ഷഹാന വധകേസിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടണമെന്ന് തോന്നിയത്. സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള അക്രമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഏറി വരുന്നു. നമ്മുടെ നിയമ വ്യവസ്ഥയുടെ കഴിവ് കേടു കൊണ്ടു കുറ്റവാളികള്‍ രക്ഷപെടുന്നു. നിയമത്തിനും പോലീസിനും നമ്മുടെ പെണ്കുടട്ടികളെ സംരക്ഷിക്കാന്‍ പലപ്പോഴും കഴിയുന്നില്ല. വസ്ത്രധാരണത്തിലും മറ്റും പെണ്കുളട്ടികള്‍ മോഡേണ്‍ ആവുന്നത് കൊണ്ടാണ് അക്രമം വര്ധിപക്കുന്നത് എന്ന് ഒരു പക്ഷം. ശരീരം മുഴുവന്‍ മൂടി പൊതിഞ്ഞു നടക്കാന്‍ ഇന്നത്തെ എത്ര കുട്ടികള്‍ തയ്യാറാവും? ജീന്സിനോപ്പം ഇറക്കമുള്ള ടോപ്പ് ഇട്ടാല്‍ മതിയെന്ന് അമ്മ പറഞ്ഞതിന് ആത്മഹത്യക്ക് ശ്രമിച്ച ഒരു കൌമാരക്കാരിയെ എനിക്കറിയാം.
ഇനി എന്റെ ജീവിതത്തിലെ ഒരനുഭവം പങ്കു വെയ്ക്കട്ടെ. ആര്ക്കെന്കിലും ഉപകാരപ്പെട്ടാലോ.
നാട്ടില്‍ നിന്നും മദ്ധ്യ പ്രദേശിലേക്ക് വരുമ്പോള്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഏതൊരു പെണ്കുട്ടിയെയും പോലെ ഞാനും ഒരു നാണം കുണുങ്ങിയായിരുന്നു. രണ്ടു മൂന്നാളെ ഒന്നിച്ചു കണ്ടാല്‍ പിന്നെ വാ തുറക്കില്ല. ജോലി കിട്ടി തനിയെ ബസ്സിലൊക്കെ പോവാന്‍ തുടങ്ങിയപ്പോഴും ആരെങ്കിലും പിന്നില്‍ നിന്നു തോണ്ടുകയും പിടിക്കുകയും ചെയ്‌താല്‍ കഴിവതും ഒതുങ്ങി മാറി നില്ക്കും. ഒന്നു തുറിച്ചു നോക്കി പേടിപ്പിക്കാന്‍ പോലും ഉള്ള ധൈര്യം അന്നെനിക്കില്ലായിരുന്നു. ഹോസ്റെലിലേക്ക് മാറിയതോടെയാണ് തനിയെ പുറത്തു പോവാനൊക്കെ പഠിച്ചത് തന്നെ. ആ ഹോസ്റെലും എന്റെ റൂം മേറ്റ് അനുവും എന്റെ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത രണ്ടു കാര്യങ്ങള്‍ ആണ്. അവള്‍ എന്നെക്കാളും ബോള്ഡ്് ആയിരുന്നു.
ഒരിക്കല്‍ ഞാനും അനുവും ബാങ്ക് ടെസ്റ്റ് എഴുതിയിട്ട് ഭോപ്പാലില്‍ നിന്നും തിരിച്ചു വരികയായിരുന്നു. ഭോപ്പാല്‍ - ഇന്ഡോ ര്‍ ഏതാണ്ട് അഞ്ചു മണിക്കൂര്‍ ബസ് യാത്രയുണ്ട്. ഞങ്ങള്‍ ഒരു സെമി സ്ലീപ്പര്‍ ബസിലാണ് കയറിയത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ പിന്നില്‍ നിന്നും ശല്ല്യം തുടങ്ങി. രണ്ടു യുവാക്കളായിരുന്നു പിന്നിലിരുന്നത്. പാന്‍ ഒക്കെ ചവച്ച്, ഒരു തരം വഷളന്‍ നോട്ടവും സംസാരവും. മുടിയില്‍ പിടിക്കുക, തോളില്‍ കൈ വയ്ക്കുക, കഴുത്തില്‍ തലോടുക എന്നിങ്ങനെ പലവിധ ഉപദ്രവങ്ങളായി. അനു അവന്മാരെ നോക്കി പേടിപ്പിക്കുകയും ചീത്ത പറയുകയും ഒക്കെ ചെയ്തു. വലിയ പ്രയോജനമോന്നു ഉണ്ടായില്ല. അതൊരു പ്രൈവറ്റ് ബസ് ആയതുകൊണ്ട് ബസ്സിലെ ജീവനക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു. യാത്രക്കാരാകട്ടെ ഇവര്‍ ഞങ്ങളുടെ പെങ്ങന്മാരൊന്നും അല്ലല്ലോ എന്നൊരു നിര്വി്കാരതയോടെ മുഖം തിരിച്ചു. സ്ത്രീകള്‍ പോലും പ്രതികരിച്ചില്ല. ഞാന്‍ അനുവിനോട് "നമുക്കു വഴക്കുണ്ടാക്കണ്ട, കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചു മിണ്ടാതിരിക്കാം" എന്നൊക്കെ ഉപദേശിക്കുകയാണ്.കുറച്ചു കഴിഞ്ഞു അവളും ഒന്നും മിണ്ടാതെയായി. അവന്മാര്‍ പൂര്‍വാധികം ഉത്സാഹത്തോടെ ഞങ്ങളോടുള്ള ശല്ല്യം തുടര്ന്ന്.
ഒന്നൊന്നര മണിക്കൂര്‍ അങ്ങനെ പോയി. ചായ കുടിക്കാനും മറ്റുമായി ബസ് ഒരു ധാബയുടെ മുന്നില്‍ നിര്‍ത്തി. മിക്കവാറും എല്ലാവരും പുറത്തിറങ്ങി. ഞാനും അനുവും ബസില്‍ തന്നെയിരുന്നു. ഞങ്ങള്‍ ആകെ അസ്വസ്ഥരായിരുന്നു. ഇനിയുമുണ്ട് മൂന്നു നാല് മണിക്കൂര്‍. പെട്ടെന്ന അനു എന്നെ ഒരു കാഴ്ച കാണിച്ചു തന്നു. ഒരു തള്ള പന്നിയും കുറെ പന്നികുഞ്ഞുങ്ങളും ആ ദാബയുടെ പിറകില്‍ എന്തോ തിന്നുകയായിരുന്നു. ഒരു വലിയ പട്ടി ആ പന്നി കുഞ്ഞുങ്ങളുടെ നേരെ ചാടി വീണു. ഇതു വടക്കേയിന്ത്യയിലെ ഒരു സാധാരണ കാഴ്ചയാണ്. പട്ടിയെ കാണുമ്പോള്‍ തള്ള പന്നിയും കുഞ്ഞുങ്ങളും ഓടും, അവസാനം ഒരു കുഞ്ഞിനെ പട്ടി പിടിക്കും പിന്നെ അതിന്റെ ദീനരോദനം കേള്ക്കാം . അതിനെ കടിച്ചു കീറി തിന്നിട്ടു നായ പോകും. പക്ഷേ ഈ തള്ള പന്നി ഓടിയില്ല, അത് സര്വ്ശക്തിയും എടുത്തു നായക്ക് നേരെ പാഞ്ഞു ചെന്നു. നായ ചെറുത് നില്ക്കാന്‍ നോക്കിയെന്കിലും ആ പന്നിക്ക് ഭയങ്കര കരുത്തായിരുന്നു. പല്ലും നഖവുമുള്ള ആ നായയെ ഇതൊന്നുമില്ലാത്ത ആ പാവം പെണ്പന്നി നേരിടുന്നത് ഞങ്ങള്‍ മാത്രമല്ല പുറത്തു നിന്ന യാത്രക്കാരും അല്ഭു തത്തോടെ നോക്കുന്നുണ്ടായിരുന്നു.
അവസാനം അതിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു നായ ജീവനും കൊണ്ടോടി. ആരോ ആ പട്ടിയെ കല്ല് പെറുക്കി എരിയുന്നുണ്ടായിരുന്നു. അന്ന് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിച്ചു. നമ്മളെ സംരക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം നമുക്കു തന്നെയാണ്. ആരെങ്കിലും രക്ഷിക്കണേ എന്ന് യാചിച്ചു പ്രതികരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. താന്‍ പാതി ചെയ്താലേ ബാകി പാതി ദൈവം തുണക്കൂ.
