Tuesday, 17 June 2008

തനിയാവര്‍ത്തനം (കഥ)

ക്ലോക്കില്‍ മണി നാല് കഴിഞ്ഞിരിക്കുന്നു. മുകുന്ദേട്ടന്റെ ഫോണ്‍ കോളാണ് ഉച്ചമയക്കത്തില്‍ നിന്നും ഉണര്ത്തി യത്. വര്ഷക്ക് അഞ്ച് മണിക്ക് ട്യൂഷന്‍ ഉണ്ട്. ഇനി കിടന്നാല്‍ ശരിയാവില്ല. അങ്ങനെ ഒരു അവധി ദിവസം കൂടി തീരാന്‍ പോവുന്നു. കപ്പിലേക്ക് ചായ പകര്ന്നു വര്ഷ യെ വിളിക്കാന്‍ ചെല്ലുമ്പോള്‍ അവള്‍ നല്ലയുറക്കമാണ്. പാവം, കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ. അവളുടെ റൂമില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ മൊബൈലിന്റെ മുരളല്‍ കേട്ടത്. വൈബ്രെഷനില്‍ വച്ചിട്ടായിരിക്കും മോളുറങ്ങിയത്. അവളുടെ ഫ്രണ്ട്സ് ആരെങ്കിലുമായിരിക്കും എന്ന് കരുതിയാണ് ഫോണ്‍ എടുത്തത്‌. ഒരു നിമിഷം ഞെട്ടിപ്പോയി, നീല ഡയലില്‍ ഡിസ്പ്ലേ "മൈ ലവ് കോളിംഗ് ". വര്ഷക്ക് ആണ്കുട്ടികളും ഫ്രണ്ട്സായുണ്ട്. താനോ അവളുടെ അച്ഛനോ നല്ല സൌഹൃദങ്ങള്ക്ക് ഒരിക്കലും വിലക്ക് കല്പിച്ചിട്ടില്ല. ഒറ്റക്കുട്ടിയായത് കൊണ്ടു മാത്രമല്ല, പുതിയ തലമുറയുടെ സ്വാതന്ത്ര്യത്തിനെ അംഗീകരിക്കുന്നത് കൊണ്ടു കൂടിയാണ്. പിന്നെ വര്ഷക്ക് വഴി പിഴക്കില്ല എന്നുള്ള ആത്മവിശ്വാസം കൊണ്ടും.

ഈ നമ്പറില്‍ നിന്നും മുന്പും രണ്ടു പ്രാവശ്യം വിളിച്ചിട്ടുണ്ട്. നമ്പര്‍ നോട്ടു ചെയ്തു വച്ചു. ഇനി ഇതാരാണെന്നു കൂടി കണ്ടു പിടിക്കണം. അവളുടെ ഫ്രണ്ട്സിന്റെയൊക്കെ മുഖങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു. എഞ്ചിനീയറിംഗ് രണ്ടാം വര്ഷ വിദ്യാര്ധിനിയാണ് വര്ഷ. മനസ്സില്‍ ഒരു ആശയം ഉദിച്ചു.ഇപ്പോഴത്തെ പിള്ളാരാവുമ്പോള്‍ എന്തെങ്കിലും ഗിഫ്റ്റ് ഒക്കെ കൈമാറാതിരിക്കില്ല. ഒന്നു കൂടി നോക്കി, അവള്‍ നല്ലയുറക്കമാണ്. ഒച്ച കേള്പ്പിക്കാതെ വാര്‍ഡ്‌ റോബ് തുറന്നു. ഒന്നു പരതി വന്നപ്പോള്‍ കുറെ കാര്ഡുകളും ടെഡിബിയറും ഒഴിഞ്ഞ ചോക്ലേറ്റ് ബോക്സുകളും ഒക്കെ കിട്ടി. മിക്കവാറും എല്ലാം ഒരാള്‍ തന്നെ സമ്മാനിച്ചതാണ്‌ , വിനു ജോണ്‍ ഫിലിപ്പ്. വിനുവിനെക്കുറിച്ചു വര്ഷ പറയാറുള്ളതോര്‍ത്തു. അവന്റെ പപ്പയും മമ്മിയും കോളേജ് പ്രഫസര്മാ്രാണ്‌. പരസ്പരം എല്ലാം തുറന്നു പറയുന്ന ഒരു ബന്ധമാണ്, തനിക്കും മുകുന്ദേട്ടനും മോള്ക്കും ഇടയിലുള്ളത്. എന്നിട്ടും അവള്‍ എന്ത് കൊണ്ടിതു പറഞ്ഞില്ല. വരട്ടെ, ചോദിക്കുന്നുണ്ട്‌. അമ്മയിലെ ധാര്മികരോഷം നുരഞ്ഞുപൊന്തി. കാര്ഡു്കളും ഗിഫ്റുകളും എടുത്തു തന്റെ ബെഡ് റൂമിലേക്ക്‌ വന്നു. അവയില്‍ നോക്കിയിരിക്കുമ്പോള്‍ മനസ്സ് ഇരുപത്തിരണ്ട് വര്ഷം പിന്നിലേക്ക്‌ ഊളിയിട്ടു.

