മദ്ധ്യപ്രദേശിലെ ഇന്‍ഡോ റിലാണ് സംഭവം അരങ്ങേറുന്നത്. പോളിടെക്നിക് ഡിപ്ലോമയും കഴിഞ്ഞു കമ്പ്യൂട്ടര്‍ കോഴ്സിന്റെ റിസല്ടും കാത്തിരിക്കുംപോഴാണ് ചിറ്റപ്പനും (അച്ഛന്റെ അനുജന്) ഫാമിലിയും ഇന്‍ഡോറില്‍ നിന്നും വെക്കേഷന് നാട്ടില്‍ വന്നത് . അവിടെ എന്തെങ്കിലും ജോലി നോക്കമെന്നും പറഞ്ഞു മടക്കയാത്രയില്‍ എന്നെയും കൊണ്ടുപോന്നു. അന്ന് ഹിന്ദി വലിയ പിടിപാടൊന്നുമില്ലെങ്കിലും ചിറ്റമ്മയുടെ സ്കൂളില്‍ എന്നെ കമ്പ്യൂട്ടര്‍ ടീച്ചരാക്കി. അതൊരു പ്രൈവറ്റ് സ്കൂളാണ്, ചിറ്റമ്മ തുടക്കം മുതലേയുള്ള സ്റാഫും. അതുകൊണ്ട് ഇന്റര്‍വ്യൂ ഒന്നും ഇല്ലായിരുന്നു. അങ്ങിനെ ഏകദേശം ഒരു മാസം കഴിഞ്ഞു . അത്യാവശ്യം ഹിന്ദി കേട്ടാല്‍ മനസ്സിലാക്കാനും പറയാനും ആയി. പക്ഷേ എനിക്കാകെ ബോറടിച്ചു തുടങ്ങി, എങ്ങിനെയും തിരിച്ചു നാട്ടില്‍ പോയാല്‍ മതിയെന്നായി.
എന്റെ ബഹളം സഹിക്കാതായപ്പോള്‍ പരിചയക്കാര് ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍ അവരുടെ കൂടെ വിടാമെന്നായി ചിറ്റപ്പന്. ആയിടെക്കാണ് ചിറ്റപന്റെയൊരു സുഹൃത്ത് ഒരു വെക്കന്സിയുടെ കാര്യം പറഞ്ഞത്. ഓസ്ട്രേലിയന്‍ കമ്പനിയാണ് . ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന കമ്പ്യൂട്ടര്‍ ക്വാളിഫിക്കെഷനുള്ള ആരെങ്കിലും വേണം, അവിടുത്തെ മാനേജര്‍ പുള്ളിയുടെ പരിചയക്കാരനാണ്, ഒരു ജി. കെ. നായര്‍. നാട്ടില്‍ പോവാന്‍ റെഡിയായിരിക്കുന്ന എനിക്ക് ഇന്റെര്‍വ്യൂവിനു പോകാന്‍ ഒരു താത്പര്യവും ഇല്ലായിരുന്നു, പിന്നെ എല്ലാരേയും ബോധിപ്പിക്കാന്‍ വേണ്ടി പോയേക്കാം എന്ന് വച്ചു. ഇത്രയും വലിയ കമ്പനിയാവുമ്പോ എന്തായാലും എക്സ്പീരിയന്സോന്നും ഇല്ലാത്ത എന്നെ സെലെക്ട് ചെയ്യതില്ല. ആ കോണ്ഫിീഡന്സില് ഞാനും ചിറ്റപ്പനും ഓഫീസിലെത്തി.