വീണ്ടും ബസ് പുറപ്പെട്ടു. ഇത്തവണ ഞാനും അനുവും പിന്നില്‍ നിന്നുള്ള ആക്രമണം വരാന്‍ കാത്തിരിക്കുകയായിരുന്നു. പിന്നില്‍ നിന്നും കൈ വന്നു അനുവിന്റെ തോളിലേക്ക് വീണതും ദുപ്പട്ടയില്‍ നിന്നും ഊരിയെടുത്ത സെഫ്ടിപിന്‍ ഞങ്ങള്‍ ഒരുമിച്ചു ആ കൈയില്‍ കുത്തിയിറക്കി. ഒരു നിലവിളിയോടെ അവന്‍ കൈ പിന്വെലിച്ചു. ചോര പൊടിയുന്നുണ്ടായിരുന്നു. അവന്മാര്‍ ബഹളം വച്ചു ഞങ്ങളും വിട്ടു കൊടുത്തില്ല. ബസ് നിര്ത്തി. ഇത്തവണ യാത്രക്കാരില്‍ പലരും ഞങ്ങളെ സപ്പോര്ട്ട് ചെയ്തു. ഇവന്മാരെ ഇറക്കി വിട്ടില്ലെന്കില്‍ ട്രാവല്‍ ഏജന്സിരയുടെ പേരില്‍ പോലീസ് കേസ് കൊടുക്കുമെന്നായി ഞങ്ങള്‍. അവസാനം അവന്മാരെ അവിടുന്ന് മാറ്റി ഡ്രൈവര്‍ ഇരിക്കുന്നതിന്റെ അടുത്ത് ഇരുത്തി. പുറകില്‍ ഒരു ഫാമിലിയെ ഇരുത്തി. പിന്നെ ഇന്ഡോര്‍ എത്തുന്നത് വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു. ഇറങ്ങി കഴിഞ്ഞു അവന്മാര്‍ പ്രശ്നം ഉണ്ടാക്കുമോ എന്ന് ചെറിയ ടെന്ഷനന്‍ ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
ദൈവം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ആടയാഭരണങ്ങളില്‍ പൊതിഞ്ഞ ഒരു രൂപം എന്നതിനെക്കാളും പ്രപഞ്ചത്തിനെ മുഴുവന്‍ നിയന്ത്രിക്കുന്ന അരൂപിയായ ഒരു ശക്തിയായി ദൈവത്തെ കാണാനാണ് എനിക്കിഷ്ടം. അന്ന് അത് പോലെയൊരു സാഹചര്യത്തില്‍ തന്നെ പന്നിയും പട്ടിയും തമ്മിലുള്ള യുദ്ധം ഒരു നിമിത്തം പോലെയാണ് ഈശ്വരന്‍ ഞങ്ങളെ കാണിച്ചു തന്നത്. ആ ഒരു സംഭവം എന്റെ ആത്മ വിശ്വാസം കൂട്ടാന്‍ എന്നെ ഒരു പാടു സഹായിച്ചിട്ടുണ്ട്. പെണ്മക്കളെ ട്യൂഷനും, പാട്ടിനും, നൃത്തത്തിനും അയക്കുന്നതോടൊപ്പം ഇത്തിരി കരാട്ടെയും അഭ്യസിപ്പിക്കുക എന്നത് എല്ലാ മാതാപിതാക്കള്ക്കുംവ ചെയ്യാവുന്നതാണ്. മനസ്സിലാവുന്ന പ്രായം മുതല്‍ അനാവശ്യമായ സ്പര്ശ്നങ്ങളെ പറ്റി അമ്മമാര്ക്ക് പറഞ്ഞു മനസ്സിലാക്കാം. ഞാനിതൊക്കെ എങ്ങനെ മോളോട് പറയും എന്ന് നാണിക്കേണ്ട ഒരാവശ്യവുമില്ല. സ്ത്രീ ഒരു ശരീരം മാത്രമല്ല, കരുത്തുറ്റ ഒരു മനസ്സും കൂടിയാണെന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അമ്മ അമ്മയാവുന്നത് പ്രസവിക്കുന്നത് കൊണ്ടു മാത്രമാവുന്നില്ല. ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് സ്വയം വരുന്നതല്ല. സൃഷ്ടിക്കുന്നവര്ക്ക് തന്നെയാണ് സംരക്ഷണത്തിന്റെയും ഉത്തരവാദിത്വം, കുറഞ്ഞപക്ഷം ചിറകു മുളക്കുന്നത് വരെയെങ്കിലും.
Friday, 27 June 2008
Tuesday, 17 June 2008
തനിയാവര്‍ത്തനം (കഥ)
ക്ലോക്കില്‍ മണി നാല് കഴിഞ്ഞിരിക്കുന്നു. മുകുന്ദേട്ടന്റെ ഫോണ്‍ കോളാണ് ഉച്ചമയക്കത്തില്‍ നിന്നും ഉണര്ത്തി യത്. വര്ഷക്ക് അഞ്ച് മണിക്ക് ട്യൂഷന്‍ ഉണ്ട്. ഇനി കിടന്നാല്‍ ശരിയാവില്ല. അങ്ങനെ ഒരു അവധി ദിവസം കൂടി തീരാന്‍ പോവുന്നു. കപ്പിലേക്ക് ചായ പകര്ന്നു വര്ഷ യെ വിളിക്കാന്‍ ചെല്ലുമ്പോള്‍ അവള്‍ നല്ലയുറക്കമാണ്. പാവം, കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ. അവളുടെ റൂമില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് മൊബൈലിന്റെ മുരളല്‍ കേട്ടത്. വൈബ്രെഷനില്‍ വച്ചിട്ടായിരിക്കും മോളുറങ്ങിയത്. അവളുടെ ഫ്രണ്ട്സ് ആരെങ്കിലുമായിരിക്കും എന്ന് കരുതിയാണ് ഫോണ്‍ എടുത്തത്. ഒരു നിമിഷം ഞെട്ടിപ്പോയി, നീല ഡയലില്‍ ഡിസ്പ്ലേ "മൈ ലവ് കോളിംഗ് ". വര്ഷക്ക് ആണ്കുട്ടികളും ഫ്രണ്ട്സായുണ്ട്. താനോ അവളുടെ അച്ഛനോ നല്ല സൌഹൃദങ്ങള്ക്ക് ഒരിക്കലും വിലക്ക് കല്പിച്ചിട്ടില്ല. ഒറ്റക്കുട്ടിയായത് കൊണ്ടു മാത്രമല്ല, പുതിയ തലമുറയുടെ സ്വാതന്ത്ര്യത്തിനെ അംഗീകരിക്കുന്നത് കൊണ്ടു കൂടിയാണ്. പിന്നെ വര്ഷക്ക് വഴി പിഴക്കില്ല എന്നുള്ള ആത്മവിശ്വാസം കൊണ്ടും.
ഈ നമ്പറില്‍ നിന്നും മുന്പും രണ്ടു പ്രാവശ്യം വിളിച്ചിട്ടുണ്ട്. നമ്പര്‍ നോട്ടു ചെയ്തു വച്ചു. ഇനി ഇതാരാണെന്നു കൂടി കണ്ടു പിടിക്കണം. അവളുടെ ഫ്രണ്ട്സിന്റെയൊക്കെ മുഖങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു. എഞ്ചിനീയറിംഗ് രണ്ടാം വര്ഷ വിദ്യാര്ധിനിയാണ് വര്ഷ. മനസ്സില്‍ ഒരു ആശയം ഉദിച്ചു.ഇപ്പോഴത്തെ പിള്ളാരാവുമ്പോള്‍ എന്തെങ്കിലും ഗിഫ്റ്റ് ഒക്കെ കൈമാറാതിരിക്കില്ല. ഒന്നു കൂടി നോക്കി, അവള്‍ നല്ലയുറക്കമാണ്. ഒച്ച കേള്പ്പിക്കാതെ വാര്‍ഡ് റോബ് തുറന്നു. ഒന്നു പരതി വന്നപ്പോള്‍ കുറെ കാര്ഡുകളും ടെഡിബിയറും ഒഴിഞ്ഞ ചോക്ലേറ്റ് ബോക്സുകളും ഒക്കെ കിട്ടി. മിക്കവാറും എല്ലാം ഒരാള്‍ തന്നെ സമ്മാനിച്ചതാണ് , വിനു ജോണ്‍ ഫിലിപ്പ്. വിനുവിനെക്കുറിച്ചു വര്ഷ പറയാറുള്ളതോര്‍ത്തു. അവന്റെ പപ്പയും മമ്മിയും കോളേജ് പ്രഫസര്മാ്രാണ്. പരസ്പരം എല്ലാം തുറന്നു പറയുന്ന ഒരു ബന്ധമാണ്, തനിക്കും മുകുന്ദേട്ടനും മോള്ക്കും ഇടയിലുള്ളത്. എന്നിട്ടും അവള്‍ എന്ത് കൊണ്ടിതു പറഞ്ഞില്ല. വരട്ടെ, ചോദിക്കുന്നുണ്ട്. അമ്മയിലെ ധാര്മികരോഷം നുരഞ്ഞുപൊന്തി. കാര്ഡു്കളും ഗിഫ്റുകളും എടുത്തു തന്റെ ബെഡ് റൂമിലേക്ക് വന്നു. അവയില്‍ നോക്കിയിരിക്കുമ്പോള്‍ മനസ്സ് ഇരുപത്തിരണ്ട് വര്ഷം പിന്നിലേക്ക് ഊളിയിട്ടു.
ഇന്നത്തെ വര്ഷ യുടെ അതെ പ്രായമുള്ള ഒരു ദാവണിക്കാരി പെണ്കുട്ടി. മൂത്ത രണ്ടാങ്ങളമാര്ക്ക് താഴെയുള്ള ഒറ്റ പെങ്കുട്ടിയായത് കൊണ്ടു തറവാട്ടില്‍ എല്ലാവരും ഏറെ ലാളിച്ചിരുന്നു. പഠിക്കാന്‍ മിടുക്കിയായത് കൊണ്ടു അച്ഛന്റെ പ്രത്യേക വാല്സെല്യം വേറെയും. ഏട്ടന്മാര്‍ പത്ത് കടന്നത് തന്നെ തട്ടിയും മുട്ടിയുമാണ്. അന്ന് ഡിഗ്രിക്ക് സെക്കന്റ് ഇയറായിരുന്നു. തറവാട്ടില്‍ ആണ്കുട്ടികള്‍ തന്നെ കോളെജില്‍ പോയത് അപൂര്‍വ്വം. രണ്ടാം വര്ഷത്തിന്റെ തുടക്കത്തിലാണ് ഒരു വര്ഷം സീനിയറായ ജോസിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. രാവിലെ ചെല്ലുമ്പോള്‍ ഗേറ്റിനെ ചുറ്റിപ്പറ്റി ആശാനുണ്ടാവും. പിന്നെ രാജമല്ലികള്‍ തണല്‍ വിരിച്ച മുറ്റത്ത് കൂടി ക്ലാസ് വരെ അകമ്പടി കാണും. കൂടെ കൂട്ടുകാരും കാണും, രണ്ട് പേര്ക്കും ഒപ്പം. നല്ലൊരു ഗായകന്‍ കൂടിയായിരുന്നു ജോസ്. അന്നത്തെ ഹിറ്റ് പ്രണയ ഗാനങ്ങളൊക്കെ താന്‍ അരികിലൂടെങ്ങാനും നടന്നാല്‍ മൂളിപ്പാട്ടായി ഒഴുകി വരും. ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നെ കൂട്ടുകാര്‍ കളിയാകി തുടങ്ങി. പതുക്കെ പതുക്കെ അടുപ്പം പുഞ്ചിരിയിലേക്കും, നേര്ത്ത സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്കും വളര്ന്നു. ലൈബ്രറിയും ബൊട്ടാനിക്കല്‍ ഗാര്ഡനും ആളൊഴിഞ്ഞ വാകമരചുവടുകളും ഇണക്കുരുവികളുടെ പ്രണയസല്ലാപ കേന്ദ്രങ്ങളായി. നിറങ്ങളില്‍ ചാലിച്ച പ്രേമ ലേഖനങ്ങള്‍ ജീവവായുവായി. അന്ന് വായിച്ചിരുന്ന എല്ലാ പ്രണയ കഥകളിലെയും നായികാനായകന്മാര്‍ തങ്ങളാണെന്ന് തോന്നിയിരുന്നു. എല്ലാ പ്രണയ ഗാനങ്ങളും തങ്ങളെക്കുറിചാണെന്നും. പ്രേമത്തിന്റെ മാസ്മരലഹരിയില്‍ മറ്റെല്ലാം മറന്നു തുടങ്ങിയിരുന്നു. ഒരു ജീവിതമുണ്ടെങ്കില്‍ അത് ജോസിനോടോപ്പം മാത്രം. ഒരുമിച്ചു ജീവിക്കും, ഇല്ലെന്കില്‍ ഒരുമിച്ചു മരിക്കും.
