മഴയുള്ള സന്ധ്യേ മഴയുള്ള സന്ധ്യേ
മാരിവില്ലിനെക്കാളും നിനക്കു ചന്തം
മണ്ണിന്റെ മണമുള്ള മനസ്സിന്റെ നിറമുള്ള
മായക്കാഴ്ച്ചകളുടെ മധുരം നിറഞ്ഞ സന്ധ്യ
മഴയില്‍ കുതിര്ന്നഞ പ്രഭാതങ്ങള്ക്കെുന്നും
നനഞ്ഞ പുസ്തകത്തിന്റെ മണമായിരുന്നു
നാലുമണി നേരത്തെ കാലവര്ഷമങ്ങള്ക്ക്
ഈറനുടുപ്പിന്റെ തണുപ്പായിരുന്നു
മഴയുള്ള സന്ധ്യകള്ക്കെ ന്നും മണ്ണിന്റെ
മണം കുളിര്പ്പികക്കുന്ന മണമായിരുന്നു
ഇടിയുടെ താളവും മിന്നലിന് നാട്യവും
കാറ്റിന്റെ വാദ്യവും നിറഞ്ഞ സന്ധ്യ
വാഴയിലകളെ തഴുകിച്ചിരിക്കുന്ന
ചാറ്റല്‍ മഴയുള്ള നനഞ്ഞ സന്ധ്യ
കാറ്റിലുലയുന്ന സന്ധ്യാ ദീപത്തിനു മുന്പി്ല്
അമ്മയോടോന്നിച്ചു നാമം ജപിച്ച സന്ധ്യ
അച്ഛന്റെ വാത്സല്യവും കൂടപ്പിറപ്പിന്റെ കൂട്ടുമുള്ള
പലഹാരത്തിന്റെ ഇളം ചൂടുള്ള സന്ധ്യ
രാത്രിപൂരത്തിന് ദീപം കൊളുത്തി
ഇരുട്ടിന്റെ മടിയിലോളിക്കുന്ന സന്ധ്യ
മനസ്സിന്റെ മായക്കാഴ്ച്ചകളിലെന്നും
മിഴിവോടെ നില്ക്കു മെന്‍ ഗ്രാമസന്ധ്യ
അടച്ചിട്ട വാതിലിനപ്പുറം ആകാശം പോലുമില്ലാത്ത
ഈ നഗരത്തിലെ മഴയുള്ള സന്ധ്യകള്ക്കെ ന്നും
നിറഞ്ഞൊഴുകുന്ന ഓടകളുടെ നിറമാണ്
യാത്രക്കാരുടെ നനഞ്ഞ വിയര്പ്പി ന്റെ മണമാണ്
മഴയുള്ള സന്ധ്യേ മഴയുള്ള സന്ധ്യേ
നിനക്കു മാരിവില്ലിനെക്കാളും ചന്തം
മണ്ണിന്റെ മണമുള്ള മനസ്സിന്റെ നിറമുള്ള
മായക്കാഴ്ച്ചകളുടെ മധുരം നിറഞ്ഞ സന്ധ്യ
12 comments:
ഓര്‍മ്മകളിലെന്നും ഗ്രാമസന്ധ്യകള്‍ നിറഞ്ഞു നില്ക്കട്ടേ...
നന്നായിട്ടുണ്ട് ചേച്ചീ.
:)
ഓര്‍മ്മകളില്‍ മഴ നിറയുന്നു.. ഓലമേഞ്ഞ മേല്കൂരയില് നിന്നു തിരശ്ശീലപോലെ ഇറ്റുവീഴുന്ന നീര്‍ത്തുള്ളികള്‍...
വെള്ളപ്പരല്മുത്തു കോര്‍ത്ത തിരശ്ശീല
ക്കുള്ളില്ക്കൂടങ്ങത്തെ പച്ചപ്പാടം..
മുന്നില്‍ നിറച്ചൊരെന്‍ ബാല്യസ്മൃതികളില്‍
മിന്നിമറയുന്നിടിമിന്നലും...
ഈ മണലാരണ്യത്തില്‍ മഴയെ സ്വപ്നംകാണുവാനേ ആകൂ..