വലിയ ഓഫീസ് , എയര്‍ കണ്ടീഷന്‍ ചെയ്ത ഒരുപാടു ക്യാബിനുകള്‍, എനിക്ക് നല്ല ഇഷ്ടമായി. നമ്മള് ജോലിക്ക് പോവണമെന്ന് സ്വപ്നം കണ്ടിരുന്ന പോലത്തെ ഒരു ഓഫീസ്. നായര്‍ സാബിന്റെ ക്യാബിനിലെത്തി ബയോഡാറ്റ ഒക്കെ കൊടുത്തു. അദ്ദേഹത്തിനു ഏകദേശം അന്പലതു വയസ്സ് കാണും, ഒരു സീരിയസ് ലുക്ക് . ചിറ്റപ്പന് എന്നെ അവിടെ ഇരുത്തി റിസപ്ഷനിലേക്ക് പോയി. അത്രയും നേരം ചിറ്റപ്പനോട് നല്ലോന്നാന്തരം തൃശൂര്‍ മലയാളത്തില്‍ വര്ത്തരമാനം പറഞ്ഞോണ്ടിരുന്ന നായര്‍ സാബ് എന്നോട് ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ആരംഭിച്ചു. മുഖത്ത് ഭയങ്കര ഗൗരവം. ഒരുവിധം തട്ടി മുട്ടി ഉത്തരങ്ങള്‍ പറഞ്ഞൊപ്പിച്ചു. അടുത്ത ഘട്ടമായി ഒരു എക്സെല്‍ സ്പ്രെഡ് ഷീറ്റ് തന്നിട്ട് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. എനിക്കാണെങ്കില്‍ എക്സെല്‍ നല്ല പിടിയുമില്ല, ഫോര്മുലയിട്ടു ചെയ്യാന്‍ ഒട്ടും അറിയില്ല. എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ നായര്‍ സാബ് കമ്പ്യൂട്ടറില്‍ ഒരു എക്സെല്‍ ഷീറ്റില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു, പുള്ളിയുടെ സ്പീഡ് കണ്ടപ്പോള്‍ ഇങ്ങേര്‍ക്കും ഇതില്‍ വലിയ വിവരമോന്നുമില്ലെന്നു എനിക്ക് പിടി കിട്ടി. ആ ഒരു ധൈര്യത്തില്‍ ഞാനും പണി തുടങ്ങി. ഒരുവിധത്തില്‍ തല്ലിക്കൂട്ടിയെടുത്തു. പ്രിന്റൌട്ട് എടുത്തു കാണിച്ചപ്പോള്‍ പുള്ളിക്കാരന് ഹാപ്പി.
ആവൂ, രക്ഷപെട്ടല്ലോന്നു വിചാരിചിരിക്കുമ്പോള്‍ അദ്ദേഹം പറയുന്നു ശരിക്കുള്ള ഇന്റര്‍വ്യൂ അടുത്താണ്, അതെടുക്കുന്നത് ഒരു സായിപ്പാണ്. വില്യം ലൂയിസ് കേയിന്സ് എന്ന ബ്രിട്ടീഷുകാരന് സായിപ്പിന്റെ അസിസ്റ്റന്റ് വേക്കന്സിക്കാന് ഈ ഇന്റര്‍വ്യൂ . എനിക്ക് മതിയായി, പത്താം ക്ലാസ്സുവരെ മലയാളം മീഡിയത്തില്‍ പഠിച്ച ഞാനാണ് സായിപ്പിന്റെ അസ്സിസ്ടന്ടാവാന് പോവുന്നത്. ബെസ്റ്റ്, കിട്ടിയതുതന്നെ!. പുള്ളി ഇപ്പോള്‍ ക്ലയന്റിസിന്റെ ഓഫീസില്‍ ഒരു മീറ്റിങ്ങിലാണ്. ഒന്നു രണ്ടു മണിക്കൂര്‍ കഴിയും വരാന്‍. പോയിട്ട് നാളെ വരമെന്നായി ഞാന്‍, എങ്ങനെയെന്കിലും ഇവിടുന്നു രക്ഷപെടാമല്ലോ. നാളെ പുള്ളിക്ക് ഒട്ടും സമയം ഇല്ല, ഇന്നുതന്നെ ഇന്റര്‍വ്യൂ നടത്തുമെന്ന് നായര്‍ സാബ് . ഞാന്‍ പതിയെ റിസപ്ഷനില്‍ പോയി ചിറ്റപ്പനോട് കാര്യം ഒക്കെ പറഞ്ഞു. നമ്മളിവിടെ നിന്നോണ്ട് ഒരു കാര്യവുമില്ല, ഈ ജോലി എനിക്ക് കിട്ടാനോന്നും പോവുന്നില്ല. വെറുതെ സമയം കളയാതെ വീട്ടില്പോകാം.