എല്ലാറ്റിനും ഒരവസാനം ഉണ്ടല്ലോ. കോളെജില്‍ സഹപാഠിയായ ഒരു ബന്ധു മുഖേന വീട്ടില്‍ വിവരം അറിഞ്ഞു. ഒരു വൈകുന്നേരം ജോസ്മൊത്ത് സല്ലപിച്ചു വന്നു പെട്ടത് കോളെജിനു മുന്പില്‍ കാത്തു നിന്ന ഏട്ടന്മാരുടെ മുന്പിലേക്ക് ആയിരുന്നു. അവിടെ വച്ചു തന്നെ രണ്ട് പേര്ക്കും അടി വീണു. വീട്ടില്‍ ചെന്നപ്പോള്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന പ്രേമലേഖനങ്ങളൊക്കെ കണ്ടുകെട്ടിയിരുന്നു. അന്നാദ്യമായി അച്ഛന്‍ പൊതിരെ തല്ലി. പിന്നെ സുഗ്രീവാഞ്ജയും ഇനി പഠിയ്ക്കാന്‍ പോകണ്ടാ. അടികൊണ്ടു നീറുന്ന ദേഹവും അതിനേക്കാള്‍ നോവുന്ന മനസ്സുമായി കഴിച്ചു കൂട്ടിയ ദിനരാത്രങ്ങള്‍. ജോസിനെ ഒരു നോക്കു കാണാന്‍ ഹൃദയം വെമ്പി. തന്നെ കാണാന്‍ വന്ന ഒരു കൂട്ടുകാരി മുഖേന ഒരു കത്ത് കൊടുത്തുവിട്ടു. അതിന് മറുപടി കിട്ടി. ശനിയാഴ്ച രാത്രി ജോസ് വരും. ഒളിച്ചോടാന്‍ തയാറായി ഇരിക്കണം. എപ്പോഴേ തയാറായിരുന്നു. വരും വരാഴ്ക കളെക്കുറിചൊന്നും ഓര്ത്തിടല്ല. എങ്ങനെയും ജോസിനോപ്പം പോവണം.
ഒരു ചെറിയ ബാഗില്‍ ഒന്നു രണ്ട് ജോഡി വസ്ത്രങ്ങളും കൈയിലുണ്ടായിരുന്ന കുറച്ചു പണവും എടുത്തുവച്ചു. കുറച്ചു പൊന്നുള്ളത് ദേഹത്തു തന്നെയുണ്ട്.
ഇനി രണ്ട് ദിവസം കൂടിയുണ്ട് ശനിയാഴ്ച്ചയാവാന്‍. ആരും അറിയുന്നില്ലെന്നു കരുതിയെന്കിലും അമ്മയുടെ കണ്ണ് വെട്ടിക്കാനായില്ല. ഒരുക്കങ്ങള്‍ അമ്മ ശ്രദ്ധിചിട്ടുണ്ടാവണം. വ്യാഴാഴ്ച രാത്രി അമ്മ തന്നോടോപ്പമാണ് കിടന്നത്. അപ്പുറത്ത് എല്ലാവരും ഉറങ്ങിയിട്ടുണ്ടാവണം. രാവേറെ ചെന്നിരിക്കുന്നു. അമ്മയും താനും ഉറങ്ങിയിരുന്നില്ല. അടക്കിയ ശബ്ദത്തില്‍ അമ്മ ചോദിച്ചു "എപ്പോഴാണ് കുട്ടി അയാളോടൊപ്പം പോവുന്നത്." ഉള്ളൊന്നു കാളി. എല്ലാരും അറിഞ്ഞിട്ടുണ്ടാവുമോ. അമ്മയെ ഭയപ്പാടോടെ നോക്കി. "ഇല്ല്യ, ആരോടും പറഞ്ഞിട്ടില്ല്യ." അമ്മയുടെ കാല്ക്ക ല്‍ മുഖം ചേര്ത്തു കരഞ്ഞു. "എനിക്ക് പോണം, പോയേ പറ്റൂ. ഇല്ലെമ്കില്‍ ഞാന്‍ ചാവും. വിട്ടത്തില്‍ കെട്ടി തൂങ്ങിച്ച്ചാവും." അമ്മ നിര്‍ നിമേഷയായി നോക്കിയിരുന്നു. മുടിയില്‍ വിരലുകള്‍ തലോടുന്നുണ്ടായിരുന്നു, സാന്ത്വനം പോലെ. "നീ പുറപ്പെട്ടു പോവുമ്പോള്‍ ഒപ്പം ഒന്നു കൂടി പടിയിറങ്ങും നമ്മുടെ തറവാടിന്റെ സല്പ്പേങരു. തലമുറകളോളം അതീ തറവാടിനെ വേട്ടയാടും. പഠിപ്പുള്ള കുട്ടിയല്ലേ നീയ്. ചിന്തിച്ചു നോക്കു". പ്രായത്തിന്റെ പക്വതയില്ലായ്മയും അനുരാഗത്തിന്റെ ലഹരിയും അതൊന്നും ഉള്ക്കൊ്ള്ളാന്‍ അനുവദിച്ചില്ല. "അമ്മക്ക് എന്നെക്കാളും വലുതാണോ തറവാടും സല്പേരും". അമ്മ ഉറ്റു നോക്കിയിരുന്നു. " നീ തന്നെയാണ് വലുത്. കുട്ടി പൊക്കോളൂ. പോയി എവിടെയായാലും സുഖമായി ജീവിച്ചോളൂ. അതിരിക്കട്ടെ എങ്ങോട്ടാ പോവുന്നത്." ജോസിന്റെ ഒരു കൂട്ടുകാരന്‍ മദ്രാസ്സിലുണ്ടായിരുന്നു. തല്ക്കാലം അങ്ങോട്ട് പോവനായിരുന്നു പ്ലാന്‍. അല്പം അവിശ്വാസത്തോടെ അമ്മയോട് എല്ലാം പറഞ്ഞു. മറ്റന്നാള്‍ രാത്രി പോവണം.
വീണ്ടും ശാന്തമായി അമ്മ ചോദിച്ചു. "നിങ്ങള്‍ എങ്ങനെ ജീവിക്കും. നിനക്കു പത്തൊന്പതതു വയസ്സ്, അവന് ഇരുപത് വയസ്സ്. എങ്ങനെ നിന്നെ പോറ്റും അയാള്‍." മറുപടി ഉറച്ചതായിരുന്നു "ഞങ്ങള്‍ എങ്ങനെയും ജീവിക്കും. കൂലിപ്പണിയെടുത്തായാലും ജോസ് എന്നെ പോറ്റും. പട്ടിണിയാണെങ്കിലും ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കും." അമ്മ ഒരു ദീര്ഘ നിശ്വാസമുതിര്ത്തു . എന്നിട്ട് പതിയെ പറഞ്ഞു "നിന്നോട് ഒന്നും പറഞ്ഞിട്ടു പ്രയോജനമില്ല. സുഖമായാലും ദുഖമായാലും അനുഭവിക്കുന്നത് നീ മാത്രം ആയിരിക്കും. ഒരിക്കല്‍ ഈ തറവാടിന്റെ പടിയിറങ്ങിയാല്‍ പിന്നെ നിനക്കു ഒരു തിരിച്ചു വരവുണ്ടാവില്ല. അറിയാമല്ലോ അച്ഛനെ." എന്നിട്ടും പിടിച്ചു നിന്നു. എനിക്കെന്റെ പ്രണയവും ജീവിതവുമാണ് വലുത്. "ഒരു കാര്യം അമ്മ പറഞ്ഞാല്‍ എന്റെ കുട്ടി അനുസരിക്കണം.അവസാനത്തെ ആഗ്രഹം എന്ന് കരുതിക്കൊള്ളൂ. ഈ യാത്ര അടുത്ത വ്യാഴാഴ്ചതെക്കാക്കണം. മറ്റൊന്നും കൊണ്ടല്ല. അന്ന് അച്ഛനും നിന്റെ മൂത്ത ഏട്ടനും അമ്മാവന്റെയടുക്കല്‍ പോകും. നാളെയെങ്ങാന്‍ നീ പിടിക്കപ്പെട്ടാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. പിന്നെ അപ്പോഴേക്കും ഞാന്‍ കുറച്ചു പണം കൂടി ഉണ്ടാക്കി തരാം. കുറച്ചു നാളെക്കെങ്കിലും നിങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍." ആദ്യമൊന്നും താന്‍ സമ്മതിച്ചില്ല. അമ്മ ഒറ്റു കൊടുക്കുമെന്നു ഭയന്നു. അങ്ങിനെയെന്തെന്കിലും സംഭവിച്ചാല്‍ കെട്ടിത്തൂങ്ങുമെന്ന ഭീഷണി വീണ്ടും മുഴക്കി. അവസാനം സമ്മതിച്ചു. അമ്മ ഒന്നു കൂടി പറഞ്ഞു. "തിങ്കളാഴ്ച ശിവരാത്രിയാണ് . തിങ്കളും ശിവരാത്രിയും ഒരുമിച്ചു വരുന്നതു അപൂര്വ മാണ്. ഈ ശിവരാത്രിക്ക് അമ്മയോടൊപ്പം വ്രതം നോല്ക്കരണം. ദീര്ഘസുമംഗലിയാകാന്‍ ശിവപാര്വ്തിമാരോട് കരഞ്ഞപേക്ഷിക്കണം. ഇന്നോളം ഒരു വ്രതവും എടുത്തിട്ടില്ല. ആദ്യമായാണ് അമ്മ ആവശ്യപ്പെടുന്നത് ഒരുപക്ഷെ അവസാനമായും. അങ്ങിനെയൊക്കെ ചിന്തിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. അന്ന് രാത്രി അമ്മയെ കെട്ടിപ്പിടിച്ചുറങ്ങി.
