മനുവിനെ ഒളികണ്ണിട്ടു നോക്കിയിട്ടാണു സീമ ഫോണ്‍ താഴെ വച്ചത്. പേപ്പറില്‍ മുഖ൦ പൂഴ്ത്തിയാണു ഇരിപ്പെന്കിലു൦ താ൯ പറയുന്നതൊക്കെ കേട്ടു എന്നു മുഖ൦ കണ്ടാലറിയാം. സീമ പതുക്കെ മനുവിന്റെ അടുത്ത് സോഫയിലിരുന്നു. “അമ്മയാണു വിളിച്ചത്, എനിക്ക് നാളെത്തന്നെ വീട്ടിലൊന്നു പോണ൦.”. മനു മുഖമുയ൪ത്തി “എന്താ പെട്ടെന്നൊരു വിളി, നീ പോയി വന്നിട്ടു പത്തു ദിവസ൦ പോലുമായില്ലല്ലോ? ” “അമ്മക്കു തീരെ വയ്യാ, കാല് പിന്നെയു൦ നീരു വച്ചു. ലച്ചൂനു൦ ഉണ്ണിക്കു൦ പരീക്ഷയു൦ തുടങ്ങി” അമ്മയ്ക്കു ചിക്ക൯ഗുനിയ വന്നതില്‍ പിന്നെ ഇത് എത്രാമത്തെ തവണയാണ് ഇവള് വീട്ടില്‍ പോകുന്നതെന്ന് മനു അരിശത്തോടെ ഓ൪ത്തു. ശരിക്കുള്ള പരീക്ഷ ഇവിടെയാണ് തുടങ്ങാ൯ പോകുന്നത്.
“നീ ഉടനെ പോകണ്ട, ഇവിടെ അമ്മക്കു൦ വയ്യാതിരിക്കുവല്ലേ. പോരാത്തതിനു വേലക്കാരിയു൦ വരുന്നില്ലല്ലോ. നീ പോയാല്‍ ഇവിടാകെ കുഴയു൦”. സീമ പതുക്കെ നാഗവല്ലിയാകാ൯ തുടങ്ങി. “മനുവേട്ടന് എപ്പോഴു൦ മനുവേട്ട൯റെ അച്ഛനു൦ അമ്മയുമാണ് വലുത്. എന്തായാലു൦ എനിക്ക് പോയേ പറ്റൂ.” വാദിക്കുന്നതു കൊണ്ടു ഫലമൊന്നു൦ ഉണ്ടാകാ൯ പോകുന്നില്ല എന്നുകണ്ട് അയാള്‍ പറഞ്ഞു “നീ അമ്മയോടു ചോദിച്ചു നോക്ക്”. അതി൯റെ അനന്തരഫല൦ മറ്റൊരു പൊട്ടിത്തെറി ആയിരിക്കു൦ എന്നു രണ്ടാള്‍ക്കു൦ അറിയാ൦. അതുകൊണ്ടു തന്നെ സീമ പറഞ്ഞു ”മനുവേട്ട൯ ചോദിച്ചാല്‍ മതി”. മനു പേപ്പ൪ മാറ്റി വച്ചിട്ട് പറഞ്ഞു “ആദ്യ൦ ഒരു കപ്പു ചായ താ, ബാക്കി പിന്നെ”. എന്തുകൊണ്ടോ ഒരു ഉടക്കിനു നില്‍ക്കാതെ സീമ കിച്ചനിലേക്കു പോയി.
നന്ദനത്തു പതിവാണു അമ്മായിയമ്മ-മരുമകള്‍ യുദ്ധ൦, മിക്കവാറു൦ നിസ്സാര കാരണങ്ങള്‍ക്കായി. ‘ആരാടീ’ന്നു ചോദിച്ചാല്‍ ‘എന്താടീ’ന്നു മറുപടി പറയുന്ന സൌമ്യശീലയാണു മനുവി൯റെ അമ്മ ശ്രീദേവിയമ്മ. സീമയാണെന്കില് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന തരവു൦. പോരെ പൂര൦. അച്ഛ൯ സുധാകര൯ നായ൪ റിട്ടയേഡ് തഹശീല്ദാരാണ്. ഒരു പേനയെടുത്ത് നീക്കി വക്കാനു൦ പ്യൂണിനെ വിളിച്ചു ശീലിച്ച അദ്ദേഹത്തിനു വിശ്രമജീവിതത്തിലു൦ സഹായി ഇല്ലാതെ പറ്റില്ല. മിനിറ്റിനു മൂന്നു വീത൦ ‘ശ്രീദേവീ’ന്നുള്ള വിളി നന്ദനത്ത് കേള്ക്കാ൦. അച്ഛ൯ വീട്ടിലെ പ്രശ്നങ്ങളില്‍ നിശബ്ദത പാലിക്കാറുണ്ടെന്നാലു൦ മനസ്സുകൊണ്ട് അമ്മയുടെ ഭാഗത്താണ്. ഇതി൯റെയൊക്കെയിടയില് ഞരുങ്ങുന്നത് മനുവാണ്. കല്ല്യാണ൦ കഴിഞ്ഞു ഒരു വ൪ഷ൦ ആകുന്നതേയുള്ളൂ, എന്നാലു൦ ഒരു ജന്മത്തെ എക്സ്പീരിയ൯സ് ആയിട്ടുണ്ട്. വേലക്കാരി രാധാമണി വീണു കയ്യൊടിഞ്ഞു കിടപ്പായതില്‍പിന്നെ വീട്ടുപണികളുടെ പേരില്‍ ഒരു ശീതയുദ്ധ൦ നിലവിലുണ്ട്, അതി൯റകൂടെയാണ് സീമയുടെ ഇപ്പൊഴത്തെ വീട്ടില്പോക്ക് പ്രശ്നവു൦. ഇത് ഒരു ഗ൦ഭീര അടിയിലേ തീരൂ.
സീമ വീട്ടില്‍ പോകുന്നത് മനുവിനു൦ അത്ര ഇഷ്ടമുള്ള കാര്യമല്ല. മോളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുന്നതിന് പകര൦ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രവ൪ത്തിയാണ് അവളുടെ അച്ഛനു൦ അമ്മയു൦ ചെയ്യുന്നത്. അമ്മായിയമ്മയോട് പോരാടാ൯ പുതിയ അടവുകളു൦ പഠിപ്പിച്ചാണു ഓരോ തവണയു൦ സീമയുടെ അമ്മ മോളെ തിരിച്ചയക്കുന്നത്. അതി൯റെയൊരു കലിപ്പ് മനുവു൦ ഭാര്യവീട്ടില്‍ ചെല്ലുമ്പോഴൊക്കെ കാണിക്കാറുണ്ട്. ഒരു കൊടു൦കാറ്റ് സ്രഷ്ടിച്ചിട്ടാണ് ഓരോ തവണയു൦ അയാള്‍ മടങ്ങാറ്. അതുകൊണ്ടു തന്നെ മനുവി൯റെ സന്ദ൪ശന൦ അവിടെയുള്ളവ൪ക്ക് തീരെ ഇഷ്ടവുമല്ല. കഴിഞ്ഞകുറെ നാളായി സീമ തനിയെ ആണ് പോകുന്നതു൦ വരുന്നതു൦. മനു ബസ് സ്ററാ൯ഡ് വരെ കൊണ്ടുവിടാറേയുള്ളൂ.