സായിപ്പ്, അസിസ്റ്റന്റ് എന്നൊക്കെ കേട്ടപ്പോള്‍ പ്രതീക്ഷക്കു വകയില്ലെന്ന് ചിറ്റപ്പനും തോന്നി. ഓഫീസില്‍ നിന്നും ഒരു മണിക്കൂര്‍ എന്നും പറഞ്ഞു വന്നതാണ് പുള്ളി, എന്നെ തിരിച്ചു വീട്ടില്‍ കൊണ്ടുവന്നാക്കിയിട്ടു വേണം പോവാന്‍. നായര്സാബിനോട് കാര്യം പറഞ്ഞപ്പോള്‍ പുള്ളി സമ്മതിക്കുന്നില്ല. വില്ല്യമിനെ വിളിച്ചു പറഞ്ഞുപോയി, മീറ്റിങ്ങ് കഴിഞ്ഞലുടനെ അദ്ദേഹം വരും. ചിറ്റപ്പനോട് ഓഫീസില്‍ പൊക്കോളാനും എന്നെ ഓഫീസ് വണ്ടിയില്‍ വീട്ടിലെത്തിച്ചോളാമെന്നും വാഗ്ദാനം ചെയ്തു. അതോടെ എന്റെ ചിനുങ്ങലൊന്നും മൈന്ഡ്ര ചെയ്യാതെ ചിറ്റപ്പന് ഓഫീസിലേക്ക് പോയി. അന്ന് ദീപാവലി കഴിഞ്ഞു രണ്ടാമത്തെ ദിവസം ആയിരുന്നു. സ്റാഫില്‍ ചിലരൊക്കെ നായര്‍ സാബിനു കൊണ്ടുകൊടുത്ത മിഠായി പാക്കെറ്റുകള് അവിടെയിരിപ്പുണ്ടായിരുന്നു. അദ്ദേഹം അത് പൊട്ടിച്ചു തന്നു കഴിക്കാന്‍ പറഞ്ഞു. എന്റെ ഇരിപ്പും ഭാവവും ടെന്ഷഹനും ഒക്കെ കണ്ടു എന്നോട് ഫ്രീയായി ഇടപെടാന്‍ ശ്രമിച്ചു. കുറച്ചു നേരം കൊണ്ടു ഞാന്‍ ഒന്നു റിലാക്സായി.
ഇതിന് മുന്‍പ് ഈ പോസ്റ്റില്‍ രണ്ടുപേര്‍ വന്നു പോയതാണ് . പോയത് എന്നുവച്ചാല്‍ സായിപ്പ് പറഞ്ഞു വിട്ടതാണ്. ഓഫീസ് ടൈം ഒന്പടതു മുതല്‍ അഞ്ചര വരെയാണ്, കൃത്യനിഷ്ടതയുടെ കാര്യത്തില്‍ വില്ല്യമിന് കൊമ്പ്രമൈസ് ഇല്ല. രാവിലെ സമയത്ത് വരിക, വൈകിട്ട് സമയത്ത് പോവുക. ആദ്യത്തെ സ്ത്രീ എന്നും താമസിച്ചായിരുന്നു വരുന്നത് , അതാണ് അവരെ പറഞ്ഞു വിടാന്‍ കാരണം. രണ്ടാമത്തെയാള്‍ നല്ല എക്സ്പീരിയന്‍സുള്ള ഒരു ലേഡിയായിരുന്നു. സായിപ്പില്ലാത്ത സമയത്ത് ആ ക്യാബിനില്‍ കയറി കമ്പ്യൂട്ടെരില്‍ ഡാറ്റ ഒക്കെ ചെക്ക് ചെയ്തതിനാണ് അവരെ പറഞ്ഞുവിട്ടത് . വില്യം കയറി വരുമ്പോള്‍ അവര്‍ ഫോള്ഡ്ര്‍ ഒക്കെ തുറന്നു പരിശോധിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ മിട്ടായി ഒക്കെ തിന്നു കഥയും കേട്ടിരുന്നു. ഇതിനിടെ വില്ല്യമിന്റെ ഫോണ്‍ വന്നു. അരമണിക്കൂറിനുള്ളില്ലെത്തും.