തിങ്കളാഴ്ച വന്നു ചേര്ന്നു . അമ്മയോടൊപ്പം രാവിലെ അമ്പലത്തില്‍ പോയി. ഉള്ളു നൊന്തു മല്ലീശ്വരനോട് നെടുമംഗല്യം യാചിച്ചു. പത്തുമണി ആയപ്പോഴേക്കും വയര്‍ വല്ലാതെ ആളാന്‍ തുടങ്ങിയിരുന്നു. വിശന്നിരുന്നു ശീലമില്ല. ഉമിനീരു പോലും ഇറക്കാന്‍ പാടില്ലത്രേ. അമ്മ സാധാരണ നോയമ്പുകള്‍ നോക്കാറുണ്ട്. അരിയാഹാരം ഒഴിച്ച് മറ്റെന്തെന്കിലും ഒരു നേരം കഴിക്കും. കരിക്കും പഴങ്ങളും കഴിക്കുന്നതും കണ്ടിട്ടുണ്ട്. ഇപ്രാവശ്യം എന്താണാവോ ഇങ്ങനെ. പ്രാണനാഥനെയോര്ത്തു വിശപ്പും ദാഹവും കടിച്ചുപിടിച്ചു. "എന്താ കുട്ടീ തളര്ന്നോ്?" ഇടയ്ക്ക് അമ്മ തിരക്കി. ഇല്ലെന്ന് തലയാട്ടി. ഉച്ചയായപ്പോഴേക്കും വിശപ്പ് കൊണ്ടു തളര്ന്നു്. ഉച്ചയൂണിനു വട്ടം കൂട്ടുകയാണ് അമ്മ. കറികളുടെ മണം വിശപ്പിനെ പതിന്മടങ്ങ് വര്ധി്പ്പിച്ചു. എന്നിട്ടും പിടിച്ചു നിന്നു. ഉറങ്ങാനും പാടില്ല ഇന്നു. നാളെ പുലര്ന്നാലെ എന്തെങ്കിലും കഴിക്കാന്‍ കിട്ടൂ. ഒന്നു രണ്ട് പ്രാവശ്യം അമ്മ വന്നു നോക്കിയിട്ട് പോയി. ഒരു കള്ളചിരി ആ മുഖത്തു ണ്ടായിരുന്നോ. വെറുതെ തോന്നിയതാവും.
വൈകുന്നേരം ആയപ്പോഴേക്കും പിടിച്ചു നില്ക്കാന്‍ കഴിയാതെയായി. കണ്ണില്‍ ഇരുട്ടു കയറുന്നത് പോലെ, ബോധം നശിക്കുന്നത് പോലെ. അമ്മ വന്നു നോക്കുമ്പോള്‍ തെക്കുപുറത്തെ വരാന്തയില്‍ എഴുന്നേല്ക്കാ ന്‍ പോലും കഴിയാതെ തളര്ന്നു് കിടക്കുകയായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് താങ്ങി മുറിയില്‍ കൊണ്ടു വന്നത്. അച്ഛന്റെ ദേഷ്യം ഒക്കെ മാറിയത് പോലെ തോന്നി. തെങ്ങില്‍ നിന്നും കരിക്ക് ഇടുവിച്ചു കുടിക്കാന്‍ തന്നു. അവില്‍ നനച്ചതും പഴവും കഴിക്കാനും. കൂട്ടത്തില്‍ അമ്മയെ ശാസിക്കുന്നുണ്ടായിരുന്നു, പച്ചവെള്ളം പോലും തരാഞ്ഞതിന്. ആരും അടുത്തില്ല എന്നുറപ്പ് വരുത്തിയിട്ട് അമ്മ അരുകില്‍ വന്നിരുന്നു. കവിളില്‍ തലോടി പതിയെ ചോദിച്ചു "ഭഗവാന് വേണ്ടി ഒരു നേരത്തെ വിശപ്പ് സഹിക്കാന്‍ പറ്റാത്ത നീയാണ് അന്യനാട്ടില്‍ പോയി പട്ടിണി കിടക്കാനും പൈപ്പ് വെള്ളം കുടിച്ചു ജീവിക്കാനും പോവുന്നത്, അല്ലേ?". ജാള്യതയോടെ അമ്മയെ നോക്കുമ്പോള്‍ പറയാന്‍ ഉത്തരമില്ലായിരുന്നു. അമ്മ മനപൂ ര്‍വം. വ്രതമെടുപ്പിച്ചതാണെന്നു മനസ്സിലായി. വിശപ്പെന്ന തീ ജ്വാലക്ക് മുന്പിയല്‍ പ്രണയത്തിന്റെ തിരിക്കു പ്രഭ മങ്ങിയോ. ഒത്തിരി നേരം അന്നങ്ങനെ ചിന്തിച്ചു കിടന്നു. ഭ്രമ കല്പനകലെക്കാളും തീക്ഷ്ണമാണ് ജീവിതത്തിന്റെ പരുക്കന്‍ മുഖം എന്ന് വെളിപാടുണ്ടായി. ഒളിചോടണ്ടായെന്നു സ്വയം തീരുമാനിച്ചു. ജോസിനെ മറക്കാന്‍ അപ്പോഴും തയ്യാര്‍ അല്ലായിരുന്നു.
പഠിത്തം തുടരണമെന്ന മോഹം കലശലായി. ഇനി അവിവേകം ഒന്നും കാണിക്കില്ലെന്നു അമ്മയും താനും കെഞ്ചി പറഞ്ഞിട്ടാണ് അച്ഛന്‍ സമ്മതിച്ചത്. ഇനിയൊന്നു കൂടി ആവര്ത്തിച്ചാല്‍ കൊന്നു കളയുമെന്നായിരുന്നു താക്കീത്, തന്നെ മാത്രമല്ല അമ്മയെയും. ജോസിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ചുറ്റും ചാരന്മാര്‍ ഉണ്ടെന്നു അറിയാമായിരുന്നു. കൂച്ചു വിലങ്ങിട്ട പോലെ ആ പ്രണയം തുടരാന്‍ ജോസിനു വലിയ താത്പര്യം ഇല്ലായിരുന്നു. ആ വര്ഷം അയാള്‍ ഡിഗ്രി കഴിഞ്ഞു പോയതോടെ എല്ലാം അവസാനിച്ചു. പിന്നെയൊരിക്കലും കണ്ടിട്ടില്ല.
താന്‍ ഡിഗ്രി കഴിഞ്ഞതോടെ വീട്ടില്‍ വിവാഹാലോചനകളുടെ തിരക്കായി. അധികം താമസിയാതെ മുകുന്ദേട്ടനുമായുള്ള വിവാഹം കഴിഞ്ഞു. സംതൃപ്തമായ ഇരുപത് വര്ഷങ്ങള്‍ കടന്നുപോയി. ഇന്നു ജോസുമായുണ്ടായിരുന്ന തീവ്രാനുരാഗം പ്രായത്തിന്റെ എടുത്തു ചാട്ടമായി മാത്രം തോന്നുന്നു. അന്ന് അമ്മ തിരുത്തിയില്ലായിരുന്നെന്കില്‍ എന്ത് സംഭവിക്കുമായിരുന്നു. ഒരു പക്ഷേ എല്ലാരുടെയും കണ്ണ് വെട്ടിച്ചു ഒളിചോടിയിരുന്നെകിലും അതിന് ഒരുപാടു ആയുസ്സ് ഉണ്ടാകുമായിരുന്നില്ല. ആദ്യത്തെ ചോരത്തിളപ്പ് കുറച്ചു നാള്‍ കൊണ്ടു കെട്ടടങ്ങിയേനെ. പിന്നെ എന്താകുമായിരുന്നു വിധി. അമ്മ ഇന്നു കൂടെയില്ല. അമ്മയുടെ ചില്ലിട്ട ചിത്രത്തിന്റെ കണ്ണുകളില്‍ ഒരു കുസൃതിചിരിയുണ്ടെന്ന് തോന്നി.
വര്ഷയുടെ വിളിയാണ് ഓര്മ്മകളില്‍ നിന്നും ഉണര്ത്തി യത്. അവള്‍ ട്യൂഷന് പോവാന്‍ റെഡിയായിരിക്കുന്നു. ചായ എടുത്തു കൊണ്ടു ബെഡ് റൂമിലേക്ക് വന്ന അവള്‍ ഒരു നിമിഷം ആ കാര്ഡുകളും മറ്റും കണ്ടു പകച്ചു. "ആഹാ, ഞാന്‍ ഉറങ്ങിയ നേരത്ത് അമ്മ സി. ഐ.ഡി പണിയായിരുന്നോ. എന്നിട്ടെല്ലാം കിട്ടിയോ." പെണ്ണിന് ഒരു കൂസലുമില്ല. " എന്താ വര്ഷേയയിതൊക്കെ?" ആവുന്നത്ര ഗൌരവത്തോടെ ചോദിച്ചു. "അമ്മക്ക് മനസ്സിലായില്ലേ, എന്റെ ബോയ് ഫ്രണ്ട് തന്നതാ ഇതൊക്കെ." അവളുടെ കൂളായ മറുപടി. വായില്‍ വന്ന ഒരു ഡസന്‍ ചോദ്യങ്ങള്ക്കു്ള്ള മറുപടി ഒന്നും ചോദിയ്ക്കാതെ തന്നെ കിട്ടി.
" മൈ ഡിയര്‍ അമ്മാ, ഞാന്‍ പറയട്ടെ, ഇപ്പോഴെന്തോക്കെയാ അമ്മയുടെ മനസ്സിലെന്നു. മോളുടെ ബോയ് ഫ്രണ്ട്, അതും ക്രിസ്ത്യന്‍ പയ്യന്‍. എങ്ങനെ ഇവള്ക്ക് ഇതിനൊക്കെ ധൈര്യം വന്നു. ഇതൊക്കെയല്ലേ. ഡോണ്ട് ബി സില്ലി. ഇതൊരു ടൈം പാസ്സ് ലവ് ആണ്. ഓണ്‍ മ്യുച്ചല്‍ അണ്ടര്സ്ടാ്ന്ടിംഗ് . ക്ലാസില്‍ എല്ലാര്ക്കും ഇങ്ങനത്തെ റിലേഷന്‍ ഉണ്ടമ്മേ. ബോയ് ഫ്രണ്ട് ഇല്ലെന്കില്‍ ഒരു വെയിറ്റ് ഇല്ല. ജസ്റ്റ് ഫോര്‍ ദാറ്റ് സേയിക്. വിനുവിനെ കെട്ടണമെന്നു ഞാന്‍ ഒരിക്കലും അച്ഛനോടും അമ്മയോടും പറയില്ല. വിനുവും പറയില്ല. ബികോസ് വി ആര്‍ വെല്‍ അവെയര്‍ എബൌട്ട് ഔര്‍ ഫാമിലി സ്റാടസ് . ഓ . കെ." എന്ത് മറുപടി പറയണം എന്നറിയാതെ മിഴിച്ചു നിന്നു. താനാണോ മോളാണോ ശരി. ടൈം പാസ്സ് ആയിട്ട് ഒരാളെ സ്നേഹിക്കാന്‍ പറ്റുമോ. അവള്‍ പ്രാക്ടിക്കല്‍ ആയി ചിന്തിച്ചതാണോ അതോ അമ്മയുടെ കണ്ണില്‍ പൊടിയിടാനുള്ള മറുപടിയോ.