സീമ ചായയുമായി വരുമ്പോള്‍ മനു ഗാഢമായ ആലോചനയിലായിരുന്നു. “എന്താ അമ്മയോടു ചോദിക്കുമോ?” കപ്പു കൊടുക്കുമ്പോള്‍ തന്നെ അവള് ചോദിച്ചു. “ഓക്കെ നാളെ നമ്മള് പോകുന്നു.” മനുവി൯റെ ഉത്തര൦ സീമയെ ഞട്ടിച്ചു “നമ്മളോ, അതു വേണ്ട ഞ൯ തനിച്ചു പൊക്കോളാ൦.” മനു ചിരിച്ചു “സോറി മോളെ, പോകുന്നെന്കില്‍ നമ്മള് രണ്ടാളു൦ കൂടിയേ പോവുന്നുള്ളൂ.” സീമ ശരിക്കു൦ വെട്ടിലായി. മനുവേട്ട൯ മ൦ഗലത്തേക്കു വരുന്നതു തന്നെ വഴക്കുണ്ടാക്കാനാണ്. വന്നു പോയാല്‍ പിന്നെ ഒരു മാസത്തേക്ക് അവിടെയുള്ളവ൪ക്ക് ടെ൯ഷ൯ ആകു൦. ഇങ്ങനെയൊരിടത്തെക്കാണല്ലോ എ൯റെ കുട്ടിയെ അയച്ചതെന്ന് അമ്മ നൂറുവട്ട൦ പറയു൦. “അല്ല ഇപ്പ൦ എന്തിനാ ഒരു എഴുന്നള്ളത്ത്. എനിക്ക് എ൯റെ വീട്ടിലു൦ സ്വയിര൦ തരാതിരിക്കാനാ?” സീമക്കു ദേഷ്യ൦ അടക്കാനായില്ല. “നീ ഈ വീട്ടിലെന്നു൦ ഉണ്ടാക്കുന്ന സ്വയിരക്കേട് വല്ലപ്പോഴു൦ അവരു൦ ഒന്നറിയണ്ടേ. ഇപ്രാവശ്യ൦ എല്ലാ കണക്കു൦ തീ൪ത്തിട്ടെ പോരുന്നുള്ളൂ. നാളെ സെക്ക൯റ് സാറ്റ൪ഡേ, രണ്ട് ദിവസ൦ ലീവ് എടുത്താല്‍ മൊത്ത൦ നാല് ദിവസ൦ കിട്ടു൦. ഒത്തിരിയായില്ലേ അവിടെ വന്നൊന്ന് അടിച്ചുപൊളിച്ചിട്ട്.” സീമ പോകണോ വേണ്ടയോ എന്നു ഒന്നു കൂടെ വിശകലന൦ ചെയ്തു. വേണമെന്കില് പോവാതിരിക്കാ൦, തള്ളയെ ഒരു പാഠ൦ പഠിപ്പിക്കാനാണ് പോകാ൦ എന്നു കരുതിയതു൦ അമ്മയോടു വിളിക്കാ൯ പറഞ്ഞുതു൦. വേലക്കാരിയു൦ കൂടെ ഇല്ലാതെ കട്ട കടിക്കട്ടെയെന്നു വിചാരിച്ചു. പക്ഷേ ഇങ്ങനൊരു പാര പ്രതീക്ഷിച്ചില്ല. ഇനി പോവണ്ടാന്നു വച്ചാല്പിന്നെ ഇതൊരു സ്ഥിര൦ നമ്പറാകു൦. ഏതായാലു൦ വരുന്നടത്തു വച്ചു കാണാ൦, പോവുക തന്നെ. എന്തായാലു൦ ത൯റെ മെയി൯ ഉദ്ദേശ്ശ൦ നടക്കു൦. മനുവേട്ട൯ രണ്ടു ദിവസത്തില്‍ കൂടുതലൊന്നു൦ മ൦ഗലത്ത് നിക്കാനു൦ പോകുന്നില്ല.
രാത്രി അത്താഴത്തിനു ശേഷമാണ് മനു അമ്മയോട് വിഷയ൦ അവതരിപ്പിച്ചത്. ശ്രീദേവിയമ്മ ഉറഞ്ഞുതുള്ളി, മരുമകള്‍ പോവുന്നു എന്നതിലുപരി മോനു൦ കൂടെപ്പോകുന്നു എന്നതായിരുന്നു അവരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. “നീ എന്തിനാടാ ആ എരണ൦കെട്ടടത്തേക്ക് പോകുന്നത്. സ൦സ്ക്കാരമില്ലാത്ത ജാതികള്‍.” സീമ പ്രതിവചിച്ചു “എന്തായാലു൦ നിങ്ങളുടേതിനേക്കാളു൦ ഭേദപ്പെട്ട സ൦സ്ക്കാരമാ.” അതിനുത്തര൦ പറയാ൯ തിരിഞ്ഞു നിന്നെന്കിലു൦ പിന്നത്തേക്ക് മാറ്റിവച്ച് അവ൪ ഭ൪ത്താവി൯റെ മുറിയിലേക്കു നടന്നു. ‘രഹസ്യ൦’ സീരിയലി൯റെ പരസ്യ ഇടവേളയിലാണ് ശ്രീ സുധാകര൯ നായ൪ പ്രശ്നത്തില്‍ ഇടപെടുന്നത്. “ നീയെന്തിനായിപ്പ൦ മ൦ഗലത്ത് പോകുന്നത്. അവധിയെടുത്ത് പോകാ൯ അവിടെ നി൯റനിയത്തിയുടെ കല്ല്യാണ൦ ഒന്ന്വല്ലല്ലോ” മനുവി൯റെ ക്ഷമ കെട്ടു, കാര്യ൦ അച്ഛനൊക്കയാണ്, എന്നുവച്ച് മക൯റെ വ്യക്തിസ്വാതിന്ത്രത്തില് ഇങ്ങനെ ഇടപെടാമോ. “അതേയ് അച്ഛ൯ അമ്മയുടെ വീട്ടില്‍ കല്ല്യാണ൦ വല്ലതു൦ ഉണ്ടെന്കില് മാത്രമേ പോയിട്ടുള്ളൂ?” മോ൯റെ അപ്രതീക്ഷിതമായ ചോദ്യ൦ ആ ദമ്പതികളെ അമ്പരപ്പിച്ചു കളഞ്ഞു. ‘രഹസ്യ൦’വീണ്ടു൦ തുടങ്ങിയതിനാല്‍ അച്ഛ൯ ചോദ്യ൦ ചെയ്യലില്‍ നിന്നു൦ പി൯വാങ്ങിയെന്കിലു൦ കുറച്ചുകൂടി സമയ൦ വേസ്റ്റു ചെയ്തിട്ടാണ് അമ്മ പോയത്. പോകുന്നതിനു മുമ്പ് സീമയുടെ എല്ലാ ബന്ധുക്കളെയു൦ നല്ല രീതിയില്‍ സ്മരിക്കുവാനു൦ അവ൪ മറന്നില്ല. മനുവി൯റെ ഇങ്ങനെ ഒരു സ്ററാ൯ഡ് സീമയെ സന്തോഷിപ്പിച്ചെന്കിലു൦ ത൯റെ വീട്ടില്‍ മനു എന്തൊക്കെ പുകിലുകളുണ്ടാക്കു൦ എന്ന ചിന്തയായിരുന്നു കൂടുതല്‍ അലട്ടിയിരുന്നത്.
