാനാണ് എനിക്കിഷ്ടം. അന്ന് അത് പോലെയൊരു സാഹചര്യത്തില്‍ തന്നെ പന്നിയും പട്ടിയും തമ്മിലുള്ള യുദ്ധം ഒരു നിമിത്തം പോലെയാണ് ഈശ്വരന് ഞങ്ങളെ കാണിച്ചു തന്നത്. ആ ഒരു സംഭവം എന്റെ ആത്മ വിശ്വാസം കൂട്ടാന്‍ എന്നെ ഒരു പാടു സഹായിച്ചിട്ടുണ്ട്. പെണ്മക്കളെ ട്യൂഷനും, പാട്ടിനും, നൃത്തത്തിനും അയക്കുന്നതോടൊപ്പം ഇത്തിരി കരാട്ടെയും അഭ്യസിപ്പിക്കുക എന്നത് എല്ലാ മാതാപിതാക്കള്ക്കുംവ ചെയ്യാവുന്നതാണ്. മനസ്സിലാവുന്ന പ്രായം മുതല്‍ അനാവശ്യമായ സ്പര്ശ്നങ്ങളെ പറ്റി അമ്മമാര്‍ക്ക് പറഞ്ഞു മനസ്സിലാക്കാം. ഞാനിതൊക്കെ എങ്ങനെ മോളോട് പറയും എന്ന് നാണിക്കേണ്ട ഒരാവശ്യവുമില്ല. സ്ത്രീ ഒരു ശരീരം മാത്രമല്ല, കരുത്തുറ്റ ഒരു മനസ്സും കൂടിയാണെന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അമ്മ അമ്മയാവുന്നത് പ്രസവിക്കുന്നത് കൊണ്ടു മാത്രമാവുന്നില്ല. ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് സ്വയം വരുന്നതല്ല. സൃഷ്ടിക്കുന്നവര്‍ക്ക് തന്നെയാണ് സംരക്ഷണത്തിന്റെയും ഉത്തരവാദിത്വം, കുറഞ്ഞപക്ഷം ചിറകു മുളക്കുന്നത് വരെയെങ്കിലും.
13 comments:
പുരുഷന്മാരുടെ മനസ്സിനെയും ശരീരത്തേയും അവര്‍ക്കു തന്നെ നിയന്ത്രിക്കാന്‍ പറ്റാത്തിടത്തോളം കാലം സ്ത്രീക്ക് സ്ത്രീ തന്നെ തുണ. നല്ല ലേഖനം.
നല്ല ലേഖനം. റക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ സ്വയം എടുക്കുക എന്നതു തന്നെ മുഖ്യം
നല്ല ലേഖനം നന്ദ..നമുക്കു രക്ഷപ്പെടാന്‍ നമ്മള് തന്നെ വിചാരിക്കണം..ഞാന്‍ പഠിക്കുന്ന കാലത്തു ഒരുത്തന് എന്റെ സീനിയറായ ഒരു ചേച്ചിയെ ശല്യപ്പെടുത്തി..ചേച്ചി അവന്റെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചു...ചേച്ചി അടുത്ത ബസില്‍ കയറി പോന്നു..അവന് അവന്റെ ഒന്നു രണ്ടു സുഹൃത്തുക്കളെയും കൊണ്ട് ബൈക്കില്‍ ഈ ബസിനെ പിന്തുടര്ന്നു...ദൈവം സഹായിച്ചിട്ടു അവനു ബസിന്റെ ഒപ്പം എത്താന്‍ പറ്റിയില്ല..അല്ലെങ്കില്‍ ആ അടിക്കു പകരമായി അവന് എന്തേലും ചെയ്തേനെ...
അതു നന്നായി..
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക തനെ വേണം .....
123
ആ കയ്യൊന്നു നീട്ട്യേ, ഒരു ഷെയ്ക്ക് ഹാന്‍ഡ് തരാനാ,(എന്നു വെച്ച് പിന് കൊണ്ട് കുത്തല്ലേട്ടാ):-)
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ അവരുടെ വസ്ത്രധാരണമാണ് കാരണം എന്നതില്‍ യാതൊരു കഴമ്പുമില്ല. ആറ് വയസ്സായ കുട്ടിയും, അറുപതു കഴിഞ്ഞ വൃദ്ധയും ഇവിടെ ആക്രമിക്കപ്പെടുന്നത് അവരുടെ വസ്ത്രധാരണം കൊണ്ടാണോ???
കിട്ടേണ്ട മാതിരി കിട്ടിയാല്‍ ഏത് എവനും നല്ല കുട്ടിയായി ഇരുന്നു കൊള്ളും. അതിനുള്ള ധൈര്യവും ആര്‍ജ്ജവവും പെണ്‍കുട്ടികള്‍ കാണിച്ചാല്‍ മതി.
നല്ല ലേഖനം നന്ദാ
സ്ത്രികളെ സ്ത്രികള്‍ തന്നെ കൂടുതല്‍ തിരിച്ചറിയേണ്ടി ഇരിക്കുന്നു.
"നമ്മളെ സംരക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം നമുക്കു തന്നെയാണ്. ആരെങ്കിലും രക്ഷിക്കണേ എന്ന് യാചിച്ചു പ്രതികരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. താന്‍ പാതി ചെയ്താലേ ബാകി പാതി ദൈവം തുണക്കൂ."
വളരെ ശരി തന്നെ, നന്ദേച്ചീ. ഈ പോസ്റ്റ് ഈയവസരത്തില്‍ അനുയോജ്യമായി.
നന്ദാ,
ഇപ്പോഴാണ് ആദ്യമായ് ആമ്പല്‍പൊയ്ക കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിലതിലൂടെയും ഒന്നു കണ്ണോടിച്ചു. ഇഷ്ടായി നന്ദാ. തനിയാവര്‍ത്തനം നന്നായിരുന്നു. പ്രായോഗികമായ തലത്തിനെ തുറന്നു കാണിക്കുന്ന കഥ.
പോസ്റ്റു വായിച്ചു കമന്റിട്ട എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി. ഒരു ട്രെയിനിംഗ് പ്രോഗ്രാമില്‍ ആയതിനാല്‍ ബ്ലോഗും മെയിലും ഒന്നും ആക്സസ്സ് ചെയ്യാന്‍ പറ്റുന്നില്ല.
ഞാന്‍ ഇല്ലാത്തപ്പോള്‍ ബൂലോഗത്ത് എന്തൊക്കെ നടന്നോ ആവോ??
ശ്രീ നന്ദ:
ആമ്പല്പൊയ്കയില് ഇതാദ്യമാണ്. നല്ല ബ്ലോഗ്. ഷഹാനയ്ക്കുള്ള ബാഷ്പാഞ്ജലി മികച്ച നിലവാരം പുലര്‍ത്തിയ ഒരു പോസ്റ്റ്. തനിയാവര്‍ത്തനം ഒരുപാട് ഇഷ്ടമായി. നല്ല പ്രമേയം, അവതരണം. മറ്റു പോസ്റ്റുകള്‍ കൂടി വായിച്ച് വിശദമായി അഭിപ്രായം അറിയിക്കാം... :)
തിരിച്ചു വരാറായില്ലെ ചേച്ചീ?
:)
Post a Comment