കണ്ണില്‍ ഒരുപാടു ചോദ്യ ചിഹ്നങ്ങളുമായി നില്കുമ്പോള്‍ അവള്‍ സ്കൂട്ടിയുടെ കീയുമെടുത്തു പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു. വണ്ടി സ്ടാര്ട്ട് ചെയ്യുമ്പോള്‍ അവള്‍ കുസൃതിയോടെ ചോദിച്ചു "അമ്മയെന്താ ദി ഗ്രേറ്റ് ഹിസ്റൊരിക്കല്‍ പ്രോവേര്ബ്ട പറയാഞ്ഞതു. ഇല ചെന്നു മുള്ളേല്‍ വീണാലും ........." ഒരു പൊട്ടിച്ചിരിയോടെ അവള്‍ സ്കൂട്ടി സ്റ്റാര്ട്ട് ചെയ്തു പോയി. ഗേറ്റ് അടക്കുമ്പോള്‍ ആരോടെന്നില്ലാതെ ചോദിച്ചു പോയി " ഇതിനാണോ ഈശ്വരാ ജനറേഷന്‍ ഗ്യാപ് എന്ന് പറയുന്നത് ??"

Monday, 9 June 2008
എന്റെ ആദ്യത്തെ ഇന്റര്‍വ്യൂ
മദ്ധ്യപ്രദേശിലെ ഇന്ഡോ റിലാണ് സംഭവം അരങ്ങേറുന്നത്. പോളിടെക്നിക് ഡിപ്ലോമയും കഴിഞ്ഞു കമ്പ്യൂട്ടര്‍ കോഴ്സിന്റെ റിസല്ടും കാത്തിരിക്കുംപോഴാണ് ചിറ്റപ്പനും (അച്ഛന്റെ അനുജന്‍) ഫാമിലിയും ഇന്‍ഡോറില്‍ നിന്നും വെക്കേഷന് നാട്ടില്‍ വന്നത് . അവിടെ എന്തെങ്കിലും ജോലി നോക്കമെന്നും പറഞ്ഞു മടക്കയാത്രയില്‍ എന്നെയും കൊണ്ടുപോന്നു. അന്ന് ഹിന്ദി വലിയ പിടിപാടൊന്നുമില്ലെങ്കിലും ചിറ്റമ്മയുടെ സ്കൂളില്‍ എന്നെ കമ്പ്യൂട്ടര്‍ ടീച്ചരാക്കി. അതൊരു പ്രൈവറ്റ് സ്കൂളാണ്, ചിറ്റമ്മ തുടക്കം മുതലേയുള്ള സ്റാഫും. അതുകൊണ്ട് ഇന്റര്‍വ്യൂ ഒന്നും ഇല്ലായിരുന്നു. അങ്ങിനെ ഏകദേശം ഒരു മാസം കഴിഞ്ഞു . അത്യാവശ്യം ഹിന്ദി കേട്ടാല്‍ മനസ്സിലാക്കാനും പറയാനും ആയി. പക്ഷേ എനിക്കാകെ ബോറടിച്ചു തുടങ്ങി, എങ്ങിനെയും തിരിച്ചു നാട്ടില്‍ പോയാല്‍ മതിയെന്നായി.
എന്റെ ബഹളം സഹിക്കാതായപ്പോള്‍ പരിചയക്കാര്‍ ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍ അവരുടെ കൂടെ വിടാമെന്നായി ചിറ്റപ്പന്‍. ആയിടെക്കാണ് ചിറ്റപന്റെയൊരു സുഹൃത്ത് ഒരു വെക്കന്സിയുടെ കാര്യം പറഞ്ഞത്. ഓസ്‌ട്രേലിയന്‍ കമ്പനിയാണ് . ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന കമ്പ്യൂട്ടര്‍ ക്വാളിഫിക്കെഷനുള്ള ആരെങ്കിലും വേണം, അവിടുത്തെ മാനേജര്‍ പുള്ളിയുടെ പരിചയക്കാരനാണ്, ഒരു ജി. കെ. നായര്‍. നാട്ടില്‍ പോവാന്‍ റെഡിയായിരിക്കുന്ന എനിക്ക് ഇന്റെര്വ്യൂവിനു പോകാന്‍ ഒരു താത്പര്യവും ഇല്ലായിരുന്നു, പിന്നെ എല്ലാരേയും ബോധിപ്പിക്കാന്‍ വേണ്ടി പോയേക്കാം എന്ന് വച്ചു. ഇത്രയും വലിയ കമ്പനിയാവുമ്പോ എന്തായാലും എക്സ്പീരിയന്സോന്നും ഇല്ലാത്ത എന്നെ സെലെക്ട് ചെയ്യതില്ല. ആ കോണ്ഫിീഡന്സില്‍ ഞാനും ചിറ്റപ്പനും ഓഫീസിലെത്തി.
വലിയ ഓഫീസ് , എയര്‍ കണ്ടീഷന്‍ ചെയ്ത ഒരുപാടു ക്യാബിനുകള്‍, എനിക്ക് നല്ല ഇഷ്ടമായി. നമ്മള്‍ ജോലിക്ക് പോവണമെന്ന് സ്വപ്നം കണ്ടിരുന്ന പോലത്തെ ഒരു ഓഫീസ്. നായര്‍ സാബിന്റെ ക്യാബിനിലെത്തി ബയോഡാറ്റ ഒക്കെ കൊടുത്തു. അദ്ദേഹത്തിനു ഏകദേശം അന്പലതു വയസ്സ് കാണും, ഒരു സീരിയസ് ലുക്ക് . ചിറ്റപ്പന്‍ എന്നെ അവിടെ ഇരുത്തി റിസപ്ഷനിലേക്ക് പോയി. അത്രയും നേരം ചിറ്റപ്പനോട് നല്ലോന്നാന്തരം തൃശൂര്‍ മലയാളത്തില്‍ വര്ത്തരമാനം പറഞ്ഞോണ്ടിരുന്ന നായര്‍ സാബ് എന്നോട് ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ആരംഭിച്ചു. മുഖത്ത് ഭയങ്കര ഗൗരവം. ഒരുവിധം തട്ടി മുട്ടി ഉത്തരങ്ങള്‍ പറഞ്ഞൊപ്പിച്ചു. അടുത്ത ഘട്ടമായി ഒരു എക്സെല്‍ സ്പ്രെഡ് ഷീറ്റ് തന്നിട്ട് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. എനിക്കാണെങ്കില്‍ എക്സെല്‍ നല്ല പിടിയുമില്ല, ഫോര്മുലയിട്ടു ചെയ്യാന്‍ ഒട്ടും അറിയില്ല. എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ നായര്‍ സാബ് കമ്പ്യൂട്ടറില്‍ ഒരു എക്സെല്‍ ഷീറ്റില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു, പുള്ളിയുടെ സ്പീഡ് കണ്ടപ്പോള്‍ ഇങ്ങേര്ക്കും ഇതില്‍ വലിയ വിവരമോന്നുമില്ലെന്നു എനിക്ക് പിടി കിട്ടി. ആ ഒരു ധൈര്യത്തില്‍ ഞാനും പണി തുടങ്ങി. ഒരുവിധത്തില്‍ തല്ലിക്കൂട്ടിയെടുത്തു. പ്രിന്റൌട്ട് എടുത്തു കാണിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഹാപ്പി.
ആവൂ, രക്ഷപെട്ടല്ലോന്നു വിചാരിചിരിക്കുമ്പോള്‍ അദ്ദേഹം പറയുന്നു ശരിക്കുള്ള ഇന്റര്‍വ്യൂ അടുത്താണ്, അതെടുക്കുന്നത് ഒരു സായിപ്പാണ്. വില്യം ലൂയിസ് കേയിന്സ് എന്ന ബ്രിട്ടീഷുകാരന്‍ സായിപ്പിന്റെ അസിസ്റ്റന്റ് വേക്കന്സിക്കാന് ഈ ഇന്റര്‍വ്യൂ . എനിക്ക് മതിയായി, പത്താം ക്ലാസ്സുവരെ മലയാളം മീഡിയത്തില്‍ പഠിച്ച ഞാനാണ് സായിപ്പിന്റെ അസ്സിസ്ടന്ടാവാന്‍ പോവുന്നത്. ബെസ്റ്റ്, കിട്ടിയതുതന്നെ!. പുള്ളി ഇപ്പോള്‍ ക്ലയന്റിസിന്റെ ഓഫീസില്‍ ഒരു മീറ്റിങ്ങിലാണ്. ഒന്നു രണ്ടു മണിക്കൂര്‍ കഴിയും വരാന്‍. പോയിട്ട് നാളെ വരമെന്നായി ഞാന്‍, എങ്ങനെയെന്കിലും ഇവിടുന്നു രക്ഷപെടാമല്ലോ. നാളെ പുള്ളിക്ക് ഒട്ടും സമയം ഇല്ല, ഇന്നുതന്നെ ഇന്റര്‍വ്യൂ നടത്തുമെന്ന് നായര്‍ സാബ് . ഞാന്‍ പതിയെ റിസപ്ഷനില്‍ പോയി ചിറ്റപ്പനോട് കാര്യം ഒക്കെ പറഞ്ഞു. നമ്മളിവിടെ നിന്നോണ്ട് ഒരു കാര്യവുമില്ല, ഈ ജോലി എനിക്ക് കിട്ടാനോന്നും പോവുന്നില്ല. വെറുതെ സമയം കളയാതെ വീട്ടില്പോകാം.
