Friday, 23 March 2012

ഒറ്റയടിപ്പാതകള്‍

ഒരുപാട് വര്‍ഷങ്ങള്‍ക്ക്‌  ശേഷമായിരുന്നു അച്ഛന്റെ തറവാട്ടിലേക്ക് തനിച്ചൊരു യാത്ര. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍  വിരലിലെണ്ണാന്‍ മാത്രം   തവണയാണ് അമ്മയോടൊപ്പം ഇങ്ങോട്ട് വന്നിട്ടുള്ളത്, അതും കാവില്‍  തൊഴാന്‍  മാത്രം. മാസങ്ങള്‍  കൂടുമ്പോഴാണ് അമ്മയെ കാണാന്‍ ഒന്നോടിയെത്തുന്നത്ബന്ധുവീടുകളിലൊക്കെ പോയിട്ട് കാലങ്ങളായിരിക്കുന്നു. അതിന്റെയൊരു ജാള്യത  തോന്നാതിരുന്നില്ലഓട്ടോയുടെ ശബ്ദം കേട്ട് ശശിയേട്ടനും ചേച്ചിയും ഉമ്മറത്തേക്ക് വന്നു.


"അമ്മേദേ മണിക്കുട്ടിയാ". ഏട്ടന്‍ അകത്തേക്ക് നീട്ടിവിളിച്ചു.  വിളിയില്‍ മൂന്നര പതിറ്റാണ്ട് കാലം കണ്മുന്നിലൂടെ ഒഴുകിപ്പോയി. ഒരഞ്ചുവയസ്സുകാരിയെ ആരൊക്കെയോ എവിടെ നിന്നൊക്കെയോ 'മണിക്കുട്ടീന്നു വിളിക്കുന്നതുപോലെഅച്ഛന്‍  വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു അത്. അച്ഛന്റെ മരണശേഷം വിളി കേട്ടിട്ട് എത്രയോ വര്‍ഷങ്ങള്‍  ആയിരിക്കുന്നു.


“നീ തനിയെയാ വന്നത്.”   വലിയമ്മയുടെ വാത്സല്യം നിറഞ്ഞ സ്വരം. വലിയമ്മ വല്ലാതെ  ക്ഷീണിച്ചു പോയിരിക്കുന്നു.  മുണ്ടും നേര്യതുമുടുത്ത  വെളുത്ത് മെല്ലിച്ച  രൂപം, മുടിക്ക്  ബാലാശ്വഗന്ധാദി എണ്ണയുടെ മണംചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടു പോയതുകൊണ്ട് അച്ഛന്‍ വലിയമ്മയെ  ഏട്ടത്തിയമ്മയായല്ല  , സന്തം അമ്മയുടെ സ്ഥാനത്താണ് കണ്ടിരുന്നത്‌. 


" ഇന്ന് രാവിലെയാ വന്നത്അമ്മകൂടി  ഇങ്ങോട്ടേക്കു   വരാനിരുന്നതാചെറിയൊരു പനിക്കോള്അതോണ്ടാ തനിച്ചു പോന്നത്. വലിയമ്മ വല്ലാതെ   ക്ഷീണിച്ചു പോയല്ലോ." 


വലിയമ്മ മെല്ലെ ചിരിച്ചു. "വയസ്സ് എഴുപതു കഴിഞ്ഞില്ലേ കുട്ടീ. നിനക്ക് ഇന്നുതന്നെ തിരിച്ചു പോണോ"


വലിയമ്മയുടെ ചോദ്യത്തിന് മറുപടി വന്നതു ശശിയേട്ടനില്‍  നിന്നാണ്. "അവള്‍  ഇന്ന് പോവുന്നില്ലമ്മേ. അന്തിനേരത്ത് കേറി വന്നിട്ട്   ഇന്നുതന്നെ തിരിച്ചു പോവാനോ.  ചെറിയമ്മേ ഞാന്‍  വിളിച്ചു  പറഞ്ഞോളാം.   ലതേനീയിവള്‍ക്ക് മാറ്റിയുടുക്കാന്‍ ‍ എന്തെങ്കിലും എടുത്തു കൊടുത്തേ."


ഉത്തരം കാത്തു നില്ക്കാതെ ഏട്ടന്‍  സ്കൂട്ടര്‍ ‍ സ്റ്റാര്‍ട്ട്  ചെയ്തു പുറത്തേക്കു പോയി. നിഷേധിക്കാന്‍ തോന്നിയില്ല. പണ്ടും ശശിയേട്ടന്‍ ‍ ഇങ്ങനെയായിരുന്നുഭയങ്കര വാത്സല്യം ആയിരുന്നു. ഇന്നത്തെ പെണ്‍കുട്ടികളില്‍  എത്രപേര്‍ക്ക്  അങ്ങനെയൊരു കലര്‍പ്പില്ലാത്ത സ്നേഹം കിട്ടുന്നുണ്ട്‌.  ബ്ലൂടൂത്തിന്റെയും യൂട്യൂബിന്റെയും  അതിപ്രസരത്തില്‍ മാഞ്ഞുപോയ ബന്ധങ്ങളുടെ മഴവില്‍  നിറങ്ങള്‍


ലതേച്ചി തന്ന സാരിയുടുത്ത്  അടുക്കളയില്‍ ‌  ചെന്നപ്പോള്‍  വല്യമ്മ  ശീമചേമ്പ്  പുഴുങ്ങിയത് പ്ലേറ്റില്‍ എടുത്തു വയ്ക്കുകയാണ്
  
" കാന്താരി ചമ്മന്തിയുണ്ടോ വലിയമ്മേ" തന്റെ എക്കാലത്തെയും വലിയ വീക്നെസ്സായിരുന്നു വലിയമ്മ ഉണ്ടാക്കുന്ന കാന്താരി ചമ്മന്തി.