ഇന്നത്തെ വര്ഷ യുടെ അതെ പ്രായമുള്ള ഒരു ദാവണിക്കാരി പെണ്കുട്ടി. മൂത്ത രണ്ടാങ്ങളമാര്ക്ക് താഴെയുള്ള ഒറ്റ പെങ്കുട്ടിയായത് കൊണ്ടു തറവാട്ടില്‍ എല്ലാവരും ഏറെ ലാളിച്ചിരുന്നു. പഠിക്കാന്‍ മിടുക്കിയായത് കൊണ്ടു അച്ഛന്റെ പ്രത്യേക വാല്സെല്യം വേറെയും. ഏട്ടന്മാര്‍ പത്ത് കടന്നത് തന്നെ തട്ടിയും മുട്ടിയുമാണ്. അന്ന് ഡിഗ്രിക്ക് സെക്കന്റ് ഇയറായിരുന്നു. തറവാട്ടില്‍ ആണ്കുട്ടികള്‍ തന്നെ കോളെജില്‍ പോയത് അപൂര്‍വ്വം. രണ്ടാം വര്ഷത്തിന്റെ തുടക്കത്തിലാണ് ഒരു വര്ഷം സീനിയറായ ജോസിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. രാവിലെ ചെല്ലുമ്പോള്‍ ഗേറ്റിനെ ചുറ്റിപ്പറ്റി ആശാനുണ്ടാവും. പിന്നെ രാജമല്ലികള്‍ തണല്‍ വിരിച്ച മുറ്റത്ത്‌ കൂടി ക്ലാസ് വരെ അകമ്പടി കാണും. കൂടെ കൂട്ടുകാരും കാണും, രണ്ട് പേര്ക്കും ഒപ്പം. നല്ലൊരു ഗായകന്‍ കൂടിയായിരുന്നു ജോസ്. അന്നത്തെ ഹിറ്റ് പ്രണയ ഗാനങ്ങളൊക്കെ താന്‍ അരികിലൂടെങ്ങാനും നടന്നാല്‍ മൂളിപ്പാട്ടായി ഒഴുകി വരും. ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നെ കൂട്ടുകാര്‍ കളിയാകി തുടങ്ങി. പതുക്കെ പതുക്കെ അടുപ്പം പുഞ്ചിരിയിലേക്കും, നേര്ത്ത സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്കും വളര്ന്നു. ലൈബ്രറിയും ബൊട്ടാനിക്കല്‍ ഗാര്ഡനും ആളൊഴിഞ്ഞ വാകമരചുവടുകളും ഇണക്കുരുവികളുടെ പ്രണയസല്ലാപ കേന്ദ്രങ്ങളായി. നിറങ്ങളില്‍ ചാലിച്ച പ്രേമ ലേഖനങ്ങള്‍ ജീവവായുവായി. അന്ന് വായിച്ചിരുന്ന എല്ലാ പ്രണയ കഥകളിലെയും നായികാനായകന്മാര്‍ തങ്ങളാണെന്ന് തോന്നിയിരുന്നു. എല്ലാ പ്രണയ ഗാനങ്ങളും തങ്ങളെക്കുറിചാണെന്നും. പ്രേമത്തിന്റെ മാസ്മരലഹരിയില്‍ മറ്റെല്ലാം മറന്നു തുടങ്ങിയിരുന്നു. ഒരു ജീവിതമുണ്ടെങ്കില്‍ അത് ജോസിനോടോപ്പം മാത്രം. ഒരുമിച്ചു ജീവിക്കും, ഇല്ലെന്കില്‍ ഒരുമിച്ചു മരിക്കും.

എല്ലാറ്റിനും ഒരവസാനം ഉണ്ടല്ലോ. കോളെജില്‍ സഹപാഠിയായ ഒരു ബന്ധു മുഖേന വീട്ടില്‍ വിവരം അറിഞ്ഞു. ഒരു വൈകുന്നേരം ജോസ്മൊത്ത് സല്ലപിച്ചു വന്നു പെട്ടത് കോളെജിനു മുന്പില്‍ കാത്തു നിന്ന ഏട്ടന്മാരുടെ മുന്പിലേക്ക്‌ ആയിരുന്നു. അവിടെ വച്ചു തന്നെ രണ്ട് പേര്ക്കും അടി വീണു. വീട്ടില്‍ ചെന്നപ്പോള്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന പ്രേമലേഖനങ്ങളൊക്കെ കണ്ടുകെട്ടിയിരുന്നു. അന്നാദ്യമായി അച്ഛന്‍ പൊതിരെ തല്ലി. പിന്നെ സുഗ്രീവാഞ്ജയും ഇനി പഠിയ്ക്കാന്‍ പോകണ്ടാ. അടികൊണ്ടു നീറുന്ന ദേഹവും അതിനേക്കാള്‍ നോവുന്ന മനസ്സുമായി കഴിച്ചു കൂട്ടിയ ദിനരാത്രങ്ങള്‍. ജോസിനെ ഒരു നോക്കു കാണാന്‍ ഹൃദയം വെമ്പി. തന്നെ കാണാന്‍ വന്ന ഒരു കൂട്ടുകാരി മുഖേന ഒരു കത്ത് കൊടുത്തുവിട്ടു. അതിന് മറുപടി കിട്ടി. ശനിയാഴ്ച രാത്രി ജോസ് വരും. ഒളിച്ചോടാന്‍ തയാറായി ഇരിക്കണം. എപ്പോഴേ തയാറായിരുന്നു. വരും വരാഴ്ക കളെക്കുറിചൊന്നും ഓര്ത്തിടല്ല. എങ്ങനെയും ജോസിനോപ്പം പോവണം.
ഒരു ചെറിയ ബാഗില്‍ ഒന്നു രണ്ട് ജോഡി വസ്ത്രങ്ങളും കൈയിലുണ്ടായിരുന്ന കുറച്ചു പണവും എടുത്തുവച്ചു. കുറച്ചു പൊന്നുള്ളത് ദേഹത്തു തന്നെയുണ്ട്‌.