സായിപ്പ്, അസിസ്റ്റന്റ് എന്നൊക്കെ കേട്ടപ്പോള്‍ പ്രതീക്ഷക്കു വകയില്ലെന്ന് ചിറ്റപ്പനും തോന്നി. ഓഫീസില്‍ നിന്നും ഒരു മണിക്കൂര്‍ എന്നും പറഞ്ഞു വന്നതാണ് പുള്ളി, എന്നെ തിരിച്ചു വീട്ടില്‍ കൊണ്ടുവന്നാക്കിയിട്ടു വേണം പോവാന്‍. നായര്സാബിനോട് കാര്യം പറഞ്ഞപ്പോള്‍ പുള്ളി സമ്മതിക്കുന്നില്ല. വില്ല്യമിനെ വിളിച്ചു പറഞ്ഞുപോയി, മീറ്റിങ്ങ് കഴിഞ്ഞലുടനെ അദ്ദേഹം വരും. ചിറ്റപ്പനോട് ഓഫീസില്‍ പൊക്കോളാനും എന്നെ ഓഫീസ് വണ്ടിയില്‍ വീട്ടിലെത്തിച്ചോളാമെന്നും വാഗ്ദാനം ചെയ്തു. അതോടെ എന്റെ ചിനുങ്ങലൊന്നും മൈന്ഡ്ര ചെയ്യാതെ ചിറ്റപ്പന്‍ ഓഫീസിലേക്ക് പോയി. അന്ന് ദീപാവലി കഴിഞ്ഞു രണ്ടാമത്തെ ദിവസം ആയിരുന്നു. സ്റാഫില്‍ ചിലരൊക്കെ നായര്‍ സാബിനു കൊണ്ടുകൊടുത്ത മിഠായി പാക്കെറ്റുകള്‍ അവിടെയിരിപ്പുണ്ടായിരുന്നു. അദ്ദേഹം അത് പൊട്ടിച്ചു തന്നു കഴിക്കാന്‍ പറഞ്ഞു. എന്റെ ഇരിപ്പും ഭാവവും ടെന്ഷഹനും ഒക്കെ കണ്ടു എന്നോട് ഫ്രീയായി ഇടപെടാന്‍ ശ്രമിച്ചു. കുറച്ചു നേരം കൊണ്ടു ഞാന്‍ ഒന്നു റിലാക്സായി.
ഇതിന് മുന്പ് ഈ പോസ്റ്റില്‍ രണ്ടുപേര്‍ വന്നു പോയതാണ് . പോയത് എന്നുവച്ചാല്‍ സായിപ്പ് പറഞ്ഞു വിട്ടതാണ്. ഓഫീസ് ടൈം ഒന്പടതു മുതല്‍ അഞ്ചര വരെയാണ്, കൃത്യനിഷ്ടതയുടെ കാര്യത്തില്‍ വില്ല്യമിന് കൊമ്പ്രമൈസ് ഇല്ല. രാവിലെ സമയത്ത് വരിക, വൈകിട്ട് സമയത്ത് പോവുക. ആദ്യത്തെ സ്ത്രീ എന്നും താമസിച്ചായിരുന്നു വരുന്നത് , അതാണ് അവരെ പറഞ്ഞു വിടാന്‍ കാരണം. രണ്ടാമത്തെയാള്‍ നല്ല എക്സ്പീരിയന്സുള്ള ഒരു ലേഡിയായിരുന്നു. സായിപ്പില്ലാത്ത സമയത്ത് ആ ക്യാബിനില്‍ കയറി കമ്പ്യൂട്ടെരില്‍ ഡാറ്റ ഒക്കെ ചെക്ക് ചെയ്തതിനാണ് അവരെ പറഞ്ഞുവിട്ടത് . വില്യം കയറി വരുമ്പോള്‍ അവര്‍ ഫോള്ഡ്ര്‍ ഒക്കെ തുറന്നു പരിശോധിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ മിട്ടായി ഒക്കെ തിന്നു കഥയും കേട്ടിരുന്നു. ഇതിനിടെ വില്ല്യമിന്റെ ഫോണ്‍ വന്നു. അരമണിക്കൂറിനുള്ളില്ലെത്തും.
താഴെ കാറിന്റെ ശബ്ദം കേട്ടപ്പോള്‍ നായര്‍ സാബ് ജനലിലൂടെ പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു, ആളെത്തിയിട്ടുണ്ട്. വില്യം നേരെ ഞങ്ങളിരുന്ന റൂമിലെക്കാണ് വന്നത്. ആറരയടിയോളം ഉയരം, നല്ല നീല കണ്ണുകള്‍, അല്പം കഷണ്ടി കയറിയ തലയില്‍ സ്വര്ണ്ണ മുടി. മദ്ധ്യവയസ്സിനു മേല്‍ പ്രായം വരും. അദ്ദേഹം എനിക്ക് ഷേക്ക് ഹാന്ഡ്യ തന്നു. ബയോഡാറ്റ വാങ്ങി ഒന്നോടിച്ചു നോക്കി. പിന്നാലെ ക്യാബിന്ലെക്ക് ചെല്ലാന്‍ പറഞ്ഞു നടന്നു. എന്റെ അതുവരെ സംഭരിച്ച മൊത്തം ധൈര്യവും നഷ്ടപ്പെട്ടു. വില്ല്യമിന്റെ ക്യാബിനു കുറച്ച് ഇപ്പുരത്താണ് താഴോട്ടുള്ള സ്റെയര്കേസ്. ഞാന്‍ അതിന് മുന്പിലല്‍ കുറച്ചുനേരം നിന്നു. പതുക്കെയങ്ങു മുങ്ങിയാലോ. പക്ഷെ തനിയെ വീട്ടില്‍ പോവാന്‍ വഴിയറിയില്ല. പിന്നെ എല്ലാവരും കളിയാക്കും. സായിപ്പ് പറയുന്നതു എനിക്കോ, ഞാന്‍ പറയുന്നതു സായിപ്പിനോ മനസ്സിലാകുമെന്നു വലിയ പ്രതീക്ഷയില്ല. എന്നെക്കാണാഞ്ഞു വില്യം ക്യാബിനു വെളിയില്‍ വന്നത് അന്നേരമാണ്. ആ ക്യാബിനിലീക്ക് കേറുന്നതിനു മുന്പ് ഞാന്‍ ഒരു തീരുമാനത്തിലെത്തി. എന്തായാലും എനിക്ക് ഈ ജോലി കിട്ടില്ല, പിന്നെന്തിനാണ് ടെന്ഷതന്‍ എടുക്കുന്നത്. നനഞ്ഞിറങ്ങി ഇനി കുളിച്ചുകയറാം.
നന്നായി ഫര്നിയഷ് ചെയ്ത ക്യാബിന്‍. വളരെ സൌമ്യതയോടെയാണ് വില്യം സംസാരത്തിന് തുടക്കമിട്ടത്. നല്ല സ്പഷ്ടതയോടെയാണ് സംസാരിച്ചതെന്നതിനാല്‍ മനസ്സിലാകാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. എന്റെ ടെന്ഷലന്‍ ഒക്കെ ഒന്നടങ്ങി. എന്നെക്കുറിച്ചും, എന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ഇന്ഡോിറില്‍ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഒക്കെ ചോദിച്ചു. പിന്നെ ഹോബികളെ കുറിച്ചായി ചോദ്യങ്ങള്‍. വായനയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഏതൊക്കെപുസ്തകങ്ങള്‍ വായിച്ചിട്ടുന്ടെന്നറിയണം. കൂട്ടത്തില്‍ അദ്ദേഹം വായിച്ച ഇന്ത്യന്‍ ബുക്കുകളെക്കുറിച്ചും സംസാരിച്ചു. വിവേകാനന്ദ സ്വാമികളെ കുറിച്ചു ആയിടെ വില്യം വായിച്ചിരുന്നു. 'ഉത്തിഷ്ടതാ ജാഗ്രതാ' എന്നുതുടങ്ങുന്ന ഒന്പ്താം ക്ലാസ്സിലെ മലയാളം സെക്കന്റ് പേപ്പര്‍ പുസ്തകത്തിനെ നന്ദിയോടെ സ്മരിച്ചുകൊണ്ട് എനിക്ക് സ്വാമി വിവേകാനന്ദനെ കുറിച്ചു അറിയാവുന്നതൊക്കെ പറഞ്ഞു. പിന്നെ എനിക്കെന്തെന്കിലും ചോദിക്കാനുണ്ടെങ്കിലാവാം എന്നുപറഞ്ഞു. എന്ന് വച്ചാല്‍ ജോബ് പ്രൊഫൈല്‍, സാലറി, സമയം ഇതിനെക്കുറിചോക്കെയാണ് ചോദിക്കേണ്ടത് എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്സ് അന്നെനിക്കില്ലായിരുന്നു. എന്നോട് ഇന്ത്യയെയും ഇന്ത്യക്കാരേയും കുറിച്ചു ഇത്രയൊക്കെ ചോദിച്ചതല്ലേയെന്നു വിചാരിച്ച് ഞാന്‍ ഇംഗ്ലണ്ടിനെയും കേട്ടറിവുണ്ടായിരുന്ന എലിസബത്ത് രാജ്ഞി മുതല്‍ മാര്ഗ്രറ്റ് താചെര്‍ വരെ എല്ലാരെക്കുരിച്ചും ചോദിച്ചു. താച്ചരിനെ പുള്ളിക്ക് തീരെ ഇഷ്ടമല്ലായിരുന്നുവെന്നു പ്രതികരണത്തില്‍ നിന്നും മനസ്സിലായി. വൈറ്റ് ബോര്ഡില്‍ ചോക്ക് കൊണ്ടു ഇംഗ്ലണ്ടിനെയും മറ്റു മൂന്നു ദ്വീപുകളെയും വരച്ചു കാണിച്ചു. വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു. ഒരു പക്ഷെ ഇങ്ങനൊരു ഇന്റര്‍വ്യൂ വില്ല്യമിന്റെ ലൈഫില്‍ ആദ്യത്തെയും അവസാനത്തെയും ആയിരിക്കണം.
