Thursday 26 August 2010

പത്രതാളുകളിലൂടെ

ജനുവരി 15 , 2009
ഉയര്‍ന്ന ഉദ്യോഗവും, നല്ലസാമ്പത്തിക ശേഷിയുമുള്ള ഹിന്ദു ----- യുവാവിനു അനുയോജ്യരായ പെണ്‍കുട്ടികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.
-------------------------------------------------------------------------------


ഏപ്രില്‍ 18 , 2009
ഇവര്‍ വിവാഹിതരാകുന്നു.














സെപ്റ്റംബര്‍ 20 , 2009
നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സ്ത്രീധനപീഡനമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍.
------------------------------------------------------------------------------------

നവംബര്‍ 1 , 2009
ഉയര്‍ന്ന ഉദ്യോഗവും, നല്ലസാമ്പത്തിക ശേഷിയുമുള്ള വിഭാര്യനായ ഹിന്ദു ----- യുവാവിനു അനുയോജ്യരായ പെണ്‍കുട്ടികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

8 comments:

മഹേഷ്‌ വിജയന്‍ said...

Aug-26-2010
സ്ത്രീയാണ് ധനം എന്ന് വിശ്വസിക്കുന്ന, സ്ത്രീധനം തന്നാലും മേടിക്കില്ലാത്ത, വിവാഹം ഒരു ബാര്‍ട്ടര്‍ സമ്പ്രദായം (കച്ചവടം) അല്ലെന്നു വിശ്വസിക്കുന്ന, സ്വര്‍ണ്ണം അലര്‍ജി ആയിട്ടുള്ള കഥയെഴുതുന്ന ഒരു പാവം ചെറുപ്പക്കാരന്‍ ജാതി, മത ഭേദമന്യേ പാവപ്പെട്ട വീട്ടിലെ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.

ഞങ്ങളെ പോലുള്ളവരും ഇവിടെ ഉണ്ടേ..:-)

ശ്രീനന്ദ said...

നല്ലത്, അങ്ങനെയുള്ള ഒരു നല്ല തലമുറ ഉണ്ടാകട്ടെ. അല്ലെങ്കില്‍ പെണ്‍ഭ്രൂണഹത്യകള്‍ പെരുകിക്കൊണ്ടിരിക്കും.

പട്ടേപ്പാടം റാംജി said...

എല്ലാം ഒരു തരം പറച്ചില്‍ മാത്രം.
കാര്യം നടന്നു കഴിഞ്ഞാല്‍ തരം മാറുന്ന മനുഷ്യര്‍..!

Jishad Cronic said...

എന്താ ചെയ്യാ അങ്ങിനെയും ചിലര്‍.

Sureshkumar Punjhayil said...

Vaivahikam...!

Manoharam, Ashamsakal...!!!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.............

ശ്രീ said...

മഹേഷ് വിജയന്‍ പറഞ്ഞതു പോലെ അങ്ങനെ അല്ലാത്തവരുമുണ്ട് കേട്ടോ, ചേച്ചീ...

Anonymous said...

katha katha maathram......... santhoshamo, nombaramo, thamashayo viriyichu kozhichu kalayunna nishagandhippookkal.... aaswadhikkuka marakkuka.........aagrahamundenkil swayam maaruka