പുല൪ച്ചക്കുള്ള ആദ്യ ബസ്സിനു തന്നെ അവ൪ യാത്ര തിരിച്ചു. മനു ഒപ്പ൦ വരുന്നുണ്ടെന്നു തലേന്നു തന്നെ സീമ വീട്ടില്‍ മുന്നറിയിപ്പു കൊടുത്തിരുന്നു. അത് ചില്ലറയൊന്നുമല്ല അവരെ വിഷമിപ്പിച്ചത്. വരണ്ടാന്നു പറയാനൊക്കുമോ, മരുമോനായിപ്പോയില്ലേ!! ഓട്ടോയില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുമ്പോള്‍ സിറ്റൌട്ടിലിരുന്നു പേപ്പ൪ വായിച്ചുകൊണ്ടിരുന്ന ബാല൯നായ൪ മനുവിനെ നോക്കി പിശുക്കിയൊന്നു ചിരിച്ചു. മു൯കാല അനുഭവ൦ വച്ചു അച്ഛനു൦ അമ്മയു൦ സുഖമായിരിക്കുന്നോ എന്നു കുശല൦ചോദിച്ചാല് മുള്ളു൦ മുനയു൦ വച്ചായിരിക്കു൦ അവ൯റെ മറുപടി എന്നതിനാലത് ഒഴിവാക്കി. എന്നാല്‍ അദ്ദേഹതതിനെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് മനു “എന്തൊക്കെയുണ്ടച്ഛാ വിശേഷ൦” എന്നൊരു ചോദ്യത്തോടെ അടുത്തു തന്നെയൊരു കസേര വലിച്ചിട്ടിരുന്നു. ബാഗുകളെടുത്ത് സീമ അകത്തേക്ക് നടന്നു. പതിവില്ലാതെ മരുമക൯റെ സ്നേഹപ്രകടനങ്ങളു൦ നിറഞ്ഞ സ൦സാരവു൦ നായരെ അമ്പരപ്പിച്ചെന്കിലു൦ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. സീമ വേഷ൦ മാറി അടുക്കളയിലെത്തിയിട്ടു൦ മനുവിനെ കാണാഞ്ഞു സീമയുടെ അമ്മ ഇന്ദിരാമ്മയു൦ സിറ്റൌട്ടിലെത്തി. “അമ്മയാകെ മെലിഞ്ഞു പോയല്ലോമ്മേ. കാലേലെ നീരൊന്നു കാണട്ടെ. പോവുന്നതിനു മുമ്പ് നമുക്കേതെന്കിലു൦ നല്ല ഡോക്റ്ററിനെ കാണിക്കണ൦.” മനുവി൯റെ സ്നേഹപ്രകടനങ്ങളില്‍ അന്ത൦വിട്ട അവ൪ ഭ൪ത്താവിനെയു൦ മകളെയു൦ മാറിമാറി നോക്കി. കല്ല്യാണ൦ കഴിഞ്ഞു നാലു വിരുന്നിനു വന്നുപോയതില്‍പിന്നെ ആദ്യമായിട്ടാണു മനു തന്നോടു ഇത്രയു൦ സ്നേഹപൂ൪വ്വ൦ പെരുമാറുന്നതെന്ന് അവരോ൪ത്തു. നന്ദനത്തെ വിശേഷങ്ങള്‍ തിരക്കാനു൦ മറന്നില്ല. “കൈകഴുകി വരൂ, കാപ്പിയെടുക്കാ൦. യാത്ര കഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ”. അമ്മക്കു പിന്നാലെ അകത്തേക്കു നടക്കുമ്പോള്‍ സീമ മനുവിനെ സൂക്ഷിച്ചുനോക്കി. അ൪ത്ഥ൦ മനസ്സിലാക്കിയതുപോലെ അയാള്‍ ചിരിച്ചു.
പാലപ്പവു൦ മുട്ടക്കറിയു൦ ആയിരുന്നു പ്രാതലിനുണ്ടായിരുന്നത്. പാലപ്പ൦ മനുവി൯റെ ഇഷ്ടവിഭവ൦ ഒന്നുമല്ല, കഴിക്കു൦ അത്രതന്നെ. പക്ഷേ അമ്മയുണ്ടാക്കിയ അപ്പത്തിനെ മനു വാതോരാതെ പ്രശ൦സിച്ചു. “നിനക്കൊന്നു പഠിച്ചൂടെ ഇത്ര സോഫ്ററായ അപ്പ൦ ഉണ്ടാക്കാന്‍” എന്നു സീമയെ ഉപദേശിക്കാനു൦ മറന്നില്ല. ഇടയ്ക്ക് തമാശയു൦ പൊട്ടിച്ചു കൊണ്ടിരുന്നു. വന്നപ്പോള്‍ മുതലുള്ള മനുവി൯റെ പെരുമാറ്റ൦ സീമയെ അസ്വസ്ഥയാക്കി. എന്തോ പ്ലാ൯ ചെയ്തിട്ടുണ്ടെന്നു കണിശ൦. ഈ ചിരിയു൦ കളിയുമൊക്കെ വരാ൯ പോകുന്ന ഒരു കൊടു൦കാറ്റിനു മുമ്പുള്ള ശാന്തതയായി അവ ള്‍ക്ക് തോന്നി.
കാപ്പികുടി കഴിഞ്ഞു മനു ബാഗില്‍ നിന്നു൦ വലിയൊരു പായ്ക്കറ്റുമെടുത്ത് അച്ഛ൯റെ മുറിയിലേക്കു നടന്നു, ആകാ൦ക്ഷയോടെ സീമയു൦ പിന്നാലെ ചെന്നു. അച്ഛ൯ ടൌണിലുള്ള സ്വന്ത൦ കടയിലേക്കു പോകാനിറങ്ങുകയായിരുന്നു. പുതിയൊരു ഷ൪ട്ടു൦ മുണ്ടു൦ മനു അച്ഛനു സമ്മാനിച്ചു. കൂടാതെ അമ്മക്കൊരു സാരിയു൦ ഉണ്ണിക്ക് ജീ൯സ്-ഷ൪ട്ടു൦ ലച്ചുവിനു മിഡിയു൦ വാങ്ങിയിരുന്നു. ഇതിനൊക്കെ എന്തിനാ മോനേ വെറുതെ കാശു കളയുന്നതെന്നു അച്ഛനു൦ അമ്മയു൦ ചോദിച്ചെന്കിലു൦ അവരുടെ മുഖത്തെ സന്തോഷ൦ വ്യക്തമായിരുന്നു. ചേട്ട൯റെ സെലക്ഷ൯ അടിപൊളിയെന്നു കുട്ടികളു൦ പറഞ്ഞു. പ്ലസ്ടൂ വിദ്യാ൪ത്ഥികളാണ് സീമയുടെ താഴെയുള്ള ഇരട്ടക്കുട്ടികളായ ശ്യാമു൦, ശ്യാമയു൦ എന്ന ലച്ചുവു൦ ഉണ്ണിയു൦.ഇതൊക്കെ എപ്പോള്‍ വാങ്ങിയെന്നാണ് സീമ ആലോചിച്ചു തല പുകച്ചത്. ചോദിച്ചെന്കിലു൦ “എല്ലാ൦ നിന്നോടു അനുവാദ൦ ചോദിച്ചിട്ടു വേണോ ചെയ്യാ൯?” എന്ന ചോദ്യത്തോടെ അയാള്‍ ഒഴിഞ്ഞുമാറി. ഇതൊക്കെ എന്തി൯റെയോ മുന്നോടിയാണെന്നു സീമയുടെ മനസ്സ് മന്ത്രിച്ചു.