ഗ്രാമങ്ങള്‍ എങ്ങോ ഓടിമറഞ്ഞുകൊണ്ടിരിക്കുന്നു.....ഒപ്പം ഗ്രാമത്തിണ്റ്റെ നന്മകളും....അതില്‍ ഒരു കണ്ണിയാകുന്നിടത്തോളം കാലം ആരെയും പഴിക്കാന്‍ നമുക്കാകില്ല... കവിത നന്നായിരിക്കുന്നു. സസ്നേഹം എസ്.കുമാര്‍.
സന്ധ്യ മനോഹരിയാണ്.
സന്ധ്യക്കകമ്പടിയായി തെളിനീര് മഴകൂടി
വിരുന്നെത്തുമ്പോള്‍ അതിമനോഹരം
ആ ദൃശ്യം.
കവിത നന്നായി
കവിത നന്നായി
ഒരു നല്ല മഴ, ആശംസകള്‍
"ഇടിയുടെ താളവും മിന്നലിന് നാട്യവും
കാറ്റിന്റെ വാദ്യവും നിറഞ്ഞ സന്ധ്യ
വാഴയിലകളെ തഴുകിച്ചിരിക്കുന്ന
ചാറ്റല്‍ മഴയുള്ള നനഞ്ഞ സന്ധ്യ "
നാടിനെപ്പറ്റിപ്പറഞ്ഞ് ഇങ്ങനെ കൊതിപ്പിക്കല്ലേ....
ഓര്‍മകളില്‍ മഴ!
പണ്ടെന്നോ പാതിയില്‍ നിലച്ച ആ മഴ...
ഇഷ്ടമായി....
തലക്കെട്ട് മറ്റൊന്നായിരുന്നെങ്കില്‍ ഇതിലെ വരില്ലായിരുന്നു!!
മഴയുള്ള സന്ധ്യേ മഴയുള്ള സന്ധ്യേ
മാരിവില്ലിനെക്കാളും നിനക്കു ചന്തം
മണ്ണിന്റെ മണമുള്ള മനസ്സിന്റെ നിറമുള്ള
മായക്കാഴ്ച്ചകളുടെ മധുരം നിറഞ്ഞ സന്ധ്യ.....
പാടിയാണു തുടങ്ങിയേ..പക്ഷെ ഇടയ്ക്ക് താളം പോയി... :(
എങ്കിലും നന്നായി മഴയുടെ കുളിരുള്ള ഈ കവിത.
ശ്രീ, മനുവേട്ടന്, കുമാര്‍ ജി, സിനി, ഫസല്‍, രഞ്ജിത്ത്, മലയാളി, മുരളിക
കമന്റിനു നന്ദി. മുരളിക പറഞ്ഞതു ശരിയാണ് , തുടക്കത്തിലെ താളം പിന്നെ പോയി. പെട്ടെന്ന് മനസ്സില്‍ വന്ന വരികളാണ് , പേപ്പറില്‍ എഴുതി വെട്ടാനും തിരുത്താനും നില്‍ക്കാതെ ടൈപ്പ് ചെയ്തതാണ്. സമയം കിട്ടുമ്പോള്‍ ഒന്നു കൂടി എഡിറ്റു ചെയ്തു വൃത്തിയാക്കാം.
നാലുമണി നേരത്തെ കാലവര്ഷങ്ങള്ക്ക്
ഈറനുടുപ്പിന്റെ തണുപ്പായിരുന്നു
ആ വരി ഇഷ്ടമായി.
പക്ഷെ പറഞ്ഞ് പറഞ്ഞ് ഏറെദൂരം പോയോ എന്നൊരു സംശയം. മുരളികയുടെ അഭിപ്രായത്തോടും യോജിക്കുന്നു.
മഴ പെയ്തൊരു പ്രണയസന്ധ്യയെക്കുറിച്ച് ഞാനിങ്ങനെ പറഞ്ഞു : http://nandaparvam.blogspot.com/2008_05_01_archive.html
മുരളിക പറഞ്ഞ അഭിപ്രായം എനിക്കും പറയുവാനുണ്ടെങ്കിലും മഴയുള്ള സന്ധ്യയുടെ വരച്ചുകാട്ടിയ വാക്ചിത്രം ഇഷ്ടമായി
mazhaye snehikkunna kalakari
asamsakal
Post a Comment