"ഇപ്പം ഉണ്ടാക്കി തരാം. നീയങ്ങോട്ടിരിക്ക്"


വലിയമ്മ ചമ്മന്തി ഉണ്ടാക്കുന്നത്കണ്ടാല്ത്തന്നെ വായില്വെള്ളം നിറയുംഅടച്ചുവാറിന്റെ മുകളില്നാലഞ്ചു കാന്താരിയും ചുവന്നുള്ളിയും ഉപ്പുകല്ലുമിട്ടു ചിരട്ടകൊണ്ടുന്നുടച്ചു. മീതെ വെളിച്ചെണ്ണ  തൂവി പ്ലേറ്റിലേക്ക് പകര്‍ന്നു  തന്നു.  




'മാങ്ങയിട്ടു വച്ച മീന്കൂട്ടാനുണ്ട്. പക്ഷെ നിനക്ക് കാവില്പോവണ്ടേ, അത്താഴത്തിനു തരാം."


തളത്തിലെ വലിയ അരിപ്പെട്ടി പുറത്തിരുന്നു ചേമ്പ് പുഴുക്ക് കഴിക്കുന്നതിനിടയില്ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. പഴയ തറവാട്ടു വീടിനു കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, കുറച്ചു കൂട്ടിചേര്‍ക്കലുകള്‍ ഒഴിച്ചാല്‍‍. എത്രയോ വര്‍ഷം പഴക്കമുള്ള നാലുകെട്ടാണ്‌.  ചുറ്റിലും പൊട്ടിമുളച്ച കോണ്ക്രീറ്റ് നാലുകെട്ടുകളുടെ പുതുമോടിയിലും നഷ്ടപ്പെടാത്ത പ്രൌഡിയോടെ ഇതങ്ങനെ തലയുയര്ത്തി നില്ക്കുന്നു. ഉരുളന്‍ തൂണുകളുള്ള   പൂമുഖവും അറയും നിരയും നിലവറയും നടുമുറ്റവും  അടുക്കളയും തളവും  അടുക്കളമുറ്റത്തെ   തടിക്കപ്പിയുള്ള കിണറും ഒക്കെയുള്ള  വലിയ തറവാട്.  വിവാഹം കഴിഞ്ഞു വിരുന്നിനു വന്നപ്പോള്‍ പ്രശാന്തിന്  ഇവിടം നന്നേ ബോധിച്ചിരുന്നു. പിന്നെപ്പോഴെങ്കിലും തങ്ങളൊരുമിച്ചിവിടെ  വന്നിട്ടുണ്ടോഓര്‍മ്മയില്ല.  


ലതേച്ചി അടുത്ത് വന്നിരുന്നു ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു.കൂട്ടത്തില്നാട്ടുവിശേഷങ്ങളും. വലിയമ്മ അകത്തേക്ക് പോയപ്പോള്‍ ശബ്ദം താഴ്ത്തി ലതേച്ചി പറഞ്ഞു " നീയറിഞ്ഞോ അക്കരയമ്മ മരിച്ച കാര്യം. സൂയിസൈഡ് ആയിരുന്നു."


അമ്മ വിളിച്ചറിയിച്ചിരുന്നു. ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. വലിയമ്മക്ക് സ്വന്തം  കൂടപ്പിറപ്പിനെക്കാള്‍ സ്നേഹമായിരുന്നു  അക്കരയമ്മയോട്. ഏകദേശം ഒരേ സമയത്താണ് അവരിരുവരും അയല്പക്കങ്ങളില്‍   ബാലികാവധുക്കളായി  കുടിവച്ചു കയറിയത്അതിനെക്കുറിച്ചൊക്കെ വലിയമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്പതിനാലാം വയസ്സില്‍ ആയിരുന്നത്രെ വലിയമ്മയുടെ പുടമുറിഭര്‍ത്താവിന്റെ അച്ഛനമ്മമാരുടെ കല്ലേപിളര്‍ക്കുന്ന  ശാസനകളെ ഭയന്ന് ജീവിച്ച കാലം.    അക്കരയമ്മയെയും അടുത്തവീട്ടില്‍  കൊണ്ടുവന്നത്  സമയത്തായിരുന്നു


ഇരുവരും ഒരുമിച്ചായിരുന്നത്രേ  ഉച്ചനേരങ്ങളില്‍  പുഴയില്‍  കുളിക്കാന്‍  പോയിരുന്നത്സ്കൂളിലെ  ഇന്റര്‍വെല്‍ ടൈം  പോലെയായിരിക്കണം ഇരുവരും  അത്  എന്ജോയ്‌ ചെയ്തിരുന്നത്അമ്മായിയമ്മയുടെയും നാത്തൂന്മാരുടെയും കുറ്റങ്ങള്‍  ഒക്കെ പറഞ്ഞ്‌, പുഴയില്‍  മുങ്ങാംകുഴിയിട്ടു നീന്തി പരസ്പരം  സങ്കടങ്ങളും  കൊച്ചു സന്തോഷങ്ങളും പങ്കുവച്ച്‌ ജീവിച്ചകാലത്തെക്കുറിച്ചൊക്കെ   വലിയമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വലിയമ്മക്ക്  പഴയകാര്യങ്ങള്‍  പറയാന്‍  ഒരുപാടിഷ്ടമായിരുന്നുതനിക്ക് കേള്‍ക്കാനും.   തന്നെക്കാളും നല്ലൊരു ശ്രോതാവിനെ വലിയമ്മക്ക് ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല. തങ്ങള്‍ക്കിടയില്‍ തലമുറകളുടെ വിടവ് ഒരിക്കലും ഇല്ലായിരുന്നു.