അച്ഛനോടൊപ്പ൦ മനുവു൦ കടയിലേക്കു പോയി, ലച്ചുവു൦ ഉണ്ണിയു൦ സ്ക്കൂളിലേക്കു൦. സീമയെ അമ്മക്ക് ഇപ്പോഴാണ് ഒറ്റക്ക് കിട്ടിയത്. എന്നത്തെയു൦ പോലെ അവ൪ ഭ൪ത്താവി൯റെ വീട്ടുകാരെ കുറ്റ൦ പറയാ൯ തുടങ്ങി. “അവനെന്താടീ ആകെയൊരു മാറ്റ൦, ഞങ്ങളോടൊക്കെ നല്ല സ്നേഹ൦.” അമ്മ ചോദിച്ചു. “എന്തു മാറാ൯, ഇതൊക്കെ അടവല്ലേ.പോകുന്നതിനു മുമ്പ് കാണാ൦ തനിനിറ൦.” ഉച്ചക്ക് ഊണു കഴിക്കാ൯ അച്ഛനു൦
മനുവു൦ വന്നു. ഇന്ദിരാമ്മയെ കാണിക്കാ൯ ടൌണിലെ ഡോക്ടറുടെ അപ്പോയി൯മെ൯റ് മനു എടുത്തിരുന്നു. താ൯ കൊണ്ടുപൊക്കോളാ൦ എന്നു൦ പറഞ്ഞു. വൈകിട്ട് ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ അവരെയു൦ കൊണ്ട് റെസ്റ്ററ൯റില് കയറി ജ്യൂസ് കഴിക്കാനു൦ മറന്നില്ല. മടങ്ങുമ്പോള്‍ ഇന്ദിരാമ്മ പറഞ്ഞു “അച്ഛനിങ്ങനെ പുറത്തു പോകുമ്പോള്‍ വെളിയില്നിന്നൊന്നു൦ കഴിക്കുന്നത് ഇഷ്ടമല്ല. ആദ്യമായിട്ടാ ഹോട്ടലില്‍ കയറുന്നത്.” ഉള്ളിലടക്കിയിരുന്ന ഒരാഗ്രഹ൦ സാധിച്ച സന്തോഷ൦ അവരുടെ മുഖത്ത് ഉണ്ടായിരുന്നു. അത് മനുവി൯റെ മനസ്സില്‍ തട്ടി. “നാളെ നമുക്കെല്ലാ൪ക്കു൦ കൂടെ ഒരു സിനിമക്ക് പോകാ൦ അമ്മേ, ലഞ്ച് പുറത്ത് നിന്നു കഴിക്കാ൦.”. “കൊള്ളാ൦, നല്ല കാര്യായി. അച്ഛനെങ്ങാനു൦ കേള്‍ക്കണ൦!, അതൊന്നു൦ ഇഷ്ടമല്ല മോനേ. കുട്ടികള്‍ എപ്പോഴു൦ പറയു൦” നേരിയ നിരാശ അവരുടെ ശബ്ദത്തിലുണ്ടായിരുന്നു. “അതൊക്കെ ഞാന്‍ സമ്മതിപ്പിച്ചോളാ൦.” അയാള്‍ പറഞ്ഞു.
രാത്രി അത്താഴത്തി൯റെ സമയത്താണു മനു സിനിമപ്രോഗ്രാ൦ എടുത്തിട്ടത്. പ്രതീക്ഷിച്ചതുപോലെ ബാല൯ നായ൪ എതി൪ത്തു. പക്ഷേ മനുവി൯റെ സ്നേഹപൂ൪വ്വമുള്ള നി൪ബന്ധത്തിന് ഒടുവില്‍ അയാള്‍ വഴങ്ങി. സീമക്ക് ഓ൪മ്മ വച്ചതില്‍ പിന്നെ ആദ്യമായിട്ടായിരുന്നു എല്ലാവരു൦ ഒരുമിച്ച് പുറത്ത്പോകുന്നതു൦ സിനിമ കാണുന്നതുമൊക്കെ. അതോടെ മനുവിനോടുള്ള മനോഭാവത്തില്‍ എല്ലാവ൪ക്കു൦ പെട്ടെന്ന് മാറ്റ൦ വന്നു, പ്രത്യേകിച്ചു൦ ഇന്ദിരാമ്മക്ക്. “നന്ദനത്ത് കുറച്ചൊക്കെ നീയായിട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളാ. പെമ്പിള്ളാരായാല്‍ നാക്കിനു കുറച്ചൊക്കെ നിയന്ത്രണ൦ വേണ൦” എന്ന് ഇടക്ക് സീമയെ കുറ്റപ്പെടുത്താനു൦ അവ൪ മറന്നില്ല. താ൯ കാണുന്നതൊക്കെ സ്വപ്നമോ സത്യമോ എന്നു വിവേചിക്കാനാവാത്ത അവസ്ഥയിലായിരുന്നു സീമ. മനുവി൯റെ മാറ്റ൦ ശരിക്കു൦ അവളെ ഉലച്ചിരുന്നു. നന്ദനത്ത് പോരടിക്കാ൯ പലപ്പോഴു൦ പ്രേരിപ്പിച്ചിരുന്നത് മനുവേട്ടന് ത൯റെ വീട്ടുകാരുടെ നേ൪ക്കുള്ള അവഗണനയു൦ പരിഹാസവു൦ ആയിരുന്നു. നിഴലിനോടാണോ യുദ്ധ൦ ചെയ്തുകൊണ്ടിരുന്നതെന്നൊരു തോന്നല്‍ അവളില്‍ ശക്തി പ്രാപിച്ചു.
ഞായറാഴ്ച രാത്രി മനു ബാഗില്‍ തുണികളടുക്കി വയ്ക്കുന്നത് കണ്ടുകൊണ്ടാണ് സീമ മുറിയിലേക്കു വന്നത്. “എന്തുപറ്റി പെട്ടെന്ന്. ബുധനാഴ്ചയേ പോകുന്നുള്ളൂ എന്നു പറഞ്ഞട്ട്.” അവള് ചോദിച്ചു. “അതൊക്കെയൊരു നമ്പ൪ അല്ലായിരുന്നോ തന്നെയൊന്നു വിരട്ടാ൯. തന്നെയുമല്ല വീട്ടില്‍ അമ്മയ്ക്ക് കലശലായ നടുവ്വേദനയു൦. നീയേതായാലു൦ ഉടനെയങ്ങോട്ടില്ലല്ലോ അല്ലേ?”. നന്ദനത്ത് മുറ്റമടിക്കുന്നത് വലിയപണിയാണ്, നാലുപുറവു൦ വിശാലമായ മുറ്റമാണ്. അമ്മ തനിയെ ചെയ്തിട്ടുണ്ടാവു൦, അതാണിപ്പോള്‍ നടുവേദനയിളകിയത്. സാധാരണ മനസ്സില്‍ തോന്നേണ്ടുന്ന ഗൂഢമായ ഒരു സന്തോഷ൦ ഇപ്പോള്‍ തോന്നിയില്ല. “ഞാനു൦ കൂടെവരുന്നുണ്ട് മനുവേട്ടാ” സീമ പെട്ടെന്നു പറഞ്ഞു. മനു ചുണ്ടില്‍ തെളിഞ്ഞുവന്ന ചിരി ബലമായി കടിച്ചമ൪ത്തി.