ഇനി രണ്ട് ദിവസം കൂടിയുണ്ട് ശനിയാഴ്ച്ചയാവാന്‍. ആരും അറിയുന്നില്ലെന്നു കരുതിയെന്കിലും അമ്മയുടെ കണ്ണ് വെട്ടിക്കാനായില്ല. ഒരുക്കങ്ങള്‍ അമ്മ ശ്രദ്ധിചിട്ടുണ്ടാവണം. വ്യാഴാഴ്ച രാത്രി അമ്മ തന്നോടോപ്പമാണ് കിടന്നത്. അപ്പുറത്ത് എല്ലാവരും ഉറങ്ങിയിട്ടുണ്ടാവണം. രാവേറെ ചെന്നിരിക്കുന്നു. അമ്മയും താനും ഉറങ്ങിയിരുന്നില്ല. അടക്കിയ ശബ്ദത്തില്‍ അമ്മ ചോദിച്ചു "എപ്പോഴാണ് കുട്ടി അയാളോടൊപ്പം പോവുന്നത്." ഉള്ളൊന്നു കാളി. എല്ലാരും അറിഞ്ഞിട്ടുണ്ടാവുമോ. അമ്മയെ ഭയപ്പാടോടെ നോക്കി. "ഇല്ല്യ, ആരോടും പറഞ്ഞിട്ടില്ല്യ." അമ്മയുടെ കാല്ക്ക ല്‍ മുഖം ചേര്ത്തു കരഞ്ഞു. "എനിക്ക് പോണം, പോയേ പറ്റൂ. ഇല്ലെമ്കില്‍ ഞാന്‍ ചാവും. വിട്ടത്തില്‍ കെട്ടി തൂങ്ങിച്ച്ചാവും." അമ്മ നിര്‍ നിമേഷയായി നോക്കിയിരുന്നു. മുടിയില്‍ വിരലുകള്‍ തലോടുന്നുണ്ടായിരുന്നു, സാന്ത്വനം പോലെ. "നീ പുറപ്പെട്ടു പോവുമ്പോള്‍ ഒപ്പം ഒന്നു കൂടി പടിയിറങ്ങും നമ്മുടെ തറവാടിന്റെ സല്പ്പേങരു. തലമുറകളോളം അതീ തറവാടിനെ വേട്ടയാടും. പഠിപ്പുള്ള കുട്ടിയല്ലേ നീയ്. ചിന്തിച്ചു നോക്കു". പ്രായത്തിന്റെ പക്വതയില്ലായ്മയും അനുരാഗത്തിന്റെ ലഹരിയും അതൊന്നും ഉള്ക്കൊ്ള്ളാന്‍ അനുവദിച്ചില്ല. "അമ്മക്ക് എന്നെക്കാളും വലുതാണോ തറവാടും സല്പേരും". അമ്മ ഉറ്റു നോക്കിയിരുന്നു. " നീ തന്നെയാണ് വലുത്. കുട്ടി പൊക്കോളൂ. പോയി എവിടെയായാലും സുഖമായി ജീവിച്ചോളൂ. അതിരിക്കട്ടെ എങ്ങോട്ടാ പോവുന്നത്." ജോസിന്റെ ഒരു കൂട്ടുകാരന്‍ മദ്രാസ്സിലുണ്ടായിരുന്നു. തല്ക്കാലം അങ്ങോട്ട് പോവനായിരുന്നു പ്ലാന്‍. അല്പം അവിശ്വാസത്തോടെ അമ്മയോട് എല്ലാം പറഞ്ഞു. മറ്റന്നാള്‍ രാത്രി പോവണം.