അക്കരയമ്മയുടെ വേര്‍പാട് വലിയമ്മ എങ്ങനെ സഹിക്കുന്നുവേന്നറിയില്ല. വന്നുകയറി ഇത്രയും നേരത്തിനുള്ളില്‍ അതെപ്പറ്റി ഒന്നും സൂചിപ്പിച്ചുമില്ല. എഴുപതാം വയസ്സില്അക്കരയമ്മ ആത്മഹത്യചെയ്യാന്‍  തീരുമാനിച്ചെങ്കില്‍ അതിനു പിന്നില്‍ എത്രമാത്രം ശക്തമായ കാരണങ്ങള്‍  ഉണ്ടായിരിക്കണം എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.


"എന്തിനായിരുന്നു ചേച്ചീ അക്കരയമ്മ അങ്ങനെ ചെയ്തത്?" ഉള്ളിലെ തികട്ടല്‍  അടക്കാന്കഴിഞ്ഞില്ല.


"മോനും മരുമോളും സ്വൈര്യം കൊടുക്കത്തില്ലായിരുന്നെടീ. ഒരേക്കര്‍  പറമ്പ്  അമ്മയുടെ  പേര്‍ക്കുണ്ടായിരുന്നത്   മോന്‍ നേരത്തെ എഴുതിമേടിച്ചു. അത് വിറ്റിട്ടാ കടം വലിച്ചു കേറ്റി  വച്ചിരുന്നതൊക്കെ വീട്ടിയത്ബാക്കിയുള്ള ഇരുപതു സെന്റ്‌ സ്ഥലം കൂടി വേണമെന്നും പറഞ്ഞ്‌ എന്തായിരുന്നു  അവിടുത്തെ പുകില്മക്കള്‍ക്കൊക്കെ സ്വത്തു മാത്രം മതി,  വയസായ അച്ഛനെയും അമ്മയെയും വേണ്ടസഹിക്കാന്‍ പറ്റാതായപ്പോഴാ ആയമ്മ   അങ്ങനെയൊരു  കടുംകൈ ചെയ്തത്പുലര്‍ച്ചക്കുണര്‍ന്നു  റബറിനൊഴിക്കുന്ന  ആസിഡ് എടുത്തുകുടിച്ചു. നേരം പുലര്‍ന്നാ എല്ലാവരും വിവരമറിഞ്ഞത്." വലിയമ്മയുടെ കാല്പെരുമാറ്റം കേട്ട് പൊടുന്നനെ ലതേച്ചി  വിഷയം അവസാനിപ്പിച്ചു.


'മഴ വരുന്നുണ്ട്. നിങ്ങള് രണ്ടാളും നേരത്തെ കാവില്‍ പോയി തൊഴുതിട്ടു വാവലിയമ്മ പറഞ്ഞു.
  
കുടുംബം വക സര്‍പ്പക്കാവാണ്.   കൂട്ടത്തില്‍  പടയില്‍ മരിച്ചൊരു വലിയകാരണവരെയും കുടിയിരുത്തിയിട്ടുണ്ട്.  അറുകൊലയെന്നാണ് സങ്കല്പം. കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ ‍  അടിയുറച്ചുപോയ  വിശ്വാസങ്ങള്‍ എന്തെങ്കിലും വിഷമങ്ങള്‍ ‍ വരുമ്പോള്‍ ‍  "കാവില്‍  വല്യച്ചാ  കാത്തോളണേന്നുള്ള അമ്മയുടെ പ്രാര്‍ത്ഥന കേട്ടാണ് വളര്‍ന്നത്‌.    


മരങ്ങള്‍  ഇടതൂര്‍ന്നു   വളര്‍ന്നു നില്ക്കുന്ന കാവിലെ പേടിപ്പെടുത്തുന്ന ഇരുളും നിശബ്ദതയും.   കാവിലെക്കുള്ള വഴി കാടുകളഞ്ഞു വൃത്തിയാക്കിയിട്ടിട്ടുണ്ട്.  മുന്പ് കരിയിലകള്‍ക്ക് മേലെകൂടി ഓരോ ചുവടും
 വച്ചിരുന്നത്പേടിച്ചാണ്കമ്പിവിളക്കില്‍   എണ്ണയൊഴിച്ച് തിരി  കത്തിച്ചു.  നേര്‍ത്ത കാറ്റില്‍ ‍   ചെറിയ ദീപനാളങ്ങള്‍   ആടിയുലഞ്ഞു.   കണ്ണടച്ച് നാഗരാജാവിനോടും   കാവില്‍  വല്യച്ചനോടും ഹൃദയം  തുറന്നു പ്രാര്‍ഥിച്ചു.
  
തിരികെ വന്നപ്പോള്‍ ‍ പൂമുഖത്തും തുളസിതറയിലും   വിളക്ക്   കൊളുത്തിയിട്ടുണ്ടായിരുന്നു. വലിയമ്മ  എവിടെയോ പോവാന്‍ തുടങ്ങുകയായിരുന്നു.


"ഭാഗീടെ അസ്ഥിതറേല്തിരി വച്ചിട്ടുവരാം". വലിയമ്മ നിര്‍വികാരതയോടെ പറഞ്ഞു


കൂടെ പോവണമെന്ന് തോന്നി.  പഞ്ചായത്ത് റോഡിനിരുവശവുമാണ്   രണ്ടുവീടുകളും.   താന്‍ ‍ വന്നുവെന്നറിഞ്ഞാല്‍ ‍   അക്കരയമ്മ അന്നേരം ഓടിയെത്തിയേനെ. എന്നിട്ടും മരിച്ചപ്പോള്‍ ഒരുനോക്ക് കാണാന്‍ ‍  പറ്റിയില്ല. ചരല്‍ വിരിച്ച മുറ്റത്തിന്റെ കോണില്രണ്ടു ഓടുകള്‍ ചാരിവച്ച് തീര്‍ത്ത അസ്ഥിമാടത്തിലെ  ചെറിയ മണ്ചെരാതില്‍ ‍  വലിയമ്മ തിരികൊളുത്തി