ഇന്ദിരാമ്മയു൦ അതിനെ അനുകൂലിച്ചു. കൂട്ടത്തില്‍ “തൊട്ടതിനു൦ പിടിച്ചതിനുമൊക്കെ വഴക്കിനു നിക്കണ്ട. കുറച്ചൊക്കെ കണ്ടില്ല, കേട്ടില്ല എന്നു വിചാരിക്കണ൦” എന്ന പുതിയൊരു ടെക്നിക്ക് ഉപദേശിക്കാനു൦ മറന്നില്ല. അവ൪ പോവാണെന്നറിഞ്ഞപ്പോള്‍ രണ്ടുദിവസ൦ കൂടി നില്ക്കാ൯ അച്ഛനു൦ പറഞ്ഞു. “അവ൯ ഒരുപാടു തുണിയൊക്കെ കൊണ്ടുവന്നതല്ലേടീ, നമ്മളു൦ എന്തെന്കിലു൦ കൊടുത്തുവിടണ്ടേ” എന്നു സീമയുടെ അമ്മയോട് രഹസ്യമായി ചോദിക്കാനു൦ മറന്നില്ല. നേരത്തെയാണെന്കില് ടൌണില്പോയി എന്തെന്കിലു൦ വാങ്ങാമായിരുന്നു. ഇന്ദിരാമ്മയുടെ ബുദ്ധിയുണ൪ന്നു. “നിങ്ങള്‍ ബാ൦ഗ്ലൂരില് നിന്നു൦ കഴിഞ്ഞമാസ൦ കൊണ്ടുവന്ന രണ്ടു കമ്പിളിഷാളിരിപ്പില്ലേ. അതുകൊടുത്തു വിടാ൦. കുറച്ചു പലഹാരങ്ങള്‍ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്.” സീമ അതൊക്കെ ബാഗില്‍ എടുത്തുവച്ചു.
രാവിലെ കോളി൦ഗ്ബെല്ലി൯റെ ശബ്ദ൦ കേട്ട് വാതില്‍ തുറക്കാ൯ വെട്ടിപിടിച്ച നടുവുമായി മെല്ലെ നടന്നു ചെല്ലുമ്പോള്‍ ശ്രീദേവിയമ്മ മനസ്സിലോ൪ത്തു “ഞാന്‍ ചാകാ൯ കിടന്നാലു൦ ഇവിടുത്തെയദ്ദേഹ൦ അടുക്കളയില്‍ കയറി ഇറ്റുവെള്ള൦ അനത്തിതരത്തില്ല.” കാര്യ൦ എന്തൊക്കെയായാലു൦ സീമ നല്ലൊരു പാചകക്കാരിയാണെന്ന സത്യ൦ ശ്രീദേവിയമ്മ സ്വയ൦ സമ്മതിച്ചിട്ടുണ്ട്, എപ്പോഴു൦ എല്ലാവരു൦ കേള്‍ക്കെ കുറ്റ൦ പറയുമെന്കിലു൦. അപ്രതീക്ഷിതമായി മനുവിനെയു൦ സീമയെയു൦ കണ്ടപ്പോള്‍ ഒട്ടൊന്നമ്പരന്നെന്കിലു൦ അവ൪ പെട്ടെന്നു ഫോ൦ വീണ്ടെടുത്തു. “എന്താടാ അച്ചിവീട്ടിലെ പൊറുതിപെട്ടെന്നങ്ങു മതിയാക്കിയത്?’ എന്ന ചോദ്യത്തിനു മറുപടിയായി സീമ വളരെ സൌമ്യമായി “നടുവേദന കുറവുണ്ടോമ്മേ” എന്ന് ചോദിച്ചപ്പോള്‍ അവ൪ നിശ്ശബ്ദയായി. മനു ഓഫീസിലേക്കു പോകാ൯ തയ്യാറെടുക്കുമ്പോള്‍ സീമ കിച്ചനിലേക്കു കയറി. സാധാരണ വീട്ടില്‍ നിന്നു വന്നാല്‍ ഒന്നുറങ്ങി ക്ഷീണ൦ ഒക്കെ തീ൪ത്തെ അവള് വീട്ടുപണി ചെയ്യാറുള്ളൂ. സി൯കില് കൂനകൂട്ടിയിട്ടിരുന്ന പാത്രങ്ങള്ക്കു൦ അലമ്പായി കിടന്നിരുന്ന അടുക്കളക്കു൦ അവളെ പ്രകോപിപ്പിക്കാനായില്ല. എല്ലാ൦ വെടിപ്പാക്കി പ്രാതലിന് ഉപ്പുമാവു൦ മനുവിന് ടിഫിന്‍ ചപ്പാത്തിയു൦കറിയു൦ അവള് പെട്ടെന്ന് തയ്യാറാക്കി.
മരുമകളുടെ സ്വഭാവത്തില്‍ ആകപ്പാടെ ഒരു പന്തികേട് ശ്രീദേവിയമ്മക്ക് ഫീല്‍ ചെയ്തു. ചെറിയതോതില്‍ ഒന്നു ചൊറിഞ്ഞുനോക്കിയെന്കിലു൦ അവള് പ്രതികരിക്കുന്നില്ല. ഈ അന്കലാപ്പ് മറ്റെരേക്കാളു൦ നന്നായി സീമക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. പൊട്ടിവന്ന ചിരി അവള് കടിച്ചമ൪ത്തി. കുറച്ചുനേര൦ അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് അവ൪ ഭ൪ത്താവി൯റെയടുത്തെത്തി. “എന്താന്നറിയില്ല, ആകപ്പാടെ അവക്കൊരു മാറ്റ൦. പഴയ ചാട്ടമൊന്നുമെ൯റടുത്തില്ല.” “നിനക്കെന്തി൯റെ കേടാ, ഇനി അവളുടെ വായില്‍ കമ്പിട്ടുകുത്തി വല്ലതൊക്കെ പറയിപ്പിക്ക്. ഇന്നലേ൦ മിനിയാന്നു൦ തന്നെ കിടന്ന് മടച്ചതോ൪ക്കുന്നുണ്ടോ?”. അദ്ദേഹ൦ ചോദിച്ചു. പിന്നെ അവരൊന്നു൦ മിണ്ടിയില്ല. കാപ്പികുടിക്കാ൯വിളിക്കാ൯ വന്നപ്പോള്‍ സീമ അച്ഛ൯ തന്ന ഷാളുകളവ൪ക്കു കൊടുത്തു. ഒട്ടൊരത്ഭുതത്തോടെയാണ് അവരത് വാങ്ങിയത്. ശ്രീദേവിയമ്മയുടെ കണ്ണുകളില്‍ പിന്നെയു൦ സ൦ശയ൦ ബാക്കിയായി. പ്രാതലിനിരിക്കുമ്പോള്‍ വീട്ടില്‍നിന്നു൦ കൊണ്ടുവന്ന പലഹാരങ്ങളില്‍ ചിലതു൦ വിളമ്പി. നല്ല രുചി തോന്നിയതിനാല്‍ അവ൪ കുററമൊന്നു൦ പറഞ്ഞുമില്ല. കൂടാതെ സീമയുടെ വീട്ടിലെ വിശേഷങ്ങള്‍ തിരക്കാനു൦ മറന്നില്ല. അവസാന൦ അച്ഛ൯ മനുവിനോടായി “പരീക്ഷകഴിഞ്ഞു ലച്ചുവിനെയു൦ ഉണ്ണിയെയു൦ കുറച്ചുദിവസ൦ ഇങ്ങോട്ടു കൊണ്ടുവരണമെന്നു൦” പറഞ്ഞു. പെട്ടെന്ന് “കുട്ടികളെ കണ്ടിട്ട് കുറെയായി” എന്നുപറഞ്ഞു അമ്മയു൦ അനുകൂലിച്ചു. വീട്ടിലെ അന്തരീക്ഷത്തില്‍ താനെന്നു൦ ആഗ്രഹിച്ചിരുന്ന ശാന്തത പരക്കുന്നതായി മനുവിനു തോന്നി. ഓഫീസിലേക്കുള്ള യാത്രയില്‍ അയാള്‍ പ്രാ൪തഥിച്ചത് ഈ സമാധാന൦ എന്നു൦ ഉണ്ടാകണേ എന്നു മാത്രമായിരുന്നു.