വീണ്ടും ശാന്തമായി അമ്മ ചോദിച്ചു. "നിങ്ങള്‍ എങ്ങനെ ജീവിക്കും. നിനക്കു പത്തൊന്പതതു വയസ്സ്, അവന് ഇരുപത് വയസ്സ്. എങ്ങനെ നിന്നെ പോറ്റും അയാള്‍." മറുപടി ഉറച്ചതായിരുന്നു "ഞങ്ങള്‍ എങ്ങനെയും ജീവിക്കും. കൂലിപ്പണിയെടുത്തായാലും ജോസ് എന്നെ പോറ്റും. പട്ടിണിയാണെങ്കിലും ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കും." അമ്മ ഒരു ദീര്ഘ നിശ്വാസമുതിര്ത്തു . എന്നിട്ട് പതിയെ പറഞ്ഞു "നിന്നോട് ഒന്നും പറഞ്ഞിട്ടു പ്രയോജനമില്ല. സുഖമായാലും ദുഖമായാലും അനുഭവിക്കുന്നത് നീ മാത്രം ആയിരിക്കും. ഒരിക്കല്‍ ഈ തറവാടിന്റെ പടിയിറങ്ങിയാല്‍ പിന്നെ നിനക്കു ഒരു തിരിച്ചു വരവുണ്ടാവില്ല. അറിയാമല്ലോ അച്ഛനെ." എന്നിട്ടും പിടിച്ചു നിന്നു. എനിക്കെന്റെ പ്രണയവും ജീവിതവുമാണ് വലുത്. "ഒരു കാര്യം അമ്മ പറഞ്ഞാല്‍ എന്റെ കുട്ടി അനുസരിക്കണം.അവസാനത്തെ ആഗ്രഹം എന്ന് കരുതിക്കൊള്ളൂ. ഈ യാത്ര അടുത്ത വ്യാഴാഴ്ചതെക്കാക്കണം. മറ്റൊന്നും കൊണ്ടല്ല. അന്ന് അച്ഛനും നിന്റെ മൂത്ത ഏട്ടനും അമ്മാവന്റെയടുക്കല്‍ പോകും. നാളെയെങ്ങാന്‍ നീ പിടിക്കപ്പെട്ടാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. പിന്നെ അപ്പോഴേക്കും ഞാന്‍ കുറച്ചു പണം കൂടി ഉണ്ടാക്കി തരാം. കുറച്ചു നാളെക്കെങ്കിലും നിങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍." ആദ്യമൊന്നും താന്‍ സമ്മതിച്ചില്ല. അമ്മ ഒറ്റു കൊടുക്കുമെന്നു ഭയന്നു. അങ്ങിനെയെന്തെന്കിലും സംഭവിച്ചാല്‍ കെട്ടിത്തൂങ്ങുമെന്ന ഭീഷണി വീണ്ടും മുഴക്കി. അവസാനം സമ്മതിച്ചു. അമ്മ ഒന്നു കൂടി പറഞ്ഞു. "തിങ്കളാഴ്ച ശിവരാത്രിയാണ് . തിങ്കളും ശിവരാത്രിയും ഒരുമിച്ചു വരുന്നതു അപൂര്വ മാണ്. ഈ ശിവരാത്രിക്ക് അമ്മയോടൊപ്പം വ്രതം നോല്ക്കരണം. ദീര്ഘസുമംഗലിയാകാന്‍ ശിവപാര്വ്തിമാരോട് കരഞ്ഞപേക്ഷിക്കണം. ഇന്നോളം ഒരു വ്രതവും എടുത്തിട്ടില്ല. ആദ്യമായാണ്‌ അമ്മ ആവശ്യപ്പെടുന്നത് ഒരുപക്ഷെ അവസാനമായും. അങ്ങിനെയൊക്കെ ചിന്തിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. അന്ന് രാത്രി അമ്മയെ കെട്ടിപ്പിടിച്ചുറങ്ങി.

തിങ്കളാഴ്ച വന്നു ചേര്ന്നു . അമ്മയോടൊപ്പം രാവിലെ അമ്പലത്തില്‍ പോയി. ഉള്ളു നൊന്തു മല്ലീശ്വരനോട് നെടുമംഗല്യം യാചിച്ചു. പത്തുമണി ആയപ്പോഴേക്കും വയര്‍ വല്ലാതെ ആളാന്‍ തുടങ്ങിയിരുന്നു. വിശന്നിരുന്നു ശീലമില്ല. ഉമിനീരു പോലും ഇറക്കാന്‍ പാടില്ലത്രേ. അമ്മ സാധാരണ നോയമ്പുകള്‍ നോക്കാറുണ്ട്. അരിയാഹാരം ഒഴിച്ച് മറ്റെന്തെന്കിലും ഒരു നേരം കഴിക്കും. കരിക്കും പഴങ്ങളും കഴിക്കുന്നതും കണ്ടിട്ടുണ്ട്. ഇപ്രാവശ്യം എന്താണാവോ ഇങ്ങനെ. പ്രാണനാഥനെയോര്ത്തു വിശപ്പും ദാഹവും കടിച്ചുപിടിച്ചു. "എന്താ കുട്ടീ തളര്ന്നോ്?" ഇടയ്ക്ക് അമ്മ തിരക്കി. ഇല്ലെന്ന് തലയാട്ടി. ഉച്ചയായപ്പോഴേക്കും വിശപ്പ്‌ കൊണ്ടു തളര്ന്നു്. ഉച്ചയൂണിനു വട്ടം കൂട്ടുകയാണ് അമ്മ. കറികളുടെ മണം വിശപ്പിനെ പതിന്മടങ്ങ്‌ വര്ധി്പ്പിച്ചു. എന്നിട്ടും പിടിച്ചു നിന്നു. ഉറങ്ങാനും പാടില്ല ഇന്നു. നാളെ പുലര്ന്നാലെ എന്തെങ്കിലും കഴിക്കാന്‍ കിട്ടൂ. ഒന്നു രണ്ട് പ്രാവശ്യം അമ്മ വന്നു നോക്കിയിട്ട് പോയി. ഒരു കള്ളചിരി ആ മുഖത്തു ണ്ടായിരുന്നോ. വെറുതെ തോന്നിയതാവും.