 തലക്കു മുകളിലൂടെ പറന്നുപോയ ചെറിയൊരു നരിച്ചീറിനെ നോക്കി വലിയമ്മ പറഞ്ഞു. " അതവളാനിന്നെക്കാണാന്‍ ‍ വന്നതാ".  ഉള്ളിലൊരു സങ്കടം വിങ്ങി നിറഞ്ഞു.   പലതും ചോദിക്കണമെന്നുണ്ടായിരുന്നു, വലിയമ്മയുടെ മുഖത്ത് നോക്കി അക്കരയമ്മയുടെ മരണത്തെക്കുറിച്ച് ഒന്നും ചോദിയ്ക്കാന്‍  വയ്യ.


ലതേച്ചി ടിവിയുടെ മുന്നിലായിരുന്നുഏതോ കണ്ണീര്‍ ‍ സീരിയല്‍ ‍ അരങ്ങുതകര്‍ക്കുന്നുപുറത്തു സ്കൂട്ടര്‍ ‍ വന്നു നിന്നുശശിയേട്ടന്‍  തിരിച്ചുവന്നതാണ്ഇളംചൂടുള്ള  ഒരുപൊതി  കയ്യില്‍ ‍ വച്ചുതന്നു.   പഴംപൊരിയും  പരിപ്പ് വടയുമാണ്,   തനിക്കേറ്റവും ഇഷ്ടമുള്ള പലഹാരങ്ങള്‍.   പണ്ട് അച്ഛനും  ഇങ്ങനെയായിരുന്നു,   സന്ധ്യനേരങ്ങളില്‍ ‍  കവലയില്‍ പോയി വരുമ്പോള്‍ ‍ കൊണ്ടുതന്നിരുന്ന  ഇളം ചൂടുള്ള പലഹാരപ്പൊതി. തന്റെ ഇഷ്ടങ്ങള്‍ ഓര്‍ത്തുവച്ച്  ആരെങ്കിലും എന്തെങ്കിലും വാങ്ങിത്തന്നിട്ട് എത്രകാലമായി.


വലിയമ്മ വീണ്ടും അടുക്കളയിലായിരുന്നുഉരുളിയില്‍ അരിപ്പൊടിയും തേങ്ങയും ശര്‍ക്കരയും ചക്കപ്പഴം ചെറുതായി നുറുക്കിയതും  ചേര്‍ത്ത് കുഴച്ച്‌  വഴനയിലകളില്‍ തെരളി പരത്തിവക്കുകയായിരുന്നു.


"എന്തിനാ വല്യമ്മേ ഇതൊക്കെ ഉണ്ടാക്കുന്നത്‌. ഞാന്‍ വെളുപ്പിനെ പോകും. വീട്ടില്‍  ചെന്നിട്ട്‌  ഉച്ചയാവുംപോഴേക്കും ഇറങ്ങിയാലേ സന്ധ്യക്ക്മുന്പ് അങ്ങെത്തൂ".


'അതോണ്ടാ രാത്രിയില്തന്നെ തെരളി പുഴുങ്ങുന്നത്. . നിനക്ക് വല്യ ഇഷ്ടമല്ലേ, രാവിലെ രണ്ടെണ്ണം കഴിച്ചിട്ട് പോവാം." വലിയമ്മയുടെ വാക്കുകളില്‍  സ്നേഹം കിനിഞ്ഞു.


സ്നേഹത്തിനു രൂപവും  നിറവുമില്ലായിരിക്കാംപക്ഷെ മണവും രുചിയുമുണ്ട്പ്രിയപ്പെട്ട  സ്നേഹങ്ങളൊക്കെയും  പില്ക്കാലത്ത്  ഓര്‍മ്മയില്‍ ‍  രുചികളായാണ്  സ്ഥാനം  പിടിക്കുന്നത്‌.  


ഏട്ടന്‍ വന്ന്അടുത്തിരുന്നുമദ്യത്തിന്റെ ഗന്ധം അറിഞ്ഞില്ലെന്നു നടിച്ചു.  "പ്രശാന്തും   മക്കളുമൊക്കെ എന്ത് പറയുന്നെടീനിന്റെ മക്കളെ  കണ്ടിട്ട് എത്രകാലമായി."


ഏട്ടന്‍  സംസാരിക്കാനുള്ള മൂഡിലായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പ്രശാന്തിന്റെ ബിസിനസ് , മക്കളുടെ പഠിത്തം, തന്റെ ജോലി, തിരുവനന്തപുരത്തെ ജീവിതം അങ്ങനെപലതും.   മുന്പേയണിഞ്ഞു പോയൊരു  പൊയ്മുഖം  ഇളക്കിമാറ്റാന്‍ ‍  കഴിയാത്തവിധം    ഇഴുകിചേര്‍ന്നുപോയിരിക്കുന്നു.  ഏട്ടന്റെ മുഖത്തേക്ക് നോക്കാന്‍  കുറ്റബോധം   തോന്നി.    
    