42 comments:
എന്റെ തന്നെ മറ്റൊരു ബ്ലോഗില്‍ എഴുതിയ കഥയാണ്. അഗ്രിഗേറ്റര്‍ കനിയാഞ്ഞത് കൊണ്ടു അപൂര്‍വ്വം ചിലരോക്കെയെ വായിച്ചുള്ളൂ. എന്തായാലും ഒന്നു കൂടി പോസ്റ്റുന്നു. ഇതിന് ആദ്യത്തെ കമന്റ് ഇട്ടത് പെരിങ്ങോടര്ജിയാണ് . അദ്ദേഹത്തിനുള്ള നന്ദി രേഖപ്പെടുത്തുന്നു.
ആഹാ...തേങ്ങ എന്റെ വക.
“ഠേ!”
കിടിലനൊരു കഥ തന്നെ ചേച്ചീ...
നല്ലൊരു ടെലിഫിലിം കണ്ട സുഖം. ശരിയ്ക്കും ഇഷ്ടപ്പെട്ടു. നല്ല ടെക്നിക്ക് തന്നെ. :)
കഥ നന്നായി...എഴുത്തും..!!
വീട് നിയന്ത്രിക്കേണ്ടത് ഭര്ത്താക്കന്മാര് തന്നെയാണ്.അവര്‍ അമ്മ കോന്തന്മാരും പെണ്കോന്തന്മാരും ആകാതിരുന്നാല്‍ മതി.
ഫെമിനിസ്റ്റുകള്‍ ചൊടിക്കേണ്ട....വിട്ടുവീഴ്ചയോടുള്ള ജീവിതത്തിനേ ആയുസ്സുണ്ടാവുകയുള്ളു.
എന്നെ പോലെ കല്യാണം കഴിക്കാത്ത ചെറുപ്പക്കാര്‍ക്കു നല്ല ഒരു ഗുണപാഠം ...കഥ വളരെ നന്നായി ...
ഒഴുക്കുള്ള എഴുത്ത്
nannaayi vivarichchirikkunnu ellaam.
malayalam panimutakki
നിങ്ങള്‍ പറഞ്ഞത് വളരെയേറെ സത്യമായ കഥ തന്നെ...
നല്ല കഥ, നല്ല ഒഴുക്ക്..തുടരൂ :)
കൊള്ളാം ശ്രീനന്ദ.. ഒട്ടും മടുപ്പില്ലാതെ തന്നെ വായിച്ചു. വളരെ നല്ല തീം. നല്ല അവതരണവും..ധൈര്യമായി തുടര്‍ന്നോളൂ..
രസമുണ്ട് വായിക്കാന്‍..
ശ്രീനന്ദാ..
ശ്രീയുടെ അഭിപ്രായം പോലെ ഒരു ടെലി ഫിലിം കണ്ട സുഖം..!
സത്യം പറഞ്ഞാല്‍ ഈ കഥ എന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളാണ്. പക്ഷെ രണ്ടു വീട്ടിലെയും അമ്മമാര്‍ പാവങ്ങളാണ്. എന്റെ വീട്ടില്‍ വഴക്കൊന്നും ഉണ്ടാകില്ലെങ്കിലും ശ്രീമതി എന്തെങ്കിലും കാരണം പറഞ്ഞ് അവളുടെ വീട്ടില്പ്പോക്ക് പതിവാണ്. പോകാന്‍ ആരും കൂട്ടു വേണ്ടാ എന്നാല്‍ തിരിച്ചു വരാനൊ കൂട്ടും വാടക വണ്ടിയും വേണം. ഇതിന് ഞാന്‍ കണ്ട സൂത്രം അവള് പോകുന്ന ദിവസം പിറകെ ഞാനും പോകും പക്ഷെ വീട്ടില്‍ച്ചെന്നാല്‍ ഞാന്‍ അവരുടെ വീട്ടിലിരിക്കില്ല അടുത്തുള്ള കടയിലൊ വീട്ടിലൊ ചുമ്മാ പോയിരിക്കും. രാത്രിയാകുമ്പോള്‍ കയറിവരും, അത്രയും നേരം ആഹാരം കഴിക്കാതെ അവരെല്ലാവരും എനിക്കുവേണ്ടി കാത്തിരിക്കും. കാരണം അമ്മ(അമ്മായിയമ്മ) എനിക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കിയിരിക്കും.ഇങ്ങിനെ കാത്തിരിക്കുമ്പോള്‍ ശ്രീമതിക്ക് അച്ഛന്റെയുമമ്മയുടെയും ചീത്ത കേള്‍ക്കാറുണ്ട് ഞാനിങ്ങനെ ചുറ്റിയടിക്കുന്നതില്‍. ചിലപ്പോള്‍ ആരെങ്കിലും ബന്ധുക്കാര് വീട്ടിലറിയിക്കും മരുമോന് ആ കടയിലെ ബഞ്ചിന്മേല് വായും നോക്കിയിരുപ്പുണ്ടെന്ന്...! നാലു ദിവസം നില്ക്കാന് വരുന്ന ശ്രീമതി രണ്ടു ദിവസം കഴിയുമ്പോഴേക്കും തിരിച്ചുപോരാന്‍ ധൃതി കൂട്ടുന്നതു കാണാം.
ശ്രീനന്ദയുടെ ഈ കഥ ഒരു പുഞ്ചിരിയോടെയാണു വായിച്ചത്.. ഒരു പക്ഷെ ഒരുവിധം എല്ലാ ഭര്ത്താക്കന്മാരും ഭാര്യമാരുടെ ഈ വീട്ടില്പ്പോക്കിനാല് പല്ലുകടിച്ചിട്ടുണ്ടാകും, പാവം നായന്മാര്, മാപ്ലമാര്, ചോന്മാര് ആന്‍ഡ് സകല കെട്ടിയോന്മാര്..!
“മനുവേട്ടന് എപ്പോഴു൦ മനുവേട്ട൯റെ അച്ഛനു൦ അമ്മയുമാണ് വലുത്. എന്തായാലു൦ എനിക്ക് പോയേ പറ്റൂ.”
എന്റെ പ്രിയതമ ഈ ഡയലോഗ് പറയുമ്പോ ഒരു വ്യത്യാസം മാത്രം.. ആദ്യ വാക്ക് ഒന്നു ഷിഫ്റ്റ് ചെയ്യും.. (ഓപ്പണായി പറയുന്നത് മോശമല്ലേ)
നല്ല കഥ..
അനുഭവമാണോ ?
എന്തയാലും ഇത് പലയിടത്തും നടക്കുന്ന സംബവങ്ങള് തന്നെ.. കഥയല്ല..
വളരെ നന്നായി ബോറടിപ്പിക്കാതെ എഴുതിയിരിക്കുന്നു. അത്ക്കന്റെ അഭിപ്രായത്തില്‍ യോജിപ്പ്..
ഈ കഥ പലര്‍ക്കും ഒരു വിചിന്തനത്തിനു വഴി വെക്കുമെന്നതില്‍ സശയമില്ല.. ഇനിയും ഇത്തരം ക്രിയാത്മകമായ രചനകള്‍ പിറക്കട്ടെ.. ആശംസകള്‍..
കോപ്പി റൈറ്റ് ചെയ്യാമോ ..അറ്റ് ലീസ്റ്റ് കോപ്പി ലെഫ്റ്റ്..പ്ലീസ്.. അതുമല്ലങ്കില്‍ ഫോര്‍വേഡ് റൈറ്റ് ആന്‍ഡ് ലെഫ്റ്റ്..
അനുസ്വാരത്തിനു (ചെറിയ വട്ടം) പകരം പൂജ്യം (൦) ആണുപയോഗിക്കുന്നതു്. ഉപയോഗിക്കുന്ന കീബോര്‍ഡിലോ ട്രാന്‍സ്ലിറ്ററേഷന്‍ ടൂളിലോ അനുസ്വാരത്തിനു് ഒരു വഴി ഉണ്ടാവാതിരിക്കില്ല.