വൈകുന്നേരം ആയപ്പോഴേക്കും പിടിച്ചു നില്ക്കാന്‍ കഴിയാതെയായി. കണ്ണില്‍ ഇരുട്ടു കയറുന്നത് പോലെ, ബോധം നശിക്കുന്നത്‌ പോലെ. അമ്മ വന്നു നോക്കുമ്പോള്‍ തെക്കുപുറത്തെ വരാന്തയില്‍ എഴുന്നേല്ക്കാ ന്‍ പോലും കഴിയാതെ തളര്ന്നു് കിടക്കുകയായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് താങ്ങി മുറിയില്‍ കൊണ്ടു വന്നത്. അച്ഛന്റെ ദേഷ്യം ഒക്കെ മാറിയത് പോലെ തോന്നി. തെങ്ങില്‍ നിന്നും കരിക്ക് ഇടുവിച്ചു കുടിക്കാന്‍ തന്നു. അവില്‍ നനച്ചതും പഴവും കഴിക്കാനും. കൂട്ടത്തില്‍ അമ്മയെ ശാസിക്കുന്നുണ്ടായിരുന്നു, പച്ചവെള്ളം പോലും തരാഞ്ഞതിന്. ആരും അടുത്തില്ല എന്നുറപ്പ് വരുത്തിയിട്ട് അമ്മ അരുകില്‍ വന്നിരുന്നു. കവിളില്‍ തലോടി പതിയെ ചോദിച്ചു "ഭഗവാന് വേണ്ടി ഒരു നേരത്തെ വിശപ്പ്‌ സഹിക്കാന്‍ പറ്റാത്ത നീയാണ് അന്യനാട്ടില്‍ പോയി പട്ടിണി കിടക്കാനും പൈപ്പ് വെള്ളം കുടിച്ചു ജീവിക്കാനും പോവുന്നത്, അല്ലേ?". ജാള്യതയോടെ അമ്മയെ നോക്കുമ്പോള്‍ പറയാന്‍ ഉത്തരമില്ലായിരുന്നു. അമ്മ മനപൂ ര്‍വം. വ്രതമെടുപ്പിച്ചതാണെന്നു മനസ്സിലായി. വിശപ്പെന്ന തീ ജ്വാലക്ക് മുന്പിയല്‍ പ്രണയത്തിന്റെ തിരിക്കു പ്രഭ മങ്ങിയോ. ഒത്തിരി നേരം അന്നങ്ങനെ ചിന്തിച്ചു കിടന്നു. ഭ്രമ കല്പനകലെക്കാളും തീക്ഷ്ണമാണ് ജീവിതത്തിന്റെ പരുക്കന്‍ മുഖം എന്ന് വെളിപാടുണ്ടായി. ഒളിചോടണ്ടായെന്നു സ്വയം തീരുമാനിച്ചു. ജോസിനെ മറക്കാന്‍ അപ്പോഴും തയ്യാര്‍ അല്ലായിരുന്നു.

പഠിത്തം തുടരണമെന്ന മോഹം കലശലായി. ഇനി അവിവേകം ഒന്നും കാണിക്കില്ലെന്നു അമ്മയും താനും കെഞ്ചി പറഞ്ഞിട്ടാണ് അച്ഛന്‍ സമ്മതിച്ചത്‌. ഇനിയൊന്നു കൂടി ആവര്ത്തിച്ചാല്‍ കൊന്നു കളയുമെന്നായിരുന്നു താക്കീത്, തന്നെ മാത്രമല്ല അമ്മയെയും. ജോസിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ചുറ്റും ചാരന്മാര്‍ ഉണ്ടെന്നു അറിയാമായിരുന്നു. കൂച്ചു വിലങ്ങിട്ട പോലെ ആ പ്രണയം തുടരാന്‍ ജോസിനു വലിയ താത്പര്യം ഇല്ലായിരുന്നു. ആ വര്ഷം അയാള്‍ ഡിഗ്രി കഴിഞ്ഞു പോയതോടെ എല്ലാം അവസാനിച്ചു. പിന്നെയൊരിക്കലും കണ്ടിട്ടില്ല.
താന്‍ ഡിഗ്രി കഴിഞ്ഞതോടെ വീട്ടില്‍ വിവാഹാലോചനകളുടെ തിരക്കായി. അധികം താമസിയാതെ മുകുന്ദേട്ടനുമായുള്ള വിവാഹം കഴിഞ്ഞു. സംതൃപ്തമായ ഇരുപത് വര്ഷങ്ങള്‍ കടന്നുപോയി. ഇന്നു ജോസുമായുണ്ടായിരുന്ന തീവ്രാനുരാഗം പ്രായത്തിന്റെ എടുത്തു ചാട്ടമായി മാത്രം തോന്നുന്നു. അന്ന് അമ്മ തിരുത്തിയില്ലായിരുന്നെന്കില്‍ എന്ത് സംഭവിക്കുമായിരുന്നു. ഒരു പക്ഷേ എല്ലാരുടെയും കണ്ണ് വെട്ടിച്ചു ഒളിചോടിയിരുന്നെകിലും അതിന് ഒരുപാടു ആയുസ്സ് ഉണ്ടാകുമായിരുന്നില്ല. ആദ്യത്തെ ചോരത്തിളപ്പ് കുറച്ചു നാള്‍ കൊണ്ടു കെട്ടടങ്ങിയേനെ. പിന്നെ എന്താകുമായിരുന്നു വിധി. അമ്മ ഇന്നു കൂടെയില്ല. അമ്മയുടെ ചില്ലിട്ട ചിത്രത്തിന്റെ കണ്ണുകളില്‍ ഒരു കുസൃതിചിരിയുണ്ടെന്ന് തോന്നി.