വലിയമ്മയുടെ മുറിയിലെ ഇരട്ടക്കട്ടിലുകളിളൊന്നില്‍ ‍  ഉറങ്ങാന്‍  കിടക്കുമ്പോള്‍  പുറത്തു മഴപെയ്തു തുടങ്ങിയിരുന്നു. ഓടുമേഞ്ഞ മേല്‍ക്കൂരയില്‍    മഴത്തുള്ളികള്‍ ഉതിര്‍ക്കുന്ന സംഗീതം കേട്ട് കണ്ണടച്ച് കിടന്നു. തുറന്നു കിടന്ന ജനല്‍പ്പാളിയിലൂടെ മിന്നലിന്റെ പ്രകാശം കാണാംനഷ്ടപ്പെട്ടതെന്തൊക്കെയോ      ഇന്നത്തെ സായാഹ്നം തിരികെത്തന്നു. മനസ്സിനൊരു ലാഘവം   തോന്നി. വലിയമ്മ വാതിലടച്ച്  അരികില്‍ വന്നിരുന്നു. മെല്ലിച്ച വിരലുകള്‍  മെല്ലെ മുടിയില്‍ തലോടി. അമ്മയെപ്പോലെ അന്യൊരു വീട്ടില്‍ നിന്നും ഇവിടേയ്ക്ക് മരുമകളായി വന്നതാണ് വലിയമ്മയും. എന്റേത്, നിന്റെതെന്നൊരു  വ്യത്യാസം വലിയമ്മ കുട്ടികളോട് ഒരിക്കലും കാണിച്ചിട്ടില്ല. എല്ലാവരുടെയും ആവശ്യങ്ങളില്‍  എന്നും തുണയായി നിന്നിട്ടുണ്ട്. ഒന്നും തിരികെ കൊടുക്കാന്‍  പറ്റിയിട്ടില്ലനിസ്വാര്‍ഥമായ സ്നേഹം പോലും.

"എങ്ങനെയാ കുട്ടീ ഇപ്പോള്‍ കാര്യങ്ങള്‍ ‍. നിന്റമ്മ കുറച്ചുകാര്യങ്ങള്‍ എന്റടുത്തു സൂചിപ്പിച്ചിരുന്നു. അവനു വല്ല മാറ്റവുമുണ്ടോ".

 ആര്ദ്രമായിരുന്നു സ്വരം. ഇവിടൊരു  പൊയ്മുഖത്തിന്റെ ആവശ്യമില്ലകുമ്പസാരക്കൂടുപോലെ എല്ലാം തുറന്നു പറയാം.  

"എന്ത് മാറ്റം. ഒക്കെ പഴയത് പോലെ തന്നെ. പിന്നെ കുടിച്ചു കുടിച്ചു കരള്ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞമാസം ഒരാഴ്ച  ഹോസ്പിറ്റലിലായിരുന്നുവീണ്ടും എല്ലാം പഴയപടി."

"ശോഭയ്ക്ക് നിന്നെ അനൂപിനെക്കൊണ്ട് കെട്ടിക്കണമെന്ന് എത്ര ആശയായിരുന്നുഅവനും അങ്ങനെയൊരാഗ്രഹം ഒന്ടാരുന്നു.  നിന്റെ അച്ഛന് അത് ഇഷ്ടമായിരുന്നില്ല. സഹോദരങ്ങളുടെ മക്കള് തമ്മില്അങ്ങനൊരു ബന്ധം വേണ്ടെന്ന് ‌ അവനായിരുന്നു നിര്ബന്ധം.  അതില് തെറ്റൊന്നും ഇല്ലായിരുന്നുഅനൂപിന്റെ  മുറപ്പെണ്ണല്ലായിരുന്നോ നീയ്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ നിന്റമ്മയും   കൂടിപ്പറഞ്ഞു ഇത് "  വലിയമ്മ നെടുതായി നിശ്വസിച്ചു

"അച്ഛന്‍  ചെയ്തതൊക്കെ ശരിയായിരുന്നു വലിയമ്മേഅനൂപേട്ടനെ  രീതിയില്‍  ഞാന്‍ കണ്ടിട്ടുമില്ലഎന്റെ വിവാഹക്കാര്യത്തില്‍ ‍ ഏറ്റവും  നല്ലതാണ് അച്ഛന്‍ ‍ ചെയ്യാന്‍ ‍ ശ്രമിച്ചത്വിദ്യാഭ്യാസവും  നല്ലജോലിയും  സാമ്പത്തികവുമൊക്കെ   നോക്കിയാണ് പ്രശാന്തിനെ  എനിക്ക് ഭര്‍ത്താവായി   തിരഞ്ഞെടുത്തത്ബാക്കിയൊക്കെ  എന്റെ വിധിയെന്ന് സമാധാനിക്കാം.”    

മകളെ ഗള്‍ഫില്‍  ജോലിയുള്ള മെക്കാനിക്കല്‍ ‍ എന്ജിനീയര്‍ക്കു വിവാഹം കഴിച്ചു കൊടുക്കുമ്പോള്‍ ‍ അവളുടെ ജീവിതം ഭദ്രമായെന്നു അച്ഛന്‍ വിശ്വസിച്ചുതുടക്കത്തില്‍ ‍ എല്ലാം ശുഭമായിരുന്നുപിന്നെപ്പിന്നെ   പ്രശാന്തിന്റെ തനിനിറം പുറത്തുവന്നുഉത്തരവാദിത്തങ്ങളില്‍ ‍ നിന്നും ഒളിച്ചോടാന്‍ ‍ ശ്രമിക്കുന്നൊരാള്‍ ‍.  ഗള്‍ഫിലെ ജോലി രാജിവച്ചു തിരിച്ചുവന്നു നാട്ടില്‍  ബിസ്സിനെസ് തുടങ്ങിയപ്പോള്‍ ‍ആദ്യം  താനും അനുകൂലിച്ചുപ്രശാന്ത്  തേടിയതൊക്കെയും അധ്വാനിക്കാതെ  പണക്കാരനാവാനുള്ള  കുറുക്കു വഴികള്‍ ‍ മാത്രമായിരുന്നു.  ഓട്ടത്തിനിടയില്‍  സ്വരുക്കൂട്ടിയതൊക്കെ മലവെള്ളം പോലെ    ചോര്‍ന്നുപോയി.  