താഴെ കാറിന്റെ ശബ്ദം കേട്ടപ്പോള്‍ നായര്‍ സാബ് ജനലിലൂടെ പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു, ആളെത്തിയിട്ടുണ്ട്. വില്യം നേരെ ഞങ്ങളിരുന്ന റൂമിലെക്കാണ് വന്നത്. ആറരയടിയോളം ഉയരം, നല്ല നീല കണ്ണുകള്‍, അല്പം കഷണ്ടി കയറിയ തലയില്‍ സ്വര്‍ണ്ണ മുടി. മദ്ധ്യവയസ്സിനു മേല്‍ പ്രായം വരും. അദ്ദേഹം എനിക്ക് ഷേക്ക് ഹാന്ഡ്യ തന്നു. ബയോഡാറ്റ വാങ്ങി ഒന്നോടിച്ചു നോക്കി. പിന്നാലെ ക്യാബിന്ലെക്ക് ചെല്ലാന്‍ പറഞ്ഞു നടന്നു. എന്റെ അതുവരെ സംഭരിച്ച മൊത്തം ധൈര്യവും നഷ്ടപ്പെട്ടു. വില്ല്യമിന്റെ ക്യാബിനു കുറച്ച് ഇപ്പുരത്താണ് താഴോട്ടുള്ള സ്റെയര്കേസ്. ഞാന്‍ അതിന് മുന്പിലല്‍ കുറച്ചുനേരം നിന്നു. പതുക്കെയങ്ങു മുങ്ങിയാലോ. പക്ഷെ തനിയെ വീട്ടില്‍ പോവാന്‍ വഴിയറിയില്ല. പിന്നെ എല്ലാവരും കളിയാക്കും. സായിപ്പ് പറയുന്നതു എനിക്കോ, ഞാന്‍ പറയുന്നതു സായിപ്പിനോ മനസ്സിലാകുമെന്നു വലിയ പ്രതീക്ഷയില്ല. എന്നെക്കാണാഞ്ഞു വില്യം ക്യാബിനു വെളിയില്‍ വന്നത് അന്നേരമാണ്. ആ ക്യാബിനിലീക്ക് കേറുന്നതിനു മുന്‍പ് ഞാന്‍ ഒരു തീരുമാനത്തിലെത്തി. എന്തായാലും എനിക്ക് ഈ ജോലി കിട്ടില്ല, പിന്നെന്തിനാണ് ടെന്ഷതന്‍ എടുക്കുന്നത്. നനഞ്ഞിറങ്ങി ഇനി കുളിച്ചുകയറാം.
നന്നായി ഫര്നിയഷ് ചെയ്ത ക്യാബിന്. വളരെ സൌമ്യതയോടെയാണ് വില്യം സംസാരത്തിന് തുടക്കമിട്ടത്. നല്ല സ്പഷ്ടതയോടെയാണ് സംസാരിച്ചതെന്നതിനാല്‍ മനസ്സിലാകാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. എന്റെ ടെന്ഷലന് ഒക്കെ ഒന്നടങ്ങി. എന്നെക്കുറിച്ചും, എന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ഇന്ഡോിറില് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഒക്കെ ചോദിച്ചു. പിന്നെ ഹോബികളെ കുറിച്ചായി ചോദ്യങ്ങള്‍. വായനയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഏതൊക്കെപുസ്തകങ്ങള് വായിച്ചിട്ടുന്ടെന്നറിയണം. കൂട്ടത്തില്‍ അദ്ദേഹം വായിച്ച ഇന്ത്യന്‍ ബുക്കുകളെക്കുറിച്ചും സംസാരിച്ചു. വിവേകാനന്ദ സ്വാമികളെ കുറിച്ചു ആയിടെ വില്യം വായിച്ചിരുന്നു. 'ഉത്തിഷ്ടതാ ജാഗ്രതാ' എന്നുതുടങ്ങുന്ന ഒന്പ്താം ക്ലാസ്സിലെ മലയാളം സെക്കന്റ് പേപ്പര്‍ പുസ്തകത്തിനെ നന്ദിയോടെ സ്മരിച്ചുകൊണ്ട് എനിക്ക് സ്വാമി വിവേകാനന്ദനെ കുറിച്ചു അറിയാവുന്നതൊക്കെ പറഞ്ഞു. പിന്നെ എനിക്കെന്തെന്കിലും ചോദിക്കാനുണ്ടെങ്കിലാവാം എന്നുപറഞ്ഞു. എന്ന് വച്ചാല്‍ ജോബ് പ്രൊഫൈല്‍, സാലറി, സമയം ഇതിനെക്കുറിചോക്കെയാണ് ചോദിക്കേണ്ടത് എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ് അന്നെനിക്കില്ലായിരുന്നു. എന്നോട് ഇന്ത്യയെയും ഇന്ത്യക്കാരേയും കുറിച്ചു ഇത്രയൊക്കെ ചോദിച്ചതല്ലേയെന്നു വിചാരിച്ച് ഞാന്‍ ഇംഗ്ലണ്ടിനെയും കേട്ടറിവുണ്ടായിരുന്ന എലിസബത്ത് രാജ്ഞി മുതല്‍ മാര്‍ഗ്രറ്റ് താചെര്‍ വരെ എല്ലാരെക്കുരിച്ചും ചോദിച്ചു. താച്ചരിനെ പുള്ളിക്ക് തീരെ ഇഷ്ടമല്ലായിരുന്നുവെന്നു പ്രതികരണത്തില്‍ നിന്നും മനസ്സിലായി. വൈറ്റ് ബോര്‍ഡില്‍ ചോക്ക് കൊണ്ടു ഇംഗ്ലണ്ടിനെയും മറ്റു മൂന്നു ദ്വീപുകളെയും വരച്ചു കാണിച്ചു. വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു. ഒരു പക്ഷെ ഇങ്ങനൊരു ഇന്റര്‍വ്യൂ വില്ല്യമിന്റെ ലൈഫില്‍ ആദ്യത്തെയും അവസാനത്തെയും ആയിരിക്കണം.