വര്ഷയുടെ വിളിയാണ് ഓര്മ്മകളില്‍ നിന്നും ഉണര്ത്തി യത്. അവള്‍ ട്യൂഷന് പോവാന്‍ റെഡിയായിരിക്കുന്നു. ചായ എടുത്തു കൊണ്ടു ബെഡ് റൂമിലേക്ക്‌ വന്ന അവള്‍ ഒരു നിമിഷം ആ കാര്ഡുകളും മറ്റും കണ്ടു പകച്ചു. "ആഹാ, ഞാന്‍ ഉറങ്ങിയ നേരത്ത് അമ്മ സി. ഐ.ഡി പണിയായിരുന്നോ. എന്നിട്ടെല്ലാം കിട്ടിയോ." പെണ്ണിന്‌ ഒരു കൂസലുമില്ല. " എന്താ വര്ഷേയയിതൊക്കെ?" ആവുന്നത്ര ഗൌരവത്തോടെ ചോദിച്ചു. "അമ്മക്ക് മനസ്സിലായില്ലേ, എന്റെ ബോയ്‌ ഫ്രണ്ട് തന്നതാ ഇതൊക്കെ." അവളുടെ കൂളായ മറുപടി. വായില്‍ വന്ന ഒരു ഡസന്‍ ചോദ്യങ്ങള്ക്കു്ള്ള മറുപടി ഒന്നും ചോദിയ്ക്കാതെ തന്നെ കിട്ടി.

" മൈ ഡിയര്‍ അമ്മാ, ഞാന്‍ പറയട്ടെ, ഇപ്പോഴെന്തോക്കെയാ അമ്മയുടെ മനസ്സിലെന്നു. മോളുടെ ബോയ്‌ ഫ്രണ്ട്, അതും ക്രിസ്ത്യന്‍ പയ്യന്‍. എങ്ങനെ ഇവള്ക്ക് ഇതിനൊക്കെ ധൈര്യം വന്നു. ഇതൊക്കെയല്ലേ. ഡോണ്ട് ബി സില്ലി. ഇതൊരു ടൈം പാസ്സ് ലവ് ആണ്. ഓണ്‍ മ്യുച്ചല്‍ അണ്ടര്സ്ടാ്ന്ടിംഗ് . ക്ലാസില്‍ എല്ലാര്ക്കും ഇങ്ങനത്തെ റിലേഷന്‍ ഉണ്ടമ്മേ. ബോയ്‌ ഫ്രണ്ട് ഇല്ലെന്കില്‍ ഒരു വെയിറ്റ് ഇല്ല. ജസ്റ്റ് ഫോര്‍ ദാറ്റ് സേയിക്. വിനുവിനെ കെട്ടണമെന്നു ഞാന്‍ ഒരിക്കലും അച്ഛനോടും അമ്മയോടും പറയില്ല. വിനുവും പറയില്ല. ബികോസ് വി ആര്‍ വെല്‍ അവെയര്‍ എബൌട്ട് ഔര്‍ ഫാമിലി സ്റാടസ് . ഓ . കെ." എന്ത് മറുപടി പറയണം എന്നറിയാതെ മിഴിച്ചു നിന്നു. താനാണോ മോളാണോ ശരി. ടൈം പാസ്സ് ആയിട്ട് ഒരാളെ സ്നേഹിക്കാന്‍ പറ്റുമോ. അവള്‍ പ്രാക്ടിക്കല്‍ ആയി ചിന്തിച്ചതാണോ അതോ അമ്മയുടെ കണ്ണില്‍ പൊടിയിടാനുള്ള മറുപടിയോ.

കണ്ണില്‍ ഒരുപാടു ചോദ്യ ചിഹ്നങ്ങളുമായി നില്കുമ്പോള്‍ അവള്‍ സ്കൂട്ടിയുടെ കീയുമെടുത്തു പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു. വണ്ടി സ്ടാര്ട്ട് ചെയ്യുമ്പോള്‍ അവള്‍ കുസൃതിയോടെ ചോദിച്ചു "അമ്മയെന്താ ദി ഗ്രേറ്റ്‌ ഹിസ്റൊരിക്കല്‍ പ്രോവേര്ബ്ട പറയാഞ്ഞതു. ഇല ചെന്നു മുള്ളേല്‍ വീണാലും ........." ഒരു പൊട്ടിച്ചിരിയോടെ അവള്‍ സ്കൂട്ടി സ്റ്റാര്ട്ട് ‌ ചെയ്തു പോയി. ഗേറ്റ് അടക്കുമ്പോള്‍ ആരോടെന്നില്ലാതെ ചോദിച്ചു പോയി " ഇതിനാണോ ഈശ്വരാ ജനറേഷന്‍ ഗ്യാപ് എന്ന് പറയുന്നത് ??"