ഉയര്‍ന്ന  വിദ്യാഭ്യാസ  യോഗ്യത ഉണ്ടായിട്ടും ഒരു ജോലിക്ക് ഒരിക്കലും ശ്രമിച്ചില്ലതാന്‍ ‍ തന്നെ എത്രയോ അവസരങ്ങള്‍   ഉണ്ടാക്കി കൊടുത്തതാണ്.  മറ്റുള്ളവരുടെ കീഴില്‍ ജോലിചെയ്യാന്‍    വയ്യപോലും.   ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നിട്ട് ഇപ്പോള്‍ വര്‍ഷം പത്ത് കഴിഞ്ഞിരിക്കുന്നുഇക്കാലമത്രയും തന്റെ ഒരാളുടെ ജോലികൊണ്ടാണ് വീട് കഴിഞ്ഞുപോവുന്നത് എന്ന് നാലു ചുവരുകള്‍ക്കുള്ളില്‍  ഒതുങ്ങുന്ന രഹസ്യം. മറ്റുള്ളവരുടെ കണ്ണില്‍ പ്രശാന്ത് വലിയ കോണ്ട്രാക്ടര്‍. ഭാര്യയും കുട്ടികളും ഭര്‍ത്താവിന്റെ ഉത്തരവാദിത്തങ്ങളാണ്   എന്ന സത്യം അയാളൊരിക്കലും അംഗീകരിച്ചിട്ടില്ല. രണ്ടു കുട്ടികളുടെ പഠിപ്പും വീട്ടുകാര്യങ്ങളും എങ്ങനെ നടന്നുപോവുന്നുവെന്ന് ഒരിക്കലും  അന്വേഷിച്ചിട്ടില്ല.  മക്കള്‍ക്ക്‌ കൊടുക്കേണ്ട സ്നേഹം പോലും ഒരിക്കലും കൊടുത്തിട്ടില്ലപണത്തിനു മുട്ടുമ്പോള്‍ ‍ തന്റെ  മുന്പില്‍  കൈനീട്ടാന്‍  മാത്രം ഒരിക്കലും മടി കാണിച്ചിട്ടില്ല.  ഉറക്കം നടിക്കുന്നോരാളെ ഒരിക്കലും  ഉണര്‍ത്താന്‍ കഴിയില്ലല്ലോസഹതാപത്തിന്റെ വിഷജ്വാലകളെ  പേടിച്ച്‌  ആരോടും ഒരിക്കലും  ഒന്നും പറഞ്ഞിട്ടില്ല.അമ്മ മാത്രം കുറച്ചൊക്കെ  മനസ്സിലാക്കിയിട്ടുണ്ട്ഇപ്പോള്‍ ‍ വലിയമ്മയും


"നിന്നോട് വഴക്കും ബഹളവും ഒന്നുമില്ലല്ലോ അല്ലേ."


"ഇല്ല.  ഞങ്ങള്‍ തമ്മില്‍  സംസാരം തന്നെ തീരെ   കുറവാണ്‌. ഒരുവീട്ടില്‍ അപരിചിതരെപ്പോലെ  രണ്ട് മുറിയില്‍ ‍ ഉറങ്ങാന്‍  തുടങ്ങിയിട്ട് വര്‍ഷങ്ങളായികുട്ടികള്‍ മുതിര്‍ന്നില്ലേ വലിയമ്മേ. അവരും കാര്യങ്ങള്മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍  താമസിക്കുന്ന വീടുപോലും നഷ്ടപ്പെടാന്‍  പോവാ, ബാങ്കുകാര് ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്. എന്നോട് പ്രശാന്ത് പറഞ്ഞതെന്താണെന്നറിയാമോ, അമ്മയോട് പോയി എന്റെ ഷെയര്‍  ചോദിയ്ക്കാന്‍. അത് വിറ്റ്  വീടിന്റെ കടം തീര്ക്കാമെന്ന്.  അമ്മയോടും വിളിച്ചു പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഒന്നും വീതം വയ്ക്കണ്ടാന്ന് അമ്മയോട് പറയാനാ ഞാന്‍ ‍ വന്നത്."


"പിന്നെന്തു ചെയ്യും മോളെകുഞ്ഞുങ്ങളേം   കൊണ്ട് എങ്ങോട്ടുപോവും"


"എനിക്കൊരു ജോലിയില്ലേ വല്യമ്മേ. ഒരു ചെറിയ ഫ്ലാറ്റ് ബുക്ക്ചെയ്തിട്ടുണ്ട്. അല്ലാണ്ട് ഞാന്‍  ഒറ്റയ്ക്ക് കൂട്ടിയാല്‍  കൂടില്ല."


"അവന്‍ ‍ വരുമോ?" 


"അറിയില്ല. വന്നാല്‍ അവിടെയും രണ്ട് ബെഡ്റൂമുകളുണ്ട്."


"നീ വിഷമിക്കണ്ടാ. എല്ലാറ്റിനും ദൈവം ഒരു വഴി കാണിച്ചു തരും."


വലിയമ്മ അരികില്വന്നു കിടന്നു. പുറത്തു മഴ ശമിച്ചിരുന്നു. തുറന്നിട്ട ജനല്‍പ്പാളിയിലൂടെ  ഈറന്‍കാറ്റ്  വന്നു പൊതിഞ്ഞു.  കിഴക്കേ കോണിലെ  പാല പൂത്തിട്ടുണ്ടോകാറ്റിനു പാലപ്പൂവിന്റെ ഗന്ധംവെളിയില്‍  ഒരു നത്ത് നിര്‍ത്താതെ മൂളുന്നുണ്ടായിരുന്നു. രഹസ്യങ്ങളുടെ മറനീക്കിയെന്നോണം  മേഘക്കീറുകളിലൂടെ   നിലാവ് പുറത്തുവന്നു.
"അതവളാഭാഗീരഥി".   വലിയമ്മ പിറുപിറുത്തു. നേര്‍ത്തൊരു ഭയം തോന്നാതിരുന്നില്ലജനല്‍ അടച്ചാലോയെന്ന് ഒരുമാത്ര ചിന്തിച്ചു. പെട്ടെന്ന് വലിയമ്മ തനിക്കഭിമുഖമായി തിരിഞ്ഞു കിടന്നു.