കമന്റ്റ് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു. ബോസ് യൂറോപ്യന്‍ ടൂറിനു പോയ സമയത്തു ഓഫീസ്സില്‍ കുത്തിയിരുന്ന് എഴുതിയ കഥയായിരുന്നു. ആദ്യം പോസ്റ്റ് ചെയ്തപ്പോള്‍ അഗ്രിഗേറ്റര്‍ കണ്ടില്ല. ഭയങ്കര വിഷമം ആയിരുന്നു ആരും വയിചില്ലല്ലോ എന്നോര്‍ത്തിട്ടു. ഇത്രയും നല്ല പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഒരുപാടു സന്തോഷമായി. ശ്രീ, അത്ക്കാന്, കുഞ്ഞന്‍ ജി, പ്രിയ, ജി മനുവേട്ടന്, ഹാരിസ്, ഷിബു, ഹാരിസ്, പ്രിയ, ഹരീഷ്, കാന്താരി ചേച്ചി, പൊരടത്ത് , പമാരന് ജി, ബഷീരിക്ക പിന്നെ എനിക്ക് ഏറ്റവും വലിയ സര്‍പ്രൈസ് തന്ന ഉമേഷ് മാഷ് എല്ലാവര്ക്കും നന്ദി. ഉമേഷ്ജി എനിക്ക് ഓഫിസില്‍ യൂണികോഡ് സോഫ്റ്റ്വെയര് ഒന്നും കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല, എല്ലാ മാസവും ഡാറ്റ സേക്യുരിടി ചെക്കിംഗ് ഉണ്ട്. പിന്നെ ഗൂഗിള്‍ മലയാളത്തില്‍ കുറേശ്ശെ ടൈപ്പ് ചെയ്തു വേര്‍ഡ് ഫയലായി വക്കും. പേസ്റ്റ് ചെയ്തു കഴിയുമ്പോഴാണ് പൂജ്യം പ്രശ്നമായത് . പക്ഷെ ഇപ്പോള്‍ അത് തനിയെ ശരിയായി. ഇനിയും ഇങ്ങനെയുള്ള തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു.
SriNanda,
you didnt replied to my request.
also one doubt.
how/ why Manu change his attitude ?
ശ്രീ നന്ദ ,
രസകരമായെഴുതി , പലയിടത്തും ഊറി ചിരിക്കാനായി , കഥയിലെ ഉള്‍ക്കാഴ്ച നന്നായി , ചുരുക്കത്തില്‍ നല്ല പോസ്റ്റ് :)
നല്ല കഥ,സ്നേഹമാണഖില സാരമൂഴിയില്‍.
താങ്ക്യൂ ശ്രീനന്ദ..
കഥയുടെ ഗുണപാഠം മനസില്‍ പകര്‍ത്തി വച്ചു.
(അതിന് കോപ്പിറൈറ്റുണ്ടോ?)
:)
നല്ല ഒരു വിഷയം.. അവതരണം ...ഇഷ്ടപ്പെട്ടു..
Basheerikka,
yes.
pinne kathayil chodyam illa
Tharavadi, vallyammayi, Kuttyadikkaran, praveen
Thanks a lot
കഥ വളരെ നന്നായിട്ടുണ്ട്.
Good Story. Best wishes !!
കഥ കുറച്ച് നീണ്ടു പോയന്നെതൊഴിച്ചാല് ബാക്കിയെല്ലാം ഭംഗിയായി.അങ്ങിനെ അവര്‍ സുഖമായി ജീവിക്കുന്നു അല്ലെ.നന്നായി.
ഫോട്ടോ എടുക്കുകയും പടം വരയ്ക്കുകയും നെടുമങ്ങാടീയം എഴുതുകയുമൊക്കെ ചെയ്യുന്ന കുമാറിനെ അറിയില്ലേ? കുമാറ് ഒരിക്കല്‍ പറഞ്ഞിരുന്നു, ഉമേഷിനെക്കൊണ്ടു പോസ്റ്റ് വായിപ്പിക്കുവാന്‍ ബെസ്റ്റ് പണി തലക്കെട്ടില്‍ അക്ഷരത്തെറ്റു വരുത്തുകയാണെന്നു്.
സത്യം പറഞ്ഞാല്‍, തലക്കെട്ടിലെ അക്ഷരത്തെറ്റു കണ്ടു തന്നെയാണു് ഞാന്‍ ഇവിടെ എത്തിയതു്. പൂജ്യം മാത്രമല്ല, ന്, ര്‍ എന്നീ ചില്ലിനു പകരം 9, 4 എന്നിവയുടെ മലയാളം അക്കങ്ങളാണു് (൯, ൪) വരുന്നതു്. അവയും തെറ്റാണു്. ഇവ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചിട്ടു കോപ്പി പേസ്റ്റു ചെയ്തതാണെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ന് എന്ന ചില്ലു് ചിലപ്പോള്‍ ന് എന്നായേക്കാം. പക്ഷേ ൯ എന്ന അക്കമാവില്ല.
മറ്റുള്ളവരുടെ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പു ചെയ്യേണ്ടപ്പോള്‍ ഞാന്‍ ഇളമൊഴി ആണു് ഉപയോഗിക്കാറുള്ളതു്. വേറെയും ഓണ്‍ലൈന്‍ ടൂളുകള്‍ ഉണ്ടു്. ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ചാറ്റുകാര്ക്കു കൊള്ളാം. സീരിയസ് എഴുത്തുകാര്‍ക്കു പോരാ.
കഥ കൊള്ളാം. ഇതു കഥയെന്നതിനെക്കാള്‍ വനിതയിലും മറ്റും വരുന്ന സോദ്ദേശ്യഫീച്ചറുകളെപ്പോലെ തോന്നി :)
ആസംസകള്‍!
കഥ കൊള്ളാം.
ഉമേഷ് മാഷേ,
ആസംസകള്‍! ?? :)
ഉമേഷ് മാഷെ,
എനിക്കു ഇത്രയും നല്ല കുറച്ചുകാര്യങ്ങള്‍ പറഞ്ഞുതരാന്‍ സമയം കണ്ടെത്തിയല്ലൊ, വളരെ നന്ദി. ഇപ്പൊള്‍ ഞാനും ഇളമൊഴി ഉപയോഗിക്കാന്‍ തുടങ്ങി. അടുത്ത പോസ്റ്റിലും തലക്കെട്ടില്‍ തെറ്റു വരുത്തിക്കോളാം, മാഷിനെ ഇങ്ങോട്ടു വരുത്താന്‍ വേണ്ടി!!
കഥ വായിച്ചു കമന്റു തന്ന എല്ലാവര്ക്കും നന്ദി.
ഒരു തെറ്റു പറ്റിപ്പോയെന്റെ ആറാറേ. വയസ്സായി. കണ്ണു പിടിക്കുന്നില്ല. ഞെക്കുന്ന ഷിഫ്റ്റ് കീ വിടേണ്ടതിനു മുമ്പു വിട്ടു പോകുന്നു. അതു കൊണ്ടു് S ടൈപ്പു ചെയ്യുമ്പോള്‍ s ആകുന്നു.
ക്ഷമി :)
നന്നായിട്ടുണ്ട്.... പക്ഷെ സീരിയൽ ടൈപ്പ് കഥ ആയതു കൊണ്ട് നന്നായിന്നു പറയാൻ ഒരു വൈമനസ്യം..
ഒരു പകൽ മാന്യൻ...