ഒരു മണിക്കൂര് കഴിഞ്ഞിട്ടും എന്നെ കാണാതായപ്പോള്‍ ഇനി പറയാതെ പോയോന്നു നോക്കാന്‍ വന്ന നായര്‍ സാബ് കാണുന്നത് വൈറ്റ് ബോര്ഡില്‍ പടം വരച്ചു എന്നെ ജോഗ്രഫി പഠിപ്പിക്കുന്ന ബോസിനെയാണ്. പുള്ളി പതുക്കെ വലിയാന്‍ തുടങ്ങുമ്പോള്‍ വില്യം അകത്തേക്ക് വിളിച്ചു. സ്ടാഫിനു വാങ്ങിയ ദീപാവലി ഗിഫ്റിന്റെ ഒരു പാക്കറ്റ് കൊണ്ടു വരാന്‍ പറഞ്ഞു. ഇത്രയും നേരം വാചകമടിച്ചതല്ലേ. നിനക്കു ജോലിയില്ലന്നു പറഞ്ഞു എന്നെ വിടുമ്പോള്‍ തരാനായിരിക്കും, ഞാന്‍ കരുതി. ഗണേഷ്ജിയുടെ രൂപം കൊത്തിയ സില്‍വര്‍ കോയിനും ഒരു വലിയ പാക്കറ്റ് സ്വീറ്സും എനിക്ക് സമ്മാനിച്ച് കൊണ്ടു വില്യം ചോദിച്ചു. "നിനക്കു എന്ന് ജോയിന്‍ ചെയ്യാന്‍ പറ്റും." എനിക്ക് തലചുറ്റുന്നത് പോലെ തോന്നി. നായര്സാബിനു പോലും എന്നെ സെലെക്ട് ചെയ്യുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എന്റെ വെപ്രാളം കണ്ടപ്പോള്‍ വില്യം പറഞ്ഞു, നാളെ മുതല്‍ വന്നോളൂ. അങ്ങനെ അവിശ്വസനീയമായി എനിക്കാ ജോലി കിട്ടി.
എന്നെ കരിയറിന്റെ ആദ്യാക്ഷരം മുതല്‍ പഠിപ്പിച്ചത് വില്യം കേയിന്സായിരുന്നു. പേപ്പര്‍ പഞ്ച് ചെയ്യാനും ഫയല് ചെയ്യാനും മുതല്‍ പവര്‍ പോയിന്റില്‍ പ്രസ്ന്റ്റെുഷന്‍ ഉണ്ടാക്കാന്‍ വരെ അദ്ദേഹമാണ് പഠിപ്പിച്ചു തന്നത്. പിന്നെ മിസ്സിസ് ഇസബെല്‍ കേയിന്സിനെ പരിചയപ്പെടുത്തി തന്നു. ഇംഗ്ലീഷ് ബുക്കുകളുടെ ഒരു വലിയ ലോകം തന്നെ തുറന്നു തന്നു. എന്നെ അവരുടെ മകളെ പോലെ രണ്ടുപേരും സ്നേഹിച്ചു. മിസ്സിസ് കേയിന്സു ഉണ്ടാക്കി തന്നിരുന്ന കേക്കിന്റെയും കുക്കീസിന്റെയും മധുരം ഇന്നും നാവിലുണ്ട്. രണ്ടു വര്ഷകങ്ങള്ക്ക് ശേഷം അവര്‍ പുതിയ ജോലിയുമായി കരീബിയന്‍ ദ്വീപുകളിലേക്ക് പോയി. പോകുന്നതിനു മുന്പ് എനിക്ക് ഒരു പുസ്തക ശേഖരം തന്നെ സമ്മാനിച്ചു. പിന്നെ ഒരു പാടു സാധനങ്ങള്‍, ഷോ പീസുകള്‍, വെള്ളി പാത്രങ്ങള്‍ അങ്ങനെ പലതും. അതിന് ശേഷം ആറേഴു വര്ഷടങ്ങള്‍ കൂടി കഴിഞ്ഞുപോയി. എന്റെ വിവാഹം കഴിഞ്ഞു , എനിക്കൊരു മകനുണ്ടായി, എന്റെ ജീവിതത്തിലെ എല്ലാ വഴിത്ത്തിരിവുകളിലും ആശംസകളോടെ കേയിന്സ് ദമ്പതിമാര്‍ ഉണ്ടായിരുന്നു. ഇന്നും ആ ബന്ധം ഇമെയിലുകളിലൂടെ സൂക്ഷിക്കുന്നു. എട്ടു വര്ഷങ്ങള്ക്ക് ശേഷം ഇന്നും ഞാന്‍ എന്റെ ബോസിനെ നന്ദിയോടു സ്മരിക്കുന്നു, എന്റെ കരിയറിലെ എല്ലാ നേട്ടങ്ങള്ക്കും അടിത്തറയിട്ടു തന്നത് അദ്ദേഹമാണ്. സ്നേഹത്തിനു അതിര്‍ വരമ്പുകളില്ല, ദേശത്തിന്റെയോ, ജാതിയുടെയോ, മതത്തിന്റെയോ, നിറത്തിന്റെയോ, സംസ്കാരത്തിന്റെയോ ഒന്നും.
ഓടോ : അന്ന് നാട്ടില്‍ പോവാന്‍ വാശി പിടിച്ചു കരഞ്ഞ ഞാന്‍ ഇന്നും പ്രവാസിയായി തന്നെ തുടരുന്നു. ഇപ്പോള്‍ ഒരു തിരിച്ചു പോക്കിനുള്ള താല്പര്യവും ഇല്ല.

Thursday, 5 June 2008
വൃദ്ധവിലാപം (കഥ)
തൊഴുതിറങ്ങി പടിക്കെട്ടുകള്ക്ക് താഴെ ചെരുപ്പ് പരതുമ്പോഴായിരുന്നു പിന്നില്‍ നിന്നും വിളി വന്നത് . "സുജാതേ,നിക്ക് കുട്ടീ, ഒരുമിച്ചു പോകാം ". മാളിയേക്കലെ ശാരദേച്ചിയാണ് . ഒരുപാടു ദിവസം കൂടിയാണ് കാണുന്നത് . വയസ്സാകുന്നതിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ട് . "നിന്നെയിപ്പോ അമ്പലത്തിലും കൂടി കാണാനില്ലല്ലോ സുജാതേ . ഭവാനിയമ്മ തീരെ കിടപ്പിലാ അല്ലേ." മതില്ക്കെട്ടിനു പുറത്തേക്ക് നടക്കുമ്പോള്‍ ശാരദേച്ചി ചോദിച്ചു. " ഉവ്വേച്ചി, അമ്മക്ക് തീരെ വയ്യാതായി, താങ്ങിയിരുത്തിയാ കഞ്ഞി കൊടുക്കുന്നത്. ഇന്നുതന്നെ കുട്ടികള്ക്ക് അവധിയായതോണ്ടാ വരാന്‍ പറ്റിയത്. പിന്നെയെന്തോക്കെയുണ്ട് ചേച്ചീ വിശേഷം, അജയന്‍ ഉടനെയെങ്ങാനും വരുമോ." ശാരദേച്ചിക്ക് മൂന്നു മക്കളാണ് , രണ്ടു പെണ്ണും ഒരാണും. ലതയും ലേഖയും കുടുംബമായി ഡല്ഹി്യിലും ബാംഗ്ളൂരിലും കഴിയുന്നു. അജയന്‍ ദുബായിലാണ് കുടുംബസമേതം, ഭാര്യക്കും അവിടെ ജോലിയുണ്ട് . "ഇല്ല ഇനിയടുത്ത സ്കൂളവധിക്കെയുള്ളൂ. കുഞ്ഞിനെ അവിടെ സ്കൂളില്‍ ചേര്ത്തു. "
സ്കൂള്‍ മാഷായിരുന്നു ശാരദേച്ചിയുടെ ഭര്ത്താവ് . അജയന്റെ വിവാഹം കഴിഞ്ഞയിടക്കാണ് അദ്ദേഹം മരിച്ചത് . കഴിഞ്ഞ കുറെ വര്ഷങ്ങളായി ചേച്ചി തനിയെയാണ് താമസം. "അജയനു ഇവിടെ എവിടെയെങ്കിലും ജോലി നോക്കികൂടെ, എത്ര നാളാ ചേച്ചി തന്നെയിങ്ങനെ." ശാരദേച്ചിയുടെ ചുണ്ടില്‍ ഒരു വരണ്ട ചിരി വിടര്ന്നു . "ഇവിടെയെന്ത് ജോലി ചെയ്യും കുട്ടീ. ഇവിടെയുല്ലോര്ക്ക് തന്നെ പണി കിട്ടുന്നില്ല. ഇതിപ്പോ അവിടെയാവുമ്പം രണ്ടാള്ക്കും ജോലിയുണ്ട് . കാര്യമായിട്ടൊന്നും ഇതുവരെ ഉണ്ടാക്കിയില്ല അവന്‍, പെണ്കുട്ടികളുടെ കല്ല്യാണം കഴിഞ്ഞു , പിന്നെയാ വീടും ഉണ്ടാക്കി അത്ര തന്നെ. അവനും ഒരു പെങ്കുട്ടിയല്ലേ, അതിന്റെ കാര്യം കൂടിയോര്ക്കിണ്ടേ".
ശരിയാണ്, ഗള്ഫി്ല്‍ പോകുന്ന എല്ലാവരുടെയും പ്രശ്നം ഇതു തന്നെ. തിരിച്ചു വന്നു എന്തുചെയ്യും. ഇത്തിരിയെന്തെങ്കിലും കൂട്ടി വച്ച് ബിസിനസ്സ് ചെയ്യാമെന്ന് വച്ചാല്‍ മാസത്തില്‍ രണ്ടു ഹര്ത്താലെന്കിലും ഉള്ള നാട്ടില്‍ അതും വിജയിക്കില്ല. പിന്നെയും തിരിച്ചു പോവുകയെയുള്ളൂ നിവൃത്തി. "ചേച്ചിക്ക് കുറച്ചു നാള്‍ ലേഖയുടെയോ ലതയുടെയോ അടുത്തുപോയി നിന്നൂടെ" പിന്നെയും ചോദിച്ചു " എനിക്ക് പറ്റില്ല അങ്ങനെ കൂട്ടില്‍ പിടിച്ചിട്ടതുപോലെ കഴിയാന്‍. രണ്ടിടത്തും ഓരോ മാസം നിന്നതാ ഞാന്‍. ഒള്ള ആരോഗ്യം കൂടി നശിച്ചു അസുഖവും പിടിച്ചാ തിരിച്ചു വന്നത് . അന്നേ തീരുമാനിച്ചതാ ഈ നാടും അമ്പലവും വിട്ടെങ്ങോട്ടും പോവില്ലന്നു." പാവം, പുലര്ച്ച ക്ക് കുളിച്ചു തൊഴുന്നത് ചേച്ചിയുടെ ജീവിതത്തിന്റെ ഭാഗമാണ്.