"അവള്ആത്മഹത്യ ചെയ്തത് എന്തിനാണെന്നറിയണോ  നിനക്ക്. വായിലൊരു ചെറിയ വ്രണം  ഉണങ്ങാതെ വന്നപ്പോള്‍  ഞാനാ അവളെ  ആശുപത്രിയില്‍  കൊണ്ടുപോയത്.   ടെസ്റ്റിന്റെ റിസല്‍ട്ട് ന്നപ്പോള്‍  എന്നെമാത്രം നീക്കിനിര്‍ത്തിയാ   ഡോക്ടര്‍ വിവരം പറഞ്ഞത്. പക്ഷെ അവള്‍ അത് എങ്ങനെയോ  മനസ്സിലാക്കിയെന്ന് പിറ്റേന്നാ ഞാനറിഞ്ഞത്.  ങ്ഹാ, ഒരു കണക്കിന് അതും നന്നായികഞ്ഞിവെള്ളത്തിന്‌  പോലും കണക്കു പറയുന്ന മക്കളില്‍  നിന്നും എന്ത് പ്രതീക്ഷിക്കാനാ.   അതുകൊണ്ടുതന്നെ ഞാന്‍ ‍ ഇതാരോടും പറഞ്ഞിട്ടുമില്ല."    വലിയമ്മയുടെ കണ്ണുകളില്‍  ഈറന്‍ തിളങ്ങിനില്ക്കുന്നത് അവ്യക്തമായി കാണാമായിരുന്നു.

"വലിയമ്മക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. കരയാതിരിക്കാന്‍ ശ്രമിച്ച് ശ്രമിച്ച് ഒടുക്കം ചിരിക്കാന്‍  മറന്നു പോവരുത്. ജീവിതം ഒന്നേയുള്ളൂ. മക്കള്‍ക്ക്വേണ്ടി ജീവിക്കുന്നതിനിടയില്‍  നിന്നെ മറന്നു പോവരുത്. പത്തുമാസം ചുമന്നു പെറ്റതിന്റെ കടപ്പാടൊന്നുമില്ല. കുട്ടികളെ സ്നേഹിച്ച ഓരോ   നിമിഷവും നമ്മളും സന്തോഷിച്ചിട്ടുണ്ട്. ഓരോന്നിനും അതിന്റേതായ സമയമുണ്ട്  വാര്‍ധ്യക്യത്തില്‍ ആരെയും ആശ്രയിക്കേണ്ടി വരരുത്. അതുകൊണ്ട് ഇപ്പോഴേ ഒരു കരുതല്‍ വേണം.  ജീവിതം മുഴുവനും ഒരു വണ്ടിക്കാളയുടെ  വേഷം കെട്ടേണ്ടി വരരുത്." ജീവിതം സമ്മാനിച്ച അനുഭവങ്ങളാണ്  വലിയമ്മയെക്കൊണ്ട്  ഇങ്ങനെ പറയിപ്പിക്കുന്നത്. ഇതുവരെയും  താന്‍ ‍  ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ‍. ചിന്തകള്‍ക്ക് മേലെ  ഉറക്കം നിഴല്‍ വിരിച്ചത് എപ്പോഴെന്നറിയില്ല.  കാപ്പിയുമായി വന്നു വലിയമ്മ വിളിച്ചുണര്‍ത്തിയപ്പോഴാണ്  കണ്ണ് തുറന്നത്.

ശശിയേട്ടനൊപ്പം  പടിയിറങ്ങുമ്പോള്‍  തിരിഞ്ഞുനോക്കിമുണ്ടിന്റെ കോന്തലകൊണ്ടു കണ്ണ്  തുടക്കുകയായിരുന്നു വലിയമ്മ.മനസ്സ് മന്ത്രിച്ചു "കാവില്‍   വല്യച്ചാ എന്റെ വലിയമ്മെ കാത്തോളണേ".     

20 comments:

Unknown said...

അടൂരിന്‍-റ്റെ നല്ലൊരു പടം കണ്ട പോലെ തോന്നി... നന്നായിരുന്നു...

"വലിയമ്മ ചമ്മന്തി ഉണ്ടാക്കുന്നത്‌ കണ്ടാല്‍ത്തന്നെ വായില്‍ വെള്ളം നിറയും. അടച്ചുവാറിന്റെ മുകളില്‍ നാലഞ്ചു കാന്താരിയും ചുവന്നുള്ളിയും ഉപ്പുകല്ലുമിട്ടു ചിരട്ടകൊണ്ടുന്നുടച്ചു. മീതെ വെളിച്ചെണ്ണ തൂവി പ്ലേറ്റിലേക്ക് പകര്‍ന്നു തന്നു"


ചില ബന്ധങ്ങളുടെ സ്നേഹം ഓര്‍മ്മ വന്നു...

ഫോണ്ടിന്‍‌റ്റെ വ‌ലിപ്പവ്യത്യാസം മാറ്റിയാല്‍ നന്ന്..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു നോവലിന്റെ സംഗ്രഹം പോലെ നല്ലൊരു കഥ.പഴയ ഗ്രാമവും അവിടത്തെ മനുഷ്യരും വിഭവങ്ങളും വിവരണങ്ങളും ഒക്കെ മനോഹരമായി എഴുതി.ആ ബലാശ്വഗന്ധാദി എണ്ണയുടെ മണം വായനയില്‍ ഉടനീളം നുകര്‍ന്നു.അഭിനന്ദനങ്ങള്‍

Thommy said...