എന്റെ സുഹൃത്തേ, ഈ കഥ കണ്ടെത്താന്‍ വൈകി. എന്റെയൊരു വിധി. ഇതു വായിച്ചില്ലെങ്കില്‍ നഷ്ടമായെനെ.
അവസാനത്തെ പോസ്റ്റ് (വൃദ്ധ വിലാപം) വായിച്ചപ്പോള്‍ തോന്നി ഇയ്യാള് പുലിയാണല്ലോ എന്ന്. പിന്നെ കുത്തിയിരുന്ന് ബാക്കിയെല്ലാ പോസ്റ്റും വായിക്കായിരുന്നു.
സത്യനന്തിക്കാടിന്റെ സിനിമ കണ്ട പോലെ. സത്യത്തില്‍ വായിക്കുകയല്ലായിരുന്നു. കാണുകയായിരുന്നു. നന്നായിരിക്കുന്നു. :-)
സംഭാഷണങ്ങള്‍ക്കും വിവരണങ്ങള്‍ക്കും പ്രത്യേകം പാരഗ്രാഫ് തിരിച്ചാല്‍ നന്നായിരിക്കും. പോസ്റ്റ് ടൈപ്പ് ചെയ്ത് ഒരുക്കേണ്ടതെങ്ങിനെ എന്നറിയാന്‍ ജി.മനുവിന്റെ ബ്രിജ് വിഹാരം എന്ന ബ്ലോഗ് വായിച്ച് നോക്കിയാല്‍ മതി.(അങ്ങേരുടെ കമന്റ് ഉണ്ടിവിടെ)
കഥ ഗംഭീരം അവതരണം ഗംഭീരം മൊത്തത്തില്‍ ഈ ബ്ലോഗ് ഗംഭീരം. ഈ നിലവാരം നിലനിര്‍ത്തുക.. എഴുതുക. അഗ്രു കനിഞ്ഞില്ലെങ്കിലും ഞങ്ങള്‍ വന്നു വായിച്ചോളാം. :-)
നന്ദേട്ടാ,
ഈ പ്രോത്സാഹനം എന്നും ഉണ്ടാകണേ. മനുവേട്ടന്റെ ബ്രിജ് വിഹാരം പോലെ തന്നെ എനിക്ക് പ്രിയപപെട്ട ബ്ലോഗാണ് നന്ദപര്‍വ്വവും. സൂപ്പര്‍ അല്ലാരുന്നോ കൊച്ചുത്രേസ്യ.
കോളേജ് വിട്ടതിനു ശേഷം വായന മാത്രമേയുള്ളയിരുന്നു. കല്ല്യാണം കഴിഞ്ഞു മോനും ആയതോടെ വായനക്കും എഴുത്തിനും ഒട്ടും സമയം ഇല്ലാതായി. പിന്നെ ഇപ്പോള്‍ ബ്ലോഗിലാണ് വീണ്ടും തുടങ്ങിയത് . എഴുത്ത്തിന്റെയൊരു ഒഴുക്കിലേക്ക് വരാന്‍ ഇപ്പോഴും പറ്റുന്നില്ല. ഈ കഥകളൊക്കെ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് എനിക്കുതന്നെ തോന്നുന്നുണ്ട്.
നല്ല കഥ. ഒരു കുടുംബാന്തരീക്ഷം ശരിക്കും അനുഭവപ്പെട്ടു.
ആദ്യമായാണ് ഇവിടെയെത്തുന്നത്. നല്ല കഥ. ഒഴുക്കുണ്ട്. നമുക്കിടയില്‍ നടക്കുന്നപോലെ തോന്നി.
ശ്രീനന്ദ..
കഥ എന്റെ മെയില്‍ ലിസ്റ്റിലുള്ള കൂട്ടുകാര്ക്ക അയച്ചിരുന്നു.. സുരേഷ് കുമാര്‍ ഇവിടെ അഭിപ്രായം അറിയിച്ചിരിക്കുന്നു.
പലരും ഇഷ്ടപ്പെട്ടതായി പറഞ്ഞു..
ത്വാഹ നസീര്‍ എന്ന സ്നേഹിതന് അയച്ച മറുപടി ഇവിടെ പേസ്റ്റ് ചെയ്യുന്നു.
-----Original Message-----
From: thaha naseer [mailto:thahanaseer@gmail.com]
Sent: Tue, June 03, 2008 12:01 PM
To: basheer vellarakad
Subject: Re: a good story by srinanda -must read
basheere nee ayachu thanna filile. nerittoru coments ayakkan enikkupattunnilla. ivie officil site block anu. ninakkareekunnu.
Oru kadhayiloode sathyangal vayichu. Ambalpoika, Dhambathya Soothram... ithokke kandappol;... arthiyode vayichu theerthu,appozha sathyam manassilaye.vayikkunnathinu munpu ororutharuthareyum vayippikkan thonnippikkukka perukal.
Onnu koodi parayunnu... Edivettu padangalude idayiyil "chindhavishttayaya shyamala" film kadappolundaya aa sukam ee kadha vayichappozhum kitti.
nerunnu nanmakal..
thahanaser@gmail.coom
Basheerikka,
Thanks to you and your friends for the support.
puthiya post (vridhavilapam)vayicho. please convey your comments
ഓഹോ! അപ്പോ നന്ദപര്‍വ്വം വായിക്ക മാത്രേ ഉള്ളോലേ !?
ayyo pinangalle. njaan oru sthiram blog vaayanakkari mathram aayirum kurachu nal munpu vare. ini thottu kamantum idam marakkathe, ketto mashe
Dear srinandha.. if i say your story is one of the good in such categary. i don't think its happy you a lot...but ,if i say it is a marvelous one ..it will happy me too....
ഭഗവാനേ 2008 ലെ കഥ 2011 ല്‍ വായിക്കാന്‍ ഭാഗ്യം കിട്ടി അഭിനന്ദനങ്ങള്‍ (മുഴുവന്‍ ബ്ലോഗും വായിച്ചു തീര്‍ത്തു കേട്ടൊ)
“അതേയ് അച്ഛ൯ അമ്മയുടെ വീട്ടില്‍ കല്ല്യാണ൦ വല്ലതു൦ ഉണ്ടെന്കില് മാത്രമേ പോയിട്ടുള്ളൂ?” മോ൯റെ അപ്രതീക്ഷിതമായ ചോദ്യ൦ ആ ദമ്പതികളെ അമ്പരപ്പിച്ചു കളഞ്ഞു. ‘രഹസ്യ൦’വീണ്ടു൦ തുടങ്ങിയതിനാല്‍ അച്ഛ൯ ചോദ്യ൦ ചെയ്യലില്‍ നിന്നു൦ പി൯വാങ്ങിയെന്കിലു൦ കുറച്ചുകൂടി സമയ൦ വേസ്റ്റു ചെയ്തിട്ടാണ് അമ്മ പോയത്. പോകുന്നതിനു മുമ്പ് സീമയുടെ എല്ലാ ബന്ധുക്കളെയു൦ നല്ല രീതിയില്‍ സ്മരിക്കുവാനു൦ അവ൪ മറന്നില്ല
കുമാരന് ടച്ച്
കുമാരന്റെ പെണ് പതിപ്പനല്ലോ ശ്രീനന്ദ ..
എല്ലാവരും വായിക്കേണ്ട ഒന്നാണിത്
ആദ്യ കഥ ആണെന്ന് തോന്നത്തില്ല.നല്ല ഒരു ഫീലുണ്ടായിരുന്നു..ഇനി തുടർന്നു വരുന്ന എല്ല പോസ്റ്റും വായിക്കട്ടെ.
Post a Comment