16 comments:

nandakumar said...

"ഭ്രമ കല്പനകലെക്കാളും തീക്ഷ്ണമാണ് ജീവിതത്തിന്റെ പരുക്കന്‍ മുഖം..."
പക്ഷെ, ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങളും വേദനകളും അറിയാത്തവര്‍ക്ക്??? അവര്‍ക്ക് ആഘോഷമായിരിക്കുമോ പ്രണയവും ജീവിതവും? അതായിരിക്കുമോ ഈ ജനറേഷന്‍ ഗ്യാപ്പ്??

കഥ നന്നായി, ആവിഷ്കാരം കൂടുതല്‍ നന്നാക്കാമായിരുന്നു. ശ്രീനന്ദക്ക് അതിനുള്ള കഴിവുമുണ്ടല്ലോ, തിരക്കുകൂട്ടി എഴുതേണ്ട.:-)

‘ചായ കപ്പിലേക്ക് പകര്ന്നു ‘എന്നത് കപ്പിലേക്ക് ചായ പകര്ന്നു‘ വര്ഷ യെ വിളിക്കാന്‍ ചെല്ലുമ്പോള്‍... എന്നാക്കി വായിച്ചു നോക്കു...

yousufpa said...

ആമ്പല്‍‌പൊയ്കയില്‍ ഞാന്‍ ശെരിക്കും മുങ്ങി നീരാടി.
നല്ല കഴമ്പുള്ള കഥ.
“അമ്മ“യുടെ പ്രധാന്യം തലമുറകളിലൂടെ ഇങ്ങെത്തിച്ചെങ്കിലും- അവസാനം വെച്ച് മകളുടെ മുന്നില്‍ വിഷണ്ണയായി നില്‍ക്കേണ്ടി വന്നത്..?!!,പുതുതലമുറക്കു മുന്നില്‍ തോറ്റു കൊടുത്തതാണൊ.?.
“മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക അത് കൈയ്ക്കും പിന്നെ മധുരിക്കും“

OAB/ഒഎബി said...

നാളെ വായിച്ചിട്ട് പറയാം....

പാമരന്‍ said...

നല്ല കഥ!

G.MANU said...

മനോഹരമായ കുഞ്ഞു കഥ..

ഒരിക്കല്‍, ആറുവയസുകാരി മകള്‍ ‘അച്ഛാ ഇന്ന് ക്ലാസില്‍ ഒരു ചെറുക്കന്‍ ഐ ലവ് യു പറഞ്ഞു’ എന്ന പറഞ്ഞപ്പോ ഉണ്ടായ മനോവികാരം ഓര്‍ത്തുപോയി

‘ഇലമുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും മരത്തിനു മനസമാധാനക്കേട്..’

ശ്രീനന്ദ said...

നന്ദേട്ടാ:-,
ശരിക്കും മനസ്സിരുത്തി വായിച്ചിട്ട് പറഞ്ഞ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇത്തിരി തിടുക്കപ്പെട്ടു എഴുതിയതാണ്. ഒന്നു ശരിക്ക് വായിച്ചു പോലും നോക്കാതെയാണ്‌ പോസ്റ്റ് ചെയ്തത്. ഒന്നു കൂടി എഡിറ്റ് ചെയ്യണം.

ആരെങ്കിലും എനിക്ക് ഒരു കാര്യം പറഞ്ഞു തരണം. എഡിറ്റ് ചെയ്തു റീ പബ്ലിഷ് ചെയ്യുമ്പോള്‍ ആദ്യമുണ്ടായിരുന്ന കമന്റുകള്‍ നഷ്ടപ്പെടുമോ?????

അത്ക്കന്‍ ജി - കമന്റിനു നന്ദി. ഇന്നത്തെ തലമുറ നമ്മളെക്കാളും ഒരുപാടു അഡ്വാന്‍സ്‌ ആണെന്ന് തോന്നാറുണ്ട്. എന്റെ മൂന്ന് വയസ്സുകാരന്‍ മകന്‍ ഉണ്ണിക്കുട്ടന്റെ മുന്‍പില്‍ ഞാന്‍ പലപ്പോഴും വിഷണ്ണയായി നില്‍ക്കാറുമുണ്ട്. അവനെക്കാളും നീളമാണ് അവന്റെ നാക്കിന്‌.

oab -: ഒന്നും പറഞ്ഞില്ലല്ലോ ....

പാമരന്‍ ജി - കമന്റിനു നന്ദി.