Enjoyed

ajith said...

വളരെ ഇഷ്ടമായി ഈ കഥ. നന്മയുള്ള ഒരു കഥ.

അവതാരിക said...

superb dear !!! evideyaayirunnu ithra kaalam??

ശ്രീനന്ദ said...

സുമേഷ് - വായനക്കും അഭിപ്രായത്തിനും നന്ദി. എഡിറ്റ്‌ ചെയ്തു നോക്കി, ഫോണ്ട് സൈസ് മാറുന്നില്ല.
മുഹമ്മദ്‌ - കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.
തൊമ്മി - നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.
അജിത്‌ - വായനക്കും അഭിപ്രായത്തിനും നന്ദി.
അവതാരിക - നന്ദി. ഞാന്‍ ഇവിടൊക്കെ തന്നെയുണ്ടായിരുന്നു മാഷേ !

★ Shine said...

മറഞ്ഞു പോകുന്ന ഒരു കാലത്തിന്‍റെയും സ്നേഹത്തിന്റെയും കഥ ഇഷ്ടമായി. ബുദ്ധിജീവി നാട്യങ്ങളില്ലാതെ ലളിതമായ കഥ പറച്ചില്‍ വളരെ നന്നായി.

Anonymous said...

വളരെ ഇഷ്ടമായി....
വിഷുദിനാശംസകള്‍

regards
Anoop, Shj

Jayesh/ജയേഷ് said...

nallonam kurukkan pattiya katha....ezhuthu mosamayilla...aasamsakal

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........

ശ്രീ said...

നല്ലൊരു കഥ ചേച്ചീ... പഴയ കാലത്തിലൂടെയൊക്കെ ഒന്ന് സഞ്ചരിച്ചു വന്നു.

കുറേ നാളായി എഴുത്തൊന്നും കാണാറില്ലല്ലോ. അതു കൊണ്ട് ഈ പോസ്റ്റും ശ്രദ്ധയില്‍ പെട്ടില്ല.

Villagemaan/വില്ലേജ്മാന്‍ said...

പഴയകാലതിലൂടെ ഒന്ന് സഞ്ചരിക്കുന്നത് തന്നെ എന്ത് സുഖമാണ്..

ചമ്മന്തിയുടെ കാര്യം, കാവില്‍ നാഗരാജാവ് ,എണ്ണയുടെ സുഗന്ധം എന്നൊക്കെ പറയുമ്പോള്‍ രചയിതാവ് , വായന്നക്കാരനെ ആ കാലഖട്ടതിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്..


പഴമയെ സ്നേഹിക്കുന്ന, ഗ്രാമത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെടും..

എല്ലാ ആശംസകളും..

അജീഷ്.പി.ഡി said...

വളരെ നന്നായി എഴുതിയിരിക്കുന്നു,വളരെക്കാലത്തിനു ശേഷം ബന്ധുക്കളെ കാണുമ്പോഴുള്ള സ്നേഹവും കരുതലും ഇതില്‍ അനുഭവിക്കാനായി,, ആശംസകള്‍ നേരുന്നു..

Harinath said...

നല്ലൊരു നോവൽ വായിച്ചതുപോലെ. പശ്ചാത്തലമാണ്‌ ഏറെ ഇഷ്ടപ്പെട്ടത്.

ശ്രീനന്ദ said...

ഷൈന്‍, അനൂപ്‌, ജയേഷ്, ജയരാജ്‌, ശ്രീ, വില്ലേജ് മാന്‍, അജീഷ്, ഹരിനാഥ് - വായനക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു

krishnakumar513 said...

പുതിയ പോസ്റ്റ് വായിച്ചതിനു ശേഷമാണു ഇത് വായിച്ചത്.ഇത് മിസ്സായിരുന്നെങ്കില്‍ കഷ്ട്ടമായേനെ.വളരെ ഹൃദയഹാരിയായി ഈ കഥ.അഭിനന്ദനങ്ങള്‍...

Sreejith E C said...

നല്ല ഭാഷ. നൊസ്റ്റാള്‍ജിയ എഴുതാന്‍ ഒരു പ്രത്യേക കഴിവുതന്നെയുണ്ട് ഇയ്യാള്‍ക്ക്.

ഇ ഹരികുമാറിന്റെ ശ്രീ പാര്‍വതിയുടെ പാദം എന്നൊരു കഥ വായിച്ചിട്ടുണ്ടോ? ത്രെഡ് വേറെയാണ്, പക്ഷെ അതിന്റെ ഒരു ഓര്‍മ വന്നു.
അഭിനന്ദനങ്ങള്‍..

ശ്രീനന്ദ said...

കൃഷ്ണകുമാര്‍ - വായനക്ക് നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.

ശ്രീജിത്ത് - ശ്രീ പാര്‍വതിയുടെ പാദം ഇപ്പോള്‍ വായിച്ചു തീര്‍ത്തു. അതുമാത്രമല്ല ഹരികുമാറിന്റെ മറ്റു കഥകളും വായിക്കണം.
കമന്റിനു നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

കാവും,പുഴക്കടവിലെ
കുളിയുമൊക്കെയായി നൊസ്റ്റാൾജിയ
ഉണർത്തിയ ഒരു നല്ല അനുഭവ കഥ തന്നെയാണല്ലോ ഇത്..

സുധി അറയ്ക്കൽ said...

ഇക്കഥയും നന്നായി ഇഷ്ടപ്പെട്ടു.എല്ലാ പോസ്റ്റുകളും ആദ്യം മുതലേ വായിച്ചു വരികയാണു.അടുത്തടുത്ത കഥകളിൽ ദുഖമാണല്ലോ മുന്നിൽ നിൽക്കുന്നതെന്ന് തോന്നിപ്പോകുന്നു.,