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്നെ കാണാതായപ്പോള്‍ ഇനി പറയാതെ പോയോന്നു നോക്കാന്‍ വന്ന നായര്‍ സാബ് കാണുന്നത് വൈറ്റ് ബോര്‍ഡില്‍ പടം വരച്ചു എന്നെ ജോഗ്രഫി പഠിപ്പിക്കുന്ന ബോസിനെയാണ്. പുള്ളി പതുക്കെ വലിയാന്‍ തുടങ്ങുമ്പോള്‍ വില്യം അകത്തേക്ക് വിളിച്ചു. സ്ടാഫിനു വാങ്ങിയ ദീപാവലി ഗിഫ്റിന്റെ ഒരു പാക്കറ്റ് കൊണ്ടു വരാന്‍ പറഞ്ഞു. ഇത്രയും നേരം വാചകമടിച്ചതല്ലേ. നിനക്കു ജോലിയില്ലന്നു പറഞ്ഞു എന്നെ വിടുമ്പോള്‍ തരാനായിരിക്കും, ഞാന്‍ കരുതി. ഗണേഷ്ജിയുടെ രൂപം കൊത്തിയ സില്‍വര്‍ കോയിനും ഒരു വലിയ പാക്കറ്റ് സ്വീറ്സും എനിക്ക് സമ്മാനിച്ച് കൊണ്ടു വില്യം ചോദിച്ചു. "നിനക്കു എന്ന് ജോയിന്‍ ചെയ്യാന്‍ പറ്റും." എനിക്ക് തലചുറ്റുന്നത് പോലെ തോന്നി. നായര്സാബിനു പോലും എന്നെ സെലെക്ട് ചെയ്യുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എന്റെ വെപ്രാളം കണ്ടപ്പോള്‍ വില്യം പറഞ്ഞു, നാളെ മുതല്‍ വന്നോളൂ. അങ്ങനെ അവിശ്വസനീയമായി എനിക്കാ ജോലി കിട്ടി.