മനുവേട്ടന്‍ - എന്റെ പോസ്റ്റിനു മനുവേട്ടന്റെയൊക്കെ കമന്റ് കിട്ടുന്നത് തന്നെ വലിയ കാര്യം.
‘ഇലമുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും മരത്തിനു മനസമാധാനക്കേട്..’ നേരാ.
കല്ലുപെന്‍സിലിലെ പുതിയ കവിത കാണാന്‍ ഒത്തിരി താമസിച്ചു പോയി. മഴപെയ്ത ബാല്യത്തിനെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു ആ കവിത.

ശ്രീ said...

ഇതു തന്നെ ആണു ചേച്ചീ ഈ ജനറേഷന്‍ ഗ്യാപ്.

കഥ നന്നായി. ആരു പറയുന്നതാണ് അല്ലെങ്കില്‍ ആരുടെ ഭാഗമാണ് ശരി എന്നു പറയാനാകാത്ത ഒരു അവസ്ഥ തന്നെ ആണ് ഇത്.

കുഞ്ഞന്‍ said...

ചേച്ചി..

വളരെ വ്യക്തമായി കഥയിലൂടെ ഒരമ്മയുടെ വ്യഥകള്‍ ചിത്രീകരിക്കുന്നു. അഭിനന്ദനങ്ങള്‍..!

ഇപ്പോഴത്തെ ഈ (പെണ്‍)കുട്ടികള്‍ കോളേജില്‍ നിന്നും ടൂറിനു പോകുമ്പോള്‍ മദ്യ സേവയും ചെയ്യുന്നുണ്ട്. ചോദിക്കുമ്പോള്‍ എന്താ ആണ്‍കുട്ടികള്‍ക്കു മാത്രമെ ചെയ്യാന്‍ പാടൊള്ളൂ,.. പിന്നെ എന്നെ നോക്കാന്‍ എനിക്കറിയാം. എന്നുള്ള ഡൈനാമിട്ട് മറുപടികളും..!

ആണ്‍കുട്ടികള്‍ അവരുടെ ടൂറിന്റെ വീര സാഹസിക കഥകള്‍ പറയുമ്പോള്‍ പേടിയോടെ ഓടിയെത്തുന്നത് എന്റെ പെങ്ങളുടെ മോളുടെ ചിത്രമാണ്. എന്തു പറഞ്ഞാണ് അവളെ ഇത്തരം യാത്രകളില്‍ നിന്നും വിലക്കേണ്ടത്..അതും മേഡേണ്‍ ചിന്താഗതിയുള്ള ഈ ഞാന്‍..?

പതിവുപോലെ ഈ പോസ്റ്റും ഹൃദ്യമായി..!

സുല്‍ |Sul said...

നന്നായിരിക്കുന്നു.

-സുല്‍

ദിലീപ് വിശ്വനാഥ് said...

ഇല ചെന്നു മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കമ്പ്ലയിന്റ് മുള്ളിന്റെ പേരിലാ.

കഥ കൊള്ളാം.

Unknown said...

ശരിക്കും മനസിനെ സ്പര്‍ശിക്കുന്ന രചന വായിച്ചാ‍ാല്‍ എന്തേലും മനസില്‍ ബാക്കി വയ്ക്കാന്‍
ഉണ്ടാക്കും നന്ദക്ക് മനസു വച്ചാല്‍ നല്ലോരു എഴുത്തുകാരിയാകാം

പൊറാടത്ത് said...

ശ്രീനന്ദ.. കഥ നന്നായിട്ടുണ്ട്. എഡിറ്റിങ്ങിന്റെ ഒരു പോരായ്മ ഉണ്ട്. എഡിറ്റിങ്ങ് നടത്തി റീപബ്ലിഷ് ചെയ്താലും കമന്റുകളൊക്കെ അവിടെ തന്നെ ഉണ്ടാകും. ഒന്നു ശ്രമിച്ച് നോക്കൂ..

ശ്രീനന്ദ said...

ശ്രീ, കുഞ്ഞന്‍, വാല്മീകി, സുല്‍, അനൂപ്, പൊറാടത്ത് ജി,

എല്ലാവര്ക്കും കമന്റിനു നന്ദി.
ഒന്നുകൂടി എഡിറ്റ് ചെയ്തു റീപബ്ലിഷ് ചെയ്യണമെന്നു ആഗ്രഹമുണ്ട്.എന്തെങ്കിലും എഴുതിയാല്‍ പിന്നെ അത് പെട്ടെന്ന് പബ്ലിഷ് ചെയ്യാതെ എനിക്ക് ഉറക്കം വരത്തില്ല.

തോന്ന്യാസി said...

ഇതിനാണോ ഈശ്വരാ ജനറേഷന്‍ ഗ്യാപ് എന്ന് പറയുന്നത് ??"

അതെ നന്ദേച്ചീ.......ഇതിനാണ് ജനറേഷന്‍ ഗ്യാപ് എന്നു പറയുന്നത്......

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതു തന്ന്യാണ്‍ ഈ ജനറേഷന്‍ ഗാപ്പ്..!!!

:)

nandakumar said...

പൊയ്കയിലെ ഏറ്റവും പുതിയ ആമ്പല്‍പ്പൂവ് ആരാ പറിച്ചെടുത്ത് കളഞ്ഞത്?? അതോ വാടിപ്പോയതാണോ? ഇപ്പോ കാണുന്നില്ല!!