തനിച്ച്ചായിപോവുന്ന ഒരുപാടു അമ്മമാരില്‍ ഒരാള്‍ മാത്രമാണ് ശാരദേച്ചി. "ഒരു കണക്കിന് ഭവാനിയമ്മ ഭാഗ്യവതിയാ, അവസാന കാലത്തു വെള്ളം കൊടുക്കാന്‍ നീയുണ്ടല്ലോ. ഞാനൊക്കെ കിടന്നു പോയാല്‍ നരകിച്ചു ചാവും" അവര്‍ പറഞ്ഞു. "ഇന്നലത്തെ പത്രത്തില്‍ കണ്ടോ, എഴുപത്തഞ്ചു വയസ്സുള്ള വൃദ്ധയെ കഴുത്ത് വെട്ടി കൊന്നിട്ടു വേലക്കാരന്‍ ചെറുക്കന്‍ സ്വര്ണനവും പണവും കൊണ്ടുപോയെന്നു. അവരുടെ മക്കളൊക്കെ വിദേശത്താ, വീട്ടുപണിക്ക് നിര്ത്തിയിരുന്ന ചെറുക്കനാ മഹാപാപം ചെയ്തത്. സത്യം പറഞ്ഞാല്‍ പേടിയാ കൊച്ചേ രാത്രിക്ക് ഉറങ്ങാന്‍. മരിക്കാന്‍ പേടിച്ചിട്ടല്ല, ഇങ്ങനെയെങ്ങാനും ആരെങ്കിലും വന്നു വെട്ടിക്കൊന്നിട്ടിട്ടു പോയാല്‍ എന്റെ കുട്ട്യോള്ക്ക് ഈ ജന്മം സമാധാനമുണ്ടാവുമോ. എന്നെ തനിച്ചാക്കിയതോണ്ടാണല്ലോ ഇങ്ങനെ പറ്റിയതെന്നുള്ള കുറ്റബോധം ഉമിത്തീയു പോലെ നീറ്റില്ലേയവരെ. ഇന്നലെയിതോക്കെയോര്തിട്ടു ഉറങ്ങിയില്ല.”
ശാരദേച്ചിയുടെ ഭയം നിരഞ്ഞ സ്വരം നെഞ്ചിലെവിടെയോക്കെയോ നീറ്റലുണ്ടാക്കുന്നു. പ്രതിവിധികളില്ലാത്ത പ്രശ്നമാണിത് . " വടക്കേതിലെ സൗദാമിനിയുടെ മോന്‍ രഘുവാ കൂട്ടുകിടക്കാന്‍ വരുന്നതു. ഓരോന്നൊക്കെ വായിച്ചാല്‍ ഇന്നത്തെ കുട്ടികളെയൊന്നും വിശ്വസിക്കാന്‍ പറ്റാണ്ടായി. ആര്ക്കറിയാം നാളെ കൂട്ടുകൂടി ഇതൊക്കെ ചെയ്യതില്ലെന്നു." ശാരദേച്ചി തുടര്ന്നു . ആശങ്കകളുടെയും ആകുലതകളുടെയും നിഴല്‍ വൃദ്ധ മനസ്സിനെ വിഴുങ്ങിയിരിക്കുന്നു. "ചേച്ചി വിഷമിക്കാതെ, ഞങ്ങളോക്കെയില്ലേ സഹായത്തിനു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒന്നു ഫോണ്‍ ചെയ്‌താല്‍ മതി, ഞാന്‍ മോനെയയക്കാം." പറഞ്ഞു കഴിഞ്ഞപ്പോള്‍ ഓര്ത്തു ഒരു പക്ഷെ ഇതേ വാചകം അജയന്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ ശാരദേച്ചി പലരോടും പറഞ്ഞിട്ടുണ്ടാവണം. നടന്നു നടന്നു ചേച്ചിയുടെ വീടിന്റെ പടിക്കലെത്തിയിരുന്നു. ഒന്നാന്തരം വാര്‍ക്ക കെട്ടിടം. പക്ഷെ ഇതിന് മുന്പുണ്ടായിരുന്ന ഓടിട്ട ആ പഴയ വീടിനു കൊടുക്കാന്‍ പറ്റിയിരുന്ന സുരക്ഷിതത്വം ശാരദേച്ചിക്ക് കൊടുക്കാന്‍ ഈ വലിയവീടിനു പ റ്റുന്നില്ലല്ലോ. " വാ സുജാതേ, കേറിയിട്ടു പോകാം. നീയിങ്ങോട്ടു വന്നിട്ടെത്ര കാലമായി." ചേച്ചി ക്ഷണിച്ചു. പോകാന്‍ തിടുക്കമുണ്ടായിരുന്നു, ചെന്നിട്ടു പണികളൊത്തിരി ബാക്കിയുണ്ട്. എന്നാലും വരുന്നില്ലയെന്നു പറയാന്‍ മനസ്സു വന്നില്ല. "അമ്പത് പേര്ക്ക് വച്ചു വിളമ്പിയൂട്ടാന്‍ പ്രയാസമില്ല, എന്നാല്‍ തന്ക്കെ തന്നെ വെച്ചു വിളമ്പി കഴിക്കാനാ ഏറ്റവും പ്രയാസം." കതകു തുറക്കുമ്പോള്‍ ചേച്ചി പറയുന്നുണ്ടായിരുന്നു.
അടുക്കളയില്‍ ചായയെടുക്കുമ്പോഴായിരുന്നു ഫോണ്ബെല്ലടിച്ചത് . "അജയാനായിരിക്കും, നീ ഉമ്മറത്തേക്ക് വാ." ചേച്ചി ഫോണ്‍ എടുക്കാനോടി. ഡ്രോയിംഗ് ഹാളിലേക്ക് ചെന്നപ്പോള്‍ ചേച്ചി അജയാനുമായി സംസാരിക്കുകയാണ് , സ്വരത്തില്‍ തൊട്ടു മുന്പ് വരെയുണ്ടായിരുന്ന സങ്കടവും ദൈന്യതയുമില്ല.
"അമ്മക്ക് സുഖം തന്നെ മോനെ, ങാ അമ്പലത്തില്‍ പോയിട്ട് വന്നതേയുള്ളൂ . പിന്നെ സുജാതയുണ്ടിവിടെ, ആ കോയിക്കലെത്തെ സുജാത."
"...................................."
"നീയൊന്നും പേടിക്കണ്ട, എനിക്ക് ഇവിടെ ഒരു ബുദ്ദിമുട്ടുമില്ല. നമ്മുടെ നാടല്ലേ മോനെ എന്ത് പേടിക്കാനാ. പിന്നെ ശോഭക്കും കുഞ്ഞിനുമൊക്കെ സുഖമല്ലേ. അമ്മമ്മേടെ അമ്മുക്കുട്ടിയെ കാണാന്‍ കൊതിയാ."
"..................................."
" കാലേലെ നീരോ, ഓ അത് നിന്നോട് ലത പറഞ്ഞോ. സാരമില്ലെടാ, ഇപ്പൊ നല്ല കുറവായി."
ശാരദേച്ചിയുടെ കാലിലേക്ക് പാളി നോക്കി, നീര് നല്ല പോലെയുണ്ട്.അജയനെ വിഷമിപ്പിക്കണ്ട്ടന്നു വച്ചു കള്ളം പറഞ്ഞതാകും.
അനൂപ് ഇപ്പോള്‍ ബി.സി.എ. ചെയ്യുന്നു. നാലോ അഞ്ചോ കൊല്ലം കഴിയുമ്പോള്‍ അവനും എവിടെയെങ്കിലും ജോലിയായി നാടിനു വെളിയിലാകും. അന്ന് ഒരു പക്ഷെ ഞാനും ഇങ്ങനെയോക്കെതന്നെയാകും പെരുമാറുന്നത് . ഒരു നെടുവീര്പ്പോടെ തിരിയുമ്പോള്‍ കണ്ടത് ഫോണ്‍ വച്ചിട്ട് മുണ്ടിന്റെ തുമ്പ് കൊണ്ടു കണ്കോ്ണ്കള്‍ തുടക്കുന്ന ശാരദേച്ചിയെയായിരുന്നു.

Tuesday, 3 June 2008
മഴയുള്ള സന്ധ്യ
മഴയുള്ള സന്ധ്യേ മഴയുള്ള സന്ധ്യേ
മാരിവില്ലിനെക്കാളും നിനക്കു ചന്തം
മണ്ണിന്റെ മണമുള്ള മനസ്സിന്റെ നിറമുള്ള
മായക്കാഴ്ച്ചകളുടെ മധുരം നിറഞ്ഞ സന്ധ്യ
മഴയില്‍ കുതിര്ന്നഞ പ്രഭാതങ്ങള്ക്കെുന്നും
നനഞ്ഞ പുസ്തകത്തിന്റെ മണമായിരുന്നു
നാലുമണി നേരത്തെ കാലവര്ഷമങ്ങള്ക്ക്
ഈറനുടുപ്പിന്റെ തണുപ്പായിരുന്നു
മഴയുള്ള സന്ധ്യകള്ക്കെ ന്നും മണ്ണിന്റെ
മണം കുളിര്പ്പികക്കുന്ന മണമായിരുന്നു
ഇടിയുടെ താളവും മിന്നലിന്‍ നാട്യവും
കാറ്റിന്റെ വാദ്യവും നിറഞ്ഞ സന്ധ്യ
വാഴയിലകളെ തഴുകിച്ചിരിക്കുന്ന
ചാറ്റല്‍ മഴയുള്ള നനഞ്ഞ സന്ധ്യ
കാറ്റിലുലയുന്ന സന്ധ്യാ ദീപത്തിനു മുന്പി്ല്‍
അമ്മയോടോന്നിച്ചു നാമം ജപിച്ച സന്ധ്യ
അച്ഛന്റെ വാത്സല്യവും കൂടപ്പിറപ്പിന്റെ കൂട്ടുമുള്ള
പലഹാരത്തിന്റെ ഇളം ചൂടുള്ള സന്ധ്യ
രാത്രിപൂരത്തിന് ദീപം കൊളുത്തി
ഇരുട്ടിന്റെ മടിയിലോളിക്കുന്ന സന്ധ്യ
മനസ്സിന്റെ മായക്കാഴ്ച്ചകളിലെന്നും
മിഴിവോടെ നില്ക്കു മെന്‍ ഗ്രാമസന്ധ്യ
അടച്ചിട്ട വാതിലിനപ്പുറം ആകാശം പോലുമില്ലാത്ത
ഈ നഗരത്തിലെ മഴയുള്ള സന്ധ്യകള്ക്കെ ന്നും
നിറഞ്ഞൊഴുകുന്ന ഓടകളുടെ നിറമാണ്
യാത്രക്കാരുടെ നനഞ്ഞ വിയര്പ്പി ന്റെ മണമാണ്
മഴയുള്ള സന്ധ്യേ മഴയുള്ള സന്ധ്യേ
നിനക്കു മാരിവില്ലിനെക്കാളും ചന്തം

Subscribe to:
Posts (Atom)