എന്നെ കരിയറിന്റെ ആദ്യാക്ഷരം മുതല്‍ പഠിപ്പിച്ചത് വില്യം കേയിന്സായിരുന്നു. പേപ്പര്‍ പഞ്ച് ചെയ്യാനും ഫയല്‍ ചെയ്യാനും മുതല്‍ പവര്‍ പോയിന്റില്‍ പ്രസ്ന്റ്റെുഷന് ഉണ്ടാക്കാന്‍ വരെ അദ്ദേഹമാണ് പഠിപ്പിച്ചു തന്നത്. പിന്നെ മിസ്സിസ് ഇസബെല്‍ കേയിന്സിനെ പരിചയപ്പെടുത്തി തന്നു. ഇംഗ്ലീഷ് ബുക്കുകളുടെ ഒരു വലിയ ലോകം തന്നെ തുറന്നു തന്നു. എന്നെ അവരുടെ മകളെ പോലെ രണ്ടുപേരും സ്നേഹിച്ചു. മിസ്സിസ് കേയിന്സു ഉണ്ടാക്കി തന്നിരുന്ന കേക്കിന്റെയും കുക്കീസിന്റെയും മധുരം ഇന്നും നാവിലുണ്ട്. രണ്ടു വര്ഷകങ്ങള്ക്ക് ശേഷം അവര്‍ പുതിയ ജോലിയുമായി കരീബിയന്‍ ദ്വീപുകളിലേക്ക് പോയി. പോകുന്നതിനു മുന്‍പ് എനിക്ക് ഒരു പുസ്തക ശേഖരം തന്നെ സമ്മാനിച്ചു. പിന്നെ ഒരു പാടു സാധനങ്ങള്‍, ഷോ പീസുകള്‍, വെള്ളി പാത്രങ്ങള്‍ അങ്ങനെ പലതും. അതിന് ശേഷം ആറേഴു വര്ഷടങ്ങള്‍ കൂടി കഴിഞ്ഞുപോയി. എന്റെ വിവാഹം കഴിഞ്ഞു , എനിക്കൊരു മകനുണ്ടായി, എന്റെ ജീവിതത്തിലെ എല്ലാ വഴിത്ത്തിരിവുകളിലും ആശംസകളോടെ കേയിന്സ് ദമ്പതിമാര്‍ ഉണ്ടായിരുന്നു. ഇന്നും ആ ബന്ധം ഇമെയിലുകളിലൂടെ സൂക്ഷിക്കുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഞാന്‍ എന്റെ ബോസിനെ നന്ദിയോടു സ്മരിക്കുന്നു, എന്റെ കരിയറിലെ എല്ലാ നേട്ടങ്ങള്‍ക്കും അടിത്തറയിട്ടു തന്നത് അദ്ദേഹമാണ്. സ്നേഹത്തിനു അതിര് വരമ്പുകളില്ല, ദേശത്തിന്റെയോ, ജാതിയുടെയോ, മതത്തിന്റെയോ, നിറത്തിന്റെയോ, സംസ്കാരത്തിന്റെയോ ഒന്നും.
ഓടോ : അന്ന് നാട്ടില്‍ പോവാന്‍ വാശി പിടിച്ചു കരഞ്ഞ ഞാന്‍ ഇന്നും പ്രവാസിയായി തന്നെ തുടരുന്നു. ഇപ്പോള്‍ ഒരു തിരിച്ചു പോക്കിനുള്ള താല്പര്യവും ഇല്ല.
21 comments:
നല്ലൊരു ഓര്‍മ്മക്കുറിപ്പ്, നന്ദേച്ചീ.
“സ്നേഹത്തിനു അതിര് വരമ്പുകളില്ല, ദേശത്തിന്റെയോ, ജാതിയുടെയോ, മതത്തിന്റെയോ, നിറത്തിന്റെയോ, സംസ്കാരത്തിന്റെയോ ഒന്നും.”
വളരെ ശരി. സൌഹൃദങ്ങള്‍ എന്നെന്നും നിലനില്ക്കട്ടെ
:)
വളരെ നല്ല ലേഖനം.
സ്നേഹത്തിനു അതിര് വരമ്പുകളില്ല, ദേശത്തിന്റെയോ, ജാതിയുടെയോ, മതത്തിന്റെയോ, നിറത്തിന്റെയോ, സംസ്കാരത്തിന്റെയോ ഒന്നും.
സംശയമുണ്ടോ?!
നന്നായിരിക്കുന്നു ഓര്‍മ്മക്കുറിപ്പ്.
ഓടോ:അനൂപേ ഈ പോസ്റ്റ് വായിച്ചായിരുന്നോ?!കവിതയെന്നു പറഞ്ഞില്ലല്ലോ!
ഓടോ: അനൂപേ, തമാശയാ കെട്ടൊ, സീരിയസ്സാക്കല്ലേ!
നല്ല എഴുത്ത്,
മനോഹരമായ
അനുഭവം.
ആശംസകള്‍...
ശ്രീനന്ദ, അനുഭവക്കുറിപ്പു നന്നായി എഴുതിയിട്ടുണ്ട്.
ഇതുപോലുള്ള ബോസുമാരെ കിട്ടുന്നത് മഹാഭാഗ്യമാണ്. അദ്ദേഹത്തിനു നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിഭ കണ്ടെത്താന്‍ പറ്റി. അഭിനന്ദനങ്ങള്‍ . ആമ്പല്‍ കുളത്തില്‍ ഇനിയും ഇതുപോലത്ത മുകുളങ്ങള്‍ അനവധി വിരിയട്ടെ.
ശ്രീ നന്ദ വളരെ നന്നായി എഴുതിയിട്ടുണ്ട്...
എനിക്കുമുണ്ടൊരു ബോസ്സ്. 17 വറ്ഷമായി ഞാനവന്റെ ഒപ്പമാണൊ, അവന് എന്റെ ഒപ്പമാണൊ നടത്തം എന്നറിയില്ല. അതു കൊണ്ട് തന്നെ എപ്പഴാണ് ഒരു മൂറ്ച്ചയുള്ള പാര വരിക എന്നറിയില്ല (മലയാളികളാണേ ഒപ്പം) അന്ന് ഈ എഴുത്തു നില്ക്കും എന്ന് തോന്നുന്നു.
നല്ല ഒരു ഓര്‍മ്മകുറിപ്പ്...നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ശ്രീ ; എന്റെ പോസ്റിനു സ്ഥിരമായിട്ട് തേങ്ങ ഉടക്കുന്നത് നീയായോണ്ട് ചെവിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കം കേട്ടോ. എന്നും ഈ ഉത്സാഹം കാണണം.
അനൂപ് : തിരുവല്ലാക്കാരന് ഒരു ചെങ്ങന്നൂര്കാരിയുടെ സ്വാഗതം. നമ്മുടെ നന്ദേട്ടന് ഒരു തമാശ പറഞ്ഞതാ, പോട്ടെ കേട്ടോ.
നന്ദേട്ടാ ; പറഞ്ഞ വാക്കു പാലിച്ചല്ലോ, നന്ദി. ആമ്പല്‍ പൊയ്ക കാണാന്‍ ഇടക്കിടക്ക് വരണം.
ഹരിപ്രസാദ് : കമന്റിനു നന്ദി. ഇനിയും വായിക്കണം.
നന്ദു ; നന്ദിയുണ്ട് കമന്റിനു.
കിനാവള്ളി : എന്റെ ഈ ബോസിനെക്കുറിച്ചു ഒത്തിരിയുണ്ട് പറയാന്‍. അവരുടെ വീടിനടുത്തുള്ള തെരുവ് കുട്ടികള്‍ക്ക് എന്നും ഉച്ചക്ക് ആഹാരം കൊടുക്കുമായിരുന്നു അവര്‍. പാവങ്ങളോട് ഇത്രയും ദയ കാണിച്ച ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല.
കാന്താരി ചേച്ചി : കമന്റിനു നന്ദി.
oab : പാര വരാതെ സൂക്ഷിച്ചോ. കമന്റിനു നന്ദി. (ഇതെന്തൊരു പേരാ എന്റെ കൃഷ്ണാ)
പ്രവീണ്‍ : കമന്റിനു നന്ദി. ഇനിയും വരണം കേട്ടോ.
കരിയറിന്റെ തുടക്കത്തില്‍ ഇങ്ങനെ ഒരാളെ ബോസ്സ് ആയിക്കിട്ടുന്നത് ഒരു ഭാഗ്യം ആണ്.നല്ല കുറിപ്പ് നന്ദ..
നല്ല വിവരണം.
മനോഹരം.
നല്ല ഓര്‍മ്മകുറിപ്പ് നന്ദാ
എന്ത് നല്ല ബോസ്...!! നന്ദ വളരെ ഭാഗ്യവതിയാണ്
കൊള്ളാം ശ്രീനന്ദാ; അഭിനന്ദനങ്ങള്‍....
Good work... Best Wishes...!
അനുഭവക്കുറിപ്പ് വളരെ നന്നായി. കരിയറ് തുടങ്ങുമ്പോള്‍ ഇത്ര നല്ല ഒരു ബോസ്സിനെക്കിട്ടിയത് ഭാഗ്യം തന്നെ അല്ലേ?
അനുഭവത്തിന്റെ കുറിപ്പിനു കാതലുണ്ട്.......
ഓര്‍മ്മക്കുറിപ്പ് നന്നായി....
സ്നേത്തിന്നു അതിര് വരംബില്ല എന്നതിന്റെ ഉത്തമ ഉദാഹരണം...
ആശംസകള്‍...
kollaam nalla ormakuripp